Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
പറഞ്ഞത്......
"നിന്റെ പപ്പ....??? ""
""മ്മ്മ്.....""
""അയാൾക്കിപ്പോ എന്താ വേണ്ടത്.....??? ""
രോഷത്തോടെ ഞാൻ ചോദിച്ചു....
"" ആ വീടും സ്ഥലവും മമ്മിയുടെ പേരിലാ...അത് അയാൾക്ക് എഴുതി കൊടുക്കണം പോലും.... എത്രയൊക്കെ തല്ലിച്ചതച്ചാലും അത് കൊടുക്കില്ലന്ന വാശിയിലാ മമ്മി...മമ്മിയുടെ കാലശേഷം അത് എനിക്കാ കിട്ടുക....അത് കൊണ്ട് അയാൾക്ക് എന്നെയും കണ്ടു കൂടാ....""
സെലിൻ പിന്നെയും പൊട്ടികരയുവാൻ തുടങ്ങി....
ഞാൻ അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് അതിനു സാധിക്കുന്നുണ്ടായിരുന്നില്ല....
"എന്റെ മമ്മി പാവമാ അനന്തു...പണത്തിനും സ്വത്തിനും വേണ്ടി അയാൾ എന്റെ മമ്മിയെ ഇനിയും ദ്രോഹിക്കും... ഫോണിലൂടെ മമ്മിയുടെ കരച്ചിൽ കേട്ടപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ലടാ ...."''
സെലിൻ എന്റെ തോളിൽ തല ചായ്ച്ചിരുന്നു കരഞ്ഞു....
""ഏയ് തന്റെ മമ്മിക്കൊന്നും സംഭവിക്കത്തില്ല.... മമ്മി തനിച്ചാന്നോ വീട്ടിൽ...?? ""
ഞാൻ സെലിന്റെ തലയിൽ തലോടി....
""മ്മ്മ്...മമ്മിയുടെ ഒരു അനിയനും ഫാമിലിയും അടുത്ത് തന്നെയാണ് താമസിക്കുന്നത്...ഇടയ്ക്ക് അവർ കൂടെ വന്നു നിൽക്കാറുണ്ട്...''"
അവൾ നേരെയിരുന്നു പറഞ്ഞു...
""ഇതിങ്ങനെ വിട്ടാൽ ശരിയാകില്ല..
ഇനിയും അയാൾ പ്രശ്നമുണ്ടാക്കാൻ വന്നാൽ പോലീസിൽ കംപ്ലയിന്റ് കൊടുക്കണം... ഇന്നത്തെ സംഭവം തന്നെ നമുക്ക് വേണേൽ കേസ് ആക്കാം....""
"വേണ്ടാ അനന്തു... എനിക്ക് പേടിയാ അയാളെ... പോലീസിൽ കേസ് കൊടുത്താൽ അയാൾ അതിന്റെ പേരിൽ പിന്നെയും പ്രശ്നം ഉണ്ടാക്കും....""
""ഹ്മ്മ് നമുക്ക് നോക്കാം.....അയാൾ ഇപ്പൊ തിരിച്ചു പോയില്ലേ....താൻ കരയണ്ടാ... പേടിക്കുന്ന പോലെയൊന്നും സംഭവിക്കത്തില്ല....."""
ഞാൻ അവളുടെ കൈകൾ എന്റെ കൈയിൽ ഒന്നൂടെ അമർത്തി കൊണ്ട് പറഞ്ഞു.....
""ഈ പേരും പറഞ്ഞു വെള്ളമടിച്ചു നേരം വെളുപ്പിക്കാനാന്നോ മോളുടെ ഉദ്ദേശം....അറിയാൻ പാടില്ലാണ്ട് ചോദിക്കുവാ... ""
💬 Comments
View all comments