Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
ചെയ്തു...
കുറച്ചുനേരത്തെ കരച്ചിലിനു ശേഷം എന്നിൽ നിന്നും അടർന്നു മാറിയപ്പോളാണ് ഞാൻ സെലിന്റെ കയ്യിലെ ബിയർ ബോട്ടിലുകൾ കണ്ടത്....
ഒരെണ്ണം പൊട്ടിച്ചിട്ടില്ല..മറ്റേതു അവൾ പകുതിയാക്കിയിട്ടുണ്ട്....സെലിൻ ബിയർ കഴിക്കുമെന്ന് എനിക്ക് അറിയാവുന്ന കാര്യം ആയിരുന്നു..അവൾ പറഞ്ഞിട്ടുണ്ട് എന്നോട്...ബട്ട് ആദ്യമായിട്ടാണ് ഞാൻ അത് നേരിട്ട് കാണുന്നത് എന്നു മാത്രം....
""അത് ശരി കള്ളും കുടിച്ച് ബോധമില്ലാതെ വന്നു മോങ്ങിയിട്ട് ബാക്കി ഉള്ളവന്റെ ഉറക്കം കളയാനാണോ മോളുടെ ഉദ്ദേശം.....??? ""
കളിയാക്കി കൊണ്ട് ഞാനത് പറഞ്ഞപ്പോഴും
അവളുടെ മുഖത്തെ കരച്ചിൽ അടങ്ങിയിരുന്നില്ല...
അപ്പോൾ പ്രശ്നം സീരിയസ് ആണെന്ന് ഞാൻ ഉറപ്പിച്ചു...ഞാൻ സെലിനെ പിടിച്ചു ബെഡിൽ ഇരുത്തി ഞാനും അവളുടെ അടുത്തിരുന്നു....
തല കുനിച്ചിരുന്ന അവളുടെ താടിയിൽ പിടിച്ചു കൊണ്ട് ആ മുഖം എന്റെ നേരെ തിരിച്ചു ....കവിളിണയിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണ്നീര് തുടച്ചു മാറ്റി കൊണ്ട് ഞാൻ ചോദിച്ചു...
""എന്ത് പറ്റിടി നിനക്ക് ഇങ്ങനെ കരയാൻ ഇപ്പൊ....എന്നോട് പറയ്യ്...എന്താ കാര്യം...
കുറച്ചു മുന്നേ കിടക്കാൻ പോകുമ്പോൾ ഒരു കുഴപ്പോഉം ഉണ്ടായിരുന്നില്ലല്ലോ....""
എന്റെ ചോദ്യം കേട്ടു കരഞ്ഞു കലങ്ങിയ മിഴികളോടെ എന്നെ അൽപനേരം നോക്കിയിരുന്നവൾ കയ്യിലെ ബിയർ ബോട്ടിൽ താഴെ വച്ചു എന്റെ നേരെ തിരിഞ്ഞു ബെഡിൽ കാൽ മടക്കി എന്റെ രണ്ടു കൈകളും കൂട്ടിപിടിച്ചു ഇരുന്നു.....
""മമ്മി വിളിച്ചിരുന്നു എന്നെ കുറച്ചു മുൻപ്....കുറെ കരഞ്ഞു...അയാൾ ഇന്ന് വീട്ടിൽ വന്നിരുന്നുത്രേ....കുടിച്ചു ബോധമില്ലാതെയാ വന്നത്...മമ്മിയെ കുറെ വഴക്ക് പറഞ്ഞു...ഉപദ്രവിക്കാൻ ശ്രമിച്ചു....മമ്മിയുടെ കരച്ചിൽ കേട്ടു അയല്പക്കത്തുള്ളവർ ഓടി വന്നു പ്രശ്നമുണ്ടാക്കിയപ്പോഴാ അയാൾ പോയത്.... ""
എന്റെ മുഖത്തേക്ക് നോക്കാതെ ഒരു ചെറിയ ഏങ്ങലടിയോടെയാണ് സെലിൻ അത്
💬 Comments
View all comments