Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
കഴിഞ്ഞ് കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം കിടക്കുവാൻ ഞാനും സെലിനും ഞങ്ങളുടെ റൂമുകളിലേക്ക് പോയി.... രണ്ട് പേരും നല്ല tired ആയിരുന്നു, രാവിലത്തെ യാത്രയും പകലു ഓഫീസിലെ ജോലിയും മറ്റുമായി...പോരാത്തതിനു നാളെ കൂടിയും ഇവിടെ ഡ്യൂട്ടി ഉണ്ട്...നാളത്തെ ഡ്യൂട്ടി കഴിഞ്ഞു ഇവിടെ സ്റ്റേ ചെയ്യാതെ രാത്രിയിലെ ട്രെയിനു തന്നെ തൃശ്ശൂരിലേക്ക് തിരിക്കാം എന്ന് സെലിൻ പറഞ്ഞു....
മായ അവിടെ തനിച്ചായതിന്റെ ടെൻഷൻ ആണ് അവൾക്ക്...അതറിയാകുന്ന ഞാൻ നാളെ തന്നെ തിരിച്ചു പോകാമെന്നു സമ്മതിച്ചു...
റൂം lock ചെയ്തു വന്ന ഞാൻ ടീ ഷർട്ടിന്റെ ഒപ്പം ഇട്ടിരുന്ന ട്രാക്ക് പാന്റ് മാറ്റി ഒരു ഷോർട്ട്സു എടുത്തിട്ട് ലൈറ്റ് അണച്ച് ബെഡിൽ കേറി കിടന്നു... ക്ഷീണം കാരണം വേഗം ഉറങ്ങിപ്പോയി....
കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്...സമയം നോക്കിയപ്പോൾ പതിനൊന്നര കഴിഞ്ഞിരുന്നു.... ലൈറ്റ് ഇട്ട് വാതിൽ തുറന്ന ഞാൻ കാണുന്നതു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന സെലിനെ ആണ്.... നല്ല ഇറക്കമുള്ള ബ്ലൂ കളർ ടീ ഷർട്ടും ഓഫ് വൈറ്റ് ലെഗ്ഗിൻസുമായിരുന്നു അവളുടെ വേഷം...
"എന്തു പറ്റി സെലിൻ...നീ എന്താ കരഞ്ഞോ...?? ""
റൂമിന്റെ അകത്തേക്കു കയറി എന്റെ നെഞ്ചിലേക്ക് തല ചാരി നിന്നു കൊണ്ടുള്ള ഒരു പൊട്ടികരച്ചിൽ ആയിരുന്നു അതിനുള്ള അവളുടെ ഉത്തരം...എന്തോ കാര്യമായ വിഷമം അവൾക്ക് ഉണ്ടായിട്ടുണ്ടന്നു മനസ്സിലായ ഞാൻ അവളുടെ തലമുടിയിഴകളിൽ തലോടി അശ്വസിപ്പിക്കുവാൻ ശ്രമിച്ചു...
എന്നിൽ നിന്നും വിട്ടു മാറാതെ പൊട്ടി കരയുകയാണ് പെണ്ണ്....
ഞങ്ങളുടെ ആ നിൽപ്പ് ആരെങ്കിലും കണ്ടു വന്നാൽ പ്രശ്നമാകും എന്ന് തോന്നിയ ഞാൻ door ലോക്ക്
💬 Comments
View all comments