Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
ലേറ്റ് ആണെന്ന് അറിഞ്ഞത്...
ഒരു ബോട്ടിൽ വെള്ളവും വാങ്ങി ഞങ്ങൾ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഇരുന്നു....
താരതമേന്യ തിരക്ക് കുറവായിരുന്നു സ്റ്റേഷനിൽ.....ഇടയ്ക്ക് എന്നെ വീട്ടിൽ നിന്നും സെലിനെ മായയും ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു....
അങ്ങനെ ട്രെയിൻ വരുന്നതും നോക്കി ഓരോന്നും മിണ്ടിയും പറഞ്ഞും പരസ്പരം കളിയാക്കിചിരിച്ചും ഇരിക്കുമ്പോൾ ആണ് സെലിൻ അത് ചോദിച്ചതു.....
""സത്യം പറ അനന്തു....നിനക്ക് ഇന്നേ വരെ ഒരു പെൺകുട്ടിയോടും പ്രണയം തോന്നിയിട്ടില്ലേ......??? ""
മുൻപ് ഒരിക്കൽ സെലിൻ അത് ചോദിച്ചപ്പോൾ ഞാൻ ഇല്ലന്ന് കള്ളം പറഞ്ഞു ഒഴിഞ്ഞു മാറിയതാണ്... അന്ന് ഞാൻ പറഞ്ഞത് സെലിൻ വിശ്വസിച്ചിട്ടില്ലെന്ന് എനിക്ക് അറിയാമായിരുന്നു....
കള്ളം പറഞ്ഞതു മറ്റൊന്നും കൊണ്ടല്ല... മനസ്സിന്റെ കോണിൽ എവിടെയോ ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ലാത്ത ഭദ്രയെപ്പറ്റിയുള്ള ഓർമ്മകളെ തൊട്ടുണർത്തുന്ന ആ ചോദ്യത്തിൽ നിന്നും ഞാൻ മനപൂർവ്വം ഒളിച്ചോടുന്നതാണ്....
മറക്കുവാൻ ഓരോ നിമിഷവും എത്രയൊക്കെ ശ്രമിച്ചിട്ടും ഞാൻ തോറ്റു പോയത് ഇന്നും ആ മുഖം എന്റെ മനസ്സിൽ മായാതെ കിടക്കുന്നതിനാലാണ്....
നാളത്തെ ദിവസവും കൂടി കഴിഞ്ഞു നേരം പുലരുന്നത് അവൾ വേറെ ഒരുത്തന്റെ സ്വന്തമാകുന്ന മുഹൂർത്തം സമ്മാനിച്ചു കൊണ്ടാണന്ന സത്യം ഇനിയും ഉൾകൊള്ളാൻ എന്റെ മനസ്സിനു കഴിയാത്തതന്തെ എന്ന് എനിക്ക് ഇനിയും അറിയില്ല....അത്ര മേൽ ഞാനവളെ സ്നേഹിച്ചിരുന്നുവോ..?? അവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നവോ...??
"അതെ'' എന്ന് തന്നെയായിരിക്കും ഉത്തരം....
യാഥാർത്ഥ്യങ്ങൾക് നടുവിൽ നിൽക്കുമ്പോഴും അറിയാതെയെങ്കിലും എന്റെ മനസ്സ് അവളെ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ടെന്നത് സത്യമാണ്...
എന്റെ മുഖത്തെ ഭാവമാറ്റം തിരിച്ചറിഞ്ഞ സെലിന്റെ കണ്ണിൽ നോക്കി ഇനിയും ഒരു കള്ളം പറയാൻ എനിക്ക് സാധിക്കില്ലന്ന് ബോധ്യപ്പെട്ടതിനാലാകാം ഭദ്രയെക്കുറിച്ചു എനിക്ക് അവളോട്
💬 Comments
View all comments