0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
"ഇല്ലടാ ബിയർ മാത്രം... ഇപ്പൊ മൂന്ന് കൊല്ലമായി ഈ ശീലം തുടങ്ങിയിട്ട്...ഇന്ന് വരെയും ഇതിനപ്പുറം പോയിട്ടില്ല...ഇത്‌ തന്നെ വല്ലപ്പോളും മാത്രം... എന്റെ മമ്മിക്കും മായക്കും ഇപ്പൊ നിനക്കും ഞാൻ തരുന്ന വാക്കാ...എന്താ പോരെ... "" എന്റെ വലതു കയ്യിൽ അടിച്ചവൾ അത് സത്യം ചെയ്യുമ്പോൾ അവളുടെ നാക്ക് കുഴഞ്ഞ് തുടങ്ങിയിരുന്നു.... ""ഡീ നീ ഒക്കെ ആണോ.. ഇപ്പൊ എത്ര ബോട്ടിൽ കഴിച്ചു...."" "രണ്ട്.... ഒരെണ്ണം അടിച്ചു സ്വസ്ഥമായി ഇരിക്കുമ്പോളാ മമ്മിയുടെ call വരുന്നത്... പിന്നെ ആകെ കയ്യിന്ന് പോയ പോലെയായി..രണ്ടു ബോട്ടിൽ ആണ് എന്റെ മാക്സിമം...പക്ഷെ ഇന്ന് ഇത്‌ കൂടെ തീർക്കണം "" അവൾ അടുത്ത ബോട്ടിൽ കൂടി പൊട്ടിച്ചു.... ''ടീ മതി കഴിച്ചത്... നിർത്തിയേ നീ.. ""
""പ്ലീസ് അനന്തു...let me finish this more... വല്ലപ്പോഴുമല്ലേ.... പ്ലീസ് ടാ.... " ബോട്ടിൽ പിടിച്ചു വാങ്ങാൻ നോക്കിയ എന്റെ കയ്യിൽ പിടിച്ചു അവൾ കെഞ്ചി..... ഒടുവിൽ അവളുടെ നിർബന്ധത്തിനു വഴങ്ങി....അവളെ വിട്ട് ഞാൻ എഴുന്നേറ്റു.... ""ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ നിനക്ക് ഫീൽ ചെയ്യുമോ...?? " അവൾ എന്റെ കയ്യിൽ പിടിച്ചു ചിണ്ങ്ങി... "എന്താ....?? "" ""ഞാൻ ഇപ്പൊ തന്നെ റിലേ പോയി നിൽക്കുവാ.....ഇനി ഇതും കൂടി അകത്തോട്ട് ചെന്നാൽ എന്റെ കംപ്ലീറ്റ് ബോധവും പോകും.... അങ്ങനെ എന്നെ പോലെ സുന്ദരിയായ ഒരു പെൺകുട്ടി തനിച്ചു നിന്റെ മുന്നിൽ വെളിവ് കെട്ട് കിടന്നാൽ നീയെന്നെ വല്ലതും ചെയ്യോടാ കള്ളാ....'' ഒരു കുസൃതിചിരിയോടെ ആണ് അവൾ അത് പറഞ്ഞത്..... ""പിന്നല്ല...നിന്റെ ബോധം പോയിട്ട് വേണം എനിക്ക്

💬 Comments

View all comments