Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
കരഞ്ഞു ജലദോഷം വന്ന പോലെ ചുവന്ന അവളുടെ മൂക്കിന്റെ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ കളിയാക്കി ചോദിച്ചു...
""പോ അവിടുന്ന്.. "
എന്റെ കവിളിൽ പിടിച്ചു പിച്ചി പെണ്ണ് ചിണ്ങ്ങി...കണ്ണീർ വറ്റിതുടങ്ങിയ മിഴികളിൽ പതിയെ ഞാൻ പുഞ്ചിരി തെളിയുന്നതു കണ്ടു...
""മമ്മി പറഞ്ഞത് കേട്ടു സങ്കടം സഹിച്ചില്ല എനിക്ക്...കുറെ നേരം കരഞ്ഞു....അവിടെ തനിച്ചു കിടന്നു ഉറങ്ങാനും പറ്റാതെ ഇരുപ്പുറക്കാണ്ടായപ്പോൾ നിന്റെ അടുത്തോട്ട് വന്നതാ...ശല്യം ആയെൽ പറഞ്ഞോ...ഞാൻ പൊക്കോളാം...മാറങ്ങോട്ട്...""
അതും പറഞ്ഞു കെറുവിച്ച് എന്റെ നെഞ്ചിൽ പിടിച്ചു തള്ളി എഴുന്നെറ്റ് പോകാൻ നോക്കിയ സെലിനെ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ഞാൻ ബെഡിൽ തന്നെ ഇരുത്താൻ നോക്കി....പക്ഷെ പ്രതീക്ഷിക്കാതെ അവളും ബലം പിടിച്ചതോടെ രണ്ടാളും കട്ടിലിനു താഴെ മൂട് കുത്തി വീണ പോലെ ഇരുന്നു പോയി....
പെട്ടന്നുള്ള ആ വീഴ്ചയിൽ രണ്ടാളുടെയും നടുവ് നല്ലോണം വേദനിച്ചു എങ്കിലും അത് പരസ്പരം ഉള്ള ഒരു പൊട്ടിച്ചിരിയിലാണ് കലാശിച്ചത്....
കരഞ്ഞു തളർന്ന കവിളിണകളിൽ കണ്ട ആ പുഞ്ചിരിയിൽ അവൾ ഒരുപാട് സുന്ദരിയായി എനിക്ക് തോന്നി....അപ്പോഴും ഞങ്ങൾ രണ്ടാളും നിലത്തു ആ ഇരിപ്പ് തന്നെയായിരുന്നു....
""അല്ലേടി നിനക്ക് ഇതെവിടുന്നാ ബിയർ...??"
"അത് നീ കിടക്കാൻ പോയതിനു ശേഷം ഞാൻ ആ വാച്ച്മാനെ വിട്ട് വാങ്ങിപ്പിച്ചതാ....
നീ കണ്ടാൽ സമ്മതിക്കത്തില്ലല്ലോ.....
കള്ളും കുടിക്കില്ല,, സിഗരറ്റും വലിക്കില്ല....
നല്ലവനായ ഉണ്ണി....""
എന്റെ കവിളിൽ തലോടി കൊണ്ടവൾ പറഞ്ഞു....പൊട്ടിച്ച ബോട്ടിലിൽ ബാക്കി ഉണ്ടായിരുന്നത് കൂടി അവൾ ഫിനിഷ് ചെയ്തു....
""കഴിക്കണ്ടാ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.... ഓവർ ആകരുത് അത്രയെ ഉള്ളൂ....ഇതൊന്നും ആരോഗ്യം നന്നാക്കുവല്ലല്ലോ...അതോർമ്മ ഉണ്ടായാൽ മതി....""
💬 Comments
View all comments