Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
ദേഹത്തേക്ക് കൂടി പുതപ്പ് വലിച്ചിട്ടു തന്നു...
എന്നെ തന്നെ നോക്കി കിടന്നിരുന്ന സെലിനോട് 'എന്തേ' എന്നു ഞാൻ കണ്ണു കൊണ്ട് ചോദിചെങ്കിലും 'ഒന്നുമില്ല'ന്ന് അവൾ ചുമൽ കൂച്ചി...തൊട്ടടുത്ത നിമിഷം സെലിൻ ഇടത് കൈ എന്റെ നെഞ്ചിൽ അമർത്തികൊണ്ട് അവളുടെ മുഖം എന്റെ മുഖത്തോടു അടുപ്പിച്ചു... അവളുടെ ആ നീക്കത്തിൽ അനങ്ങാൻ പറ്റാതെ കിടന്ന എന്റെ മുഖത്തു അവളുടെ നാസികയിൽ നിന്നുമുള്ള ചുടുനിശ്വാസം അടിക്കുന്നുണ്ടായിരുന്നു...
എന്റെ നെറ്റിയിലും പിന്നെ ഇരു കവിളിണയിലും നനുത്ത ഓരോ ചുംബനം മാറി മാറി നൽകി കൊണ്ട് അവൾ പതിയെ പറഞ്ഞു....
""ഗുഡ് നൈറ്റ്... ""
കുസൃതിചിരി മിന്നിതെളിഞ്ഞ മുഖത്തോടെ എന്റെ നേരെ തന്നെ തിരിഞ്ഞു കിടന്ന അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് ഞാൻ അറിഞ്ഞു... എന്റെ ഇടതു കൈമുട്ടിനു മുകളിലായി അവളുടെ ഇടതു കൈപ്പത്തി കൊണ്ട് പിടിച്ചാണ് പെണ്ണിന്റെ ഉറക്കം...പുറകിൽ കെട്ടി വച്ച മുടിയിൽ നിന്നും ഒന്ന് രണ്ടു ഇഴകൾ അവളുടെ മുഖത്തേക്ക് പാറി വീണു കിടപ്പുണ്ട്...മദ്യത്തിന്റെ ആലസ്യത്തിനുമപ്പുറം ഒരുപാട് കരഞ്ഞതിന്റെ ക്ഷീണം അവളുടെ മുഖത്ത് പ്രകടമായിരുന്നു... ഇടയ്ക്കൊന്ന് വിറ കൊണ്ട അധരങ്ങൾ നാക്ക് കൊണ്ട് നുണഞ്ഞ് തളർന്നുറങ്ങുന്ന അവളെ തന്നെ നോക്കി കിടന്ന എന്നെയും എപ്പോഴോ നിദ്ര പുൽകി....
--------------------------------------
രാവിലെ എഴുന്നേൽക്കാൻ ലേറ്റ് ആയ എന്നെ വിളിച്ചെഴുന്നേൽപ്പിച്ചതു സെലിനായിരുന്നു.....
ഇന്നലെ രാത്രി കരഞ്ഞു ക്ഷീണിച്ചും,, കുടിച്ചു വെളിവില്ലാതെ എന്നെ ഉമ്മയും തന്നുറക്കിയവളാണ് ഇന്ന് നിറഞ്ഞ പുഞ്ചിരിയോടെ എന്റെ മുന്നിൽ നിൽക്കുന്നത്...
കുളിയൊക്കെ കഴിഞ്ഞു ഒരു ബ്ലൂ കളർ ചുരിദാറും ഇട്ട് ഓഫീസിൽ പോകാൻ ഒരുങ്ങി നിൽപ്പാണ് കക്ഷി....
ക്ലോക്കിലേക്ക്
💬 Comments
View all comments