Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
വെമ്പുകയായിരുന്നു അപ്പോൾ.........
കുറച്ചു നേരം കഴിഞ്ഞു സെലിനോടും മായയോടും യാത്ര പറഞ്ഞ്, അയൽപ്പക്കങ്ങളിൽ നിന്നും എന്റെ നേരെ നീളുന്ന നോട്ടങ്ങളെയും അവഗണിച്ചു കൊണ്ട് ഞാൻ ഇറങ്ങുമ്പോൾ, അത്രയും നേരം ഇരുളടഞ്ഞു കിടന്നിരുന്ന മാനത്തെ കാർമേഘങ്ങളെ വകഞ്ഞു മാറ്റി അസ്തമയസൂര്യന്റെ രശ്മികൾ ഭൂമിദേവിയെ പുണരുന്നുണ്ടായിരുന്നു....
************---------------**********
വീട്ടിലേക്കു ചെന്നു കയറുമ്പോൾ അവിടെ സുരേന്ദ്രനങ്കിളും ദിനേഷെട്ടനും മീനാക്ഷിയും ഉണ്ടായിരുന്നു....ഭദ്രയുടെ വിവാഹം ക്ഷണിക്കാൻ വന്നതാണ് അവർ...എന്നെ കൂടി കണ്ടു പറഞ്ഞിട്ട് ഇറങ്ങാം എന്നു കരുതി കാത്തുനിൽക്കുകയായിരുന്നു....
ഭദ്രയെ എനിക്ക് വേണ്ടി ആലോചിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യം അറിഞ്ഞപ്പോൾ അങ്കിളിനും ദിനേഷെട്ടനും അതിനു താല്പര്യകുറവൊന്നും ഉണ്ടായിരുന്നില്ലന്നും, എന്നാൽ അതിന് മുൻപ് സുദേവ്ന്റെ ആലോചന വന്നപ്പോൾ അത് എല്ലാം കൊണ്ടും നല്ലതെന്നു തോന്നി ഉറപ്പിച്ചതാണ്ന്നും അവർ പറഞ്ഞു...മാത്രമല്ല ഭാനുമതി ആന്റിയുടെ അനിയൻ നടേശൻ കൊണ്ട് വന്ന ആലോചനയായത് കൊണ്ട് അവർക്ക് അങ്ങനെയങ്ങു ഒഴിവാക്കാനും പറ്റത്തില്ലായിരുന്നു....
""അതിനിപ്പോ എന്താ... എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു ഉറപ്പിച്ച ബന്ധമല്ലേ സുദേവിന്റെ... ആ പെൺകുട്ടിക്കും താല്പര്യം...വിവാഹം മംഗളകരമായി നടക്കട്ടെ.....""
അച്ഛൻ പറഞ്ഞു.....
സുദേവിന്റെ താല്പര്യപ്രകാരം വിവാഹം വളരെ ലളിതമായി നാട്ടിലെ ദേവിക്ഷേത്രത്തിൽ വച്ചു ചടങ്ങ് മാത്രമായി നടത്തുന്നതിനാൽ താലികെട്ടിനും അതു കഴിഞ്ഞുള്ള വിവാഹസൽക്കാരത്തിനും ഏറ്റവും അടുത്ത ആൾക്കാരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂത്രേ....
മുഹൂർത്തത്തിന് മുൻപ് തന്നെ എല്ലാവരും എത്തണമെന്നു പറഞ്ഞു ഞങ്ങളെ വിവാഹം
ക്ഷണിച്ചിട്ട് അവർ ഇറങ്ങി......
ദിവസങ്ങൾ കടന്നു പോയി... ഭദ്രയെ ഞാൻ മറക്കുവാൻ ശ്രമിച്ചു കൊണ്ടിരിന്നു...കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ അവൾ മറ്റൊരുത്തന്റെ പെണ്ണാകാൻ പോകുകയാണെന്ന സത്യം ഒരുപാട് വേദനയോടെ ആണെങ്കിലും ഉൾകൊള്ളുവാൻ ഞാൻ നിർബന്ധിതനായി തീർന്നിരിക്കുന്നു....
അങ്ങനെയിരിക്കെ ആണ് തികച്ചും
💬 Comments
View all comments