0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.5K
ഏങ്ങലടിച്ചുകൊണ്ട് അവൾ അനുഭവിച്ചിരുന്ന വേദനകൾ എണ്ണിപ്പറഞ്ഞു കരയുകയാണ് കീർത്തന...pregnancy ഉൾപ്പെടെയുള്ള പല കാര്യങ്ങളും വൈഗയുടെ നിർബന്ധപ്രകാരമായിരുന്നു കീർത്തന എല്ലാവരിൽ നിന്നും മറച്ചു വച്ചതു.. ഒരു പക്ഷെ താൻ അവളെ തനിച്ചാക്കാതെ ഇന്ന് കൂടെ ഇരുന്നിരുന്നുവെങ്കിൽ വൈഗ ജീവനോടെ ഉണ്ടായേനെ എന്നു പറഞ്ഞ് ആ കുട്ടി പൊട്ടികരഞ്ഞു...മകളുടെ മരണത്തിനു കാരണക്കാരനായവനെ തേടിപ്പോകില്ല എന്നു അച്ഛൻ വൈഗക്ക് വാക്ക് കൊടുത്തിരുന്നു..അവൾ അതു ആഗ്രഹിച്ചിട്ടില്ല..അത്രമേൽ ഹരിയെ വെറുത്തു കഴിഞ്ഞിരുന്നു വൈഗ..എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുത്താണ് അവൾ യാത്രയായത്.... Formalities എല്ലാം കംപ്ലീറ്റ് ആക്കി അന്ന് രാത്രി തന്നെ ബോഡി ബന്ധുക്കൾ നാട്ടിലേക്ക് കൊണ്ട് പോയി... സംസ്കാരം നാളെ ഉച്ചക്ക് മുൻപ് തന്നെ ഉണ്ടാകും എന്ന് അറിയിച്ചു...നാളെ ചടങ്ങുകൾക്ക് ഓഫീസിൽ നിന്നും അനുശോചനം അറിയിക്കാൻ പോകുന്നവരുടെ കൂട്ടത്തിൽ പോകാൻ മേലധികാരികൾ നിർദേശിച്ചുവെങ്കിലും മനസ്സ് ഇനിയും പാകപ്പെടാത്തതിനാൽ ഞാൻ ഒഴിഞ്ഞു മാറി.... ശ്രീലത മാഡത്തിന്റെയും സ്ഥിതി അതായിരുന്നു... ജെയിംസും വേറെ രണ്ട് പേരും നാളെ പോകാം എന്ന് പറഞ്ഞു...ബാക്കി എല്ലാവരും അപ്പോൾ അവിടെ എത്തിയിരുന്നു വൈഗയെ അവസാനമായി ഒരു നോക്ക് കാണാൻ.... തണുത്തുറഞ്ഞ ചേതനയറ്റ വൈഗയുടെ ശരീരം ആശുപത്രികിടക്കയിൽ കണ്ട നിമിഷം മരവിച്ചു പോയിരുന്നു എന്റെ മനസ്സും ശരീരവും ഒരു പോലെ... വൈഗ ആഗ്രഹിച്ചതുപോലെ അവളെ ഇപ്പോൾ മരണത്തിന്റെ ഗന്ധം പുൽകി ഉറക്കി യിരിക്കുന്നു..ആ ഗന്ധത്തിനോടുള്ള ആസക്തി അവളെ എല്ലാ വേദനകളിൽ നിന്നും മോചിപ്പിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല... തീരാത്ത വേദനകളുമായി ഇഹലോകവാസം വെടിഞ്ഞ ആ മാലാഖയുടെ ആത്മാവിനെ സ്വർഗ്ഗവാതിൽക്കലിൽ 'പ്രണയത്തിന്റെ കാവൽ മാലാഖമാർ സ്വീകരിക്കാനായി കാത്തിരിക്കുന്നുണ്ടാകും...ആ ലോകത്തു വച്ചു ഇനിയും കളങ്കപ്പെടാത്ത അവളുടെ

💬 Comments

View all comments