Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
കേട്ട ആ അച്ഛനും അമ്മയും അവളെ ആശ്വസിപ്പിച്ചിരുന്നു.. അച്ഛനും അമ്മയും അവളുടെ ഒപ്പം ഉണ്ടെന്ന് പറഞ്ഞു അവൾക്ക് ധൈര്യം പകരുകയാണ് ചെയ്തതു...
എന്നിട്ടും "അവരോടെല്ലാം തെറ്റ് ചെയ്തവൾ ആണ് താൻ" എന്ന ചിന്ത ആ പാവത്തിനെ വേട്ടയാടിയിരിക്കാം...ഉദരത്തിൽ നാമ്പിട്ട ജീവന്റെ തുടിപ്പിനു പോലും അവളെ പിന്തിരിപ്പിക്കാൻ സാധിച്ചിട്ടുണ്ടാവില്ല...
താൻ ചെയ്ത തെറ്റിന്റെ പരിണിതഫലം ഭൂമിയിലേക്ക് പിറന്നു വീഴുന്ന ഒന്നും അറിയാത്ത ആ കുഞ്ഞു ജീവനെയും കാത്തിരിക്കുന്നുണ്ടായിരിക്കും എന്ന ചിന്തയും അവളെ കീഴ്പ്പെടുത്തിയിട്ടുണ്ടാകാം..
മനുഷ്യനായാലും മൃഗമായാലും ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പിനു തന്നെ ആധാരമായ,,, ഏറ്റവും പവിത്രമായി കാണേണ്ട ലൈംഗികബന്ധം, വെറും താൽക്കാലികമായ ഭോഗസുഖവേഴ്ച്ഛകൾക്കുള്ള ഒരു ഉപാധി മാത്രമായി പ്രണയത്തിന്റെ ചതിക്കുഴികളിൽ മനുഷ്യൻ സ്ഥാനം കൊടുത്തപ്പോൾ അവിടെ ഏറ്റവുമധികം ക്രൂശിക്കപ്പെടുന്നതു ഒന്നുമറിയാതെ ഭൂമിയിൽ പിറവി കൊള്ളുന്ന,,ഇത് പോലെ ഗർഭപാത്രത്തിൽ വച്ചു തന്നെ കുരുതി കൊടുക്കപ്പെടുന്ന ജീവനുകൾ തന്നെയാണ്..
"ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു...??"
ഇനിയും ഉത്തരമില്ലാത്ത നമ്മുടെ സമൂഹത്തിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ചോദ്യം.... മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർതിരിക്കുന്നതും ഇതൊക്ക തന്നെയാണ്...."അച്ഛനെയും അമ്മയെയും കാണാൻ ഇന്ന് വൈകുന്നേരം വീട്ടിലേക്കു വരും " എന്ന് വാക്ക് നൽകിയ മകളെ കാത്തിരുന്ന ആ അച്ഛൻ ഇന്ന് മകളുടെ ചേതനയറ്റ ശരീരത്തിന്റെ അരികിൽ ഇരുന്നു പൊട്ടിക്കരയുകയാണ്...അദ്ദേഹത്തെ ഒന്ന് ആശ്വസിപ്പിക്കുവാൻ പോലും ആകാതെ ഞാനും സഹപ്രവർത്തകരും വിഷമിച്ചു....
എല്ലാം പരസ്പരം പങ്കു വച്ചിരുന്ന ആത്മമിത്രത്തിന്റെ വിയോഗം നൽകിയ ആഘാതത്തിലാണ് കീർത്തന..
പനിച്ചു കിടന്നിരുന്ന വൈഗയുടെ മുഖമാണ് അവളെ രാവിലെ ഓഫീസിലേക്ക് യാത്രയാക്കിയത്..തിരികെ എത്തുമ്പോൾ തന്നെ കാത്തിരുന്ന വൈഗയുടെ ജീവനറ്റ മുഖം കൈക്കുമ്പിളിൽ എടുത്ത് നെറ്റിയിൽ ചുംബിച്ചു
💬 Comments
View all comments