0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
നോക്കിയപ്പോൾ സമയം എട്ടര ആവാറായിരിക്കുന്നു.... അവളെന്നെ ബെഡിൽ നിന്നും കുത്തിഎഴുന്നേൽപ്പിച്ചു ടവൽ എടുത്തു തന്നു ബാത്‌റൂമിലേക്ക് തള്ളി വിട്ടു.... പ്രഭാതകർമ്മങ്ങളൊക്കെ പെട്ടന്ന് തീർത്ത് ഡ്രസ്സ്‌ മാറി ഞാൻ അരമണിക്കൂറിൽ തന്നെ റെഡി ആയി താഴെ എത്തി....ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാൻ സെലിൻ എനിക്ക് വേണ്ടി വെയിറ്റ് ചെയ്തിരിക്കുവായിരുന്നു...ഞങ്ങൾ വേഗം കഴിച്ചു ഓഫീസിലേക്ക് ഇറങ്ങി... പോകും വഴി സെലിൻ മമ്മിയെ വിളിച്ചു ഫോണിൽ സംസാരിക്കുമ്പോൾ ഫോൺ വാങ്ങി ഞാനും മമ്മിയോട് സംസാരിച്ഛ് അവരെ ആശ്വസിപ്പിച്ചിരുന്നു.... നേരിട്ട് കണ്ടിട്ടില്ലെങ്കിലും സെലിൻ പറഞ്ഞു അവളുടെ മമ്മിക്ക് എന്നെ നല്ലത് പോലെ അറിയാമായിരുന്നു....മായയെ പറ്റിയുള്ള സത്യങ്ങളെല്ലാം സെലിൻ പറഞ്ഞു മനസ്സിലാക്കിയ മമ്മിയുടെ തീരുമാനമായിരുന്നു മായയെ സെലിന്റെ കൂടെ നിർത്തുക എന്നത്..... മമ്മിയോട് സംസാരിച്ചു ഫോൺ തിരികെ നൽകുമ്പോൾ ഞാൻ കാണുന്നത് നിറമിഴികളോടെ എന്നെ തന്നെ നോക്കി നിൽക്കുന്ന സെലിനെയായിരുന്നു... ഞാൻ മമ്മിയോട് സംസാരിച്ചു ധൈര്യം കൊടുത്തതും അവരെ
ആശ്വസിപ്പിച്ചതുമെല്ലാം അവളിൽ ഒരുപാട് സന്തോഷമുണ്ടാക്കിയിരുന്നു... എന്റെ ഇടതു കയ്യിൽ മുറുകെ പിടിച്ചു തോളിൽ ഒരു നിമിഷം അവൾ തല ചാരി നിന്നു...റോഡിൽ ആണ് നിൽക്കുന്നതെന്ന് അവളെ ഞാൻ ഓർമപ്പെടുത്തിയപ്പോൾ പരിസരബോധം വന്ന സെലിൻ എന്നെ പെട്ടന്ന് വിട്ട് മാറി കണ്ണ് തുടച്ചു...അന്നേരം അവളെ കളിയാക്കി ചിരിച്ച എന്റെ കൈത്തണ്ടയിൽ പതിയെ തല്ലി പെണ്ണ് കെറുവിച്ചു നടന്നു.... അന്ന് ഡ്യൂട്ടി കഴിഞ്ഞു നേരത്തെ ഞങ്ങൾ തീരുമാനിച്ചതു പോലെ തന്നെ ഓഫീസിൽ നിന്നും ഗസ്റ്റ് ഹൌസിൽ വന്ന് കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിച്ചു തൃശ്ശൂരിലേക്ക് മടങ്ങാൻ ഇറങ്ങി.... രാത്രി പത്തരക്കായിരുന്നു ട്രെയിൻ....റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് ട്രെയിൻ അരമണിക്കൂർ

💬 Comments

View all comments