Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
പറയെണ്ടി വന്നു...ഒപ്പം നാളെ കഴിഞ്ഞു മറ്റന്നാൾ ഭദ്രയുടെ വിവാഹം ആണെന്ന സത്യവും.....
നിനച്ചിരിക്കാതെ എപ്പോഴോ തേടിയെത്തി, തളിരിടും മുന്നേ പൊലിഞ്ഞു പോയ ആദ്യപ്രണയത്തിന്റെ നഷ്ട്ടബോധം എന്നിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ
എന്റെ മുഖത്ത് നിന്നും സെലിൻ വായിച്ചെടുത്തിരിക്കാം....
തല കുമ്പിട്ടിരുന്ന എന്റെ അരികിലേക്ക് അവൾ നീങ്ങി ഇരുന്നു എന്റെ വലതു കൈ അവളുടെ മടിയിലെക്കു എടുത്തു വച്ചു മുറുകെ പിടിച്ചു കൊണ്ട് അവളെന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു...
""കഴിഞ്ഞു പോയതിനെപ്പറ്റി ഇനിയും ചിന്തിച്ചു വിഷമിക്കരുത്
അനന്തു....എത്രയൊക്കെ സങ്കടം തോന്നിയാലും നീ ഭദ്രയെ മറന്നെ പറ്റു...
അവളോടുള്ള നിന്റെ പ്രണയം ഇനിയും നീ മനസ്സിൽ സൂക്ഷിച്ചാലും അത് സ്വീകരിക്കാൻ അവൾ നിന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്നതല്ലേ സത്യം....ആ തിരിച്ചറിവ് നിന്നെ ഇനിയും വേദനിപ്പിച്ചു കൊണ്ടേയിരിക്കും...
So come out,,, past is past...you have to move on ....
അങ്ങനത്തെ ഒരു അനന്തുവിനെയാണ് എനിക്ക് ഇഷ്ട്ടം..ആ അനന്തുവിനെയാണ് എനിക്ക് ഇനി കാണെണ്ടത്....ഭദ്രയുടെ വിവാഹത്തിനു നീ തീർച്ചയായും പോകണം...അവൾക്ക് നല്ലൊരു വിവാഹംജീവിതം കിട്ടാൻ പ്രാർത്ഥിക്കണം...
ഭദ്ര മറ്റൊരാളുടെ ഭാര്യയായി മാറുന്ന ആ നിമിഷത്തോടെ അവളെപ്പറ്റിയുള്ള ഓർമ്മകളും നിന്റെ മനസ്സിൽ നിന്നും പടിയിറങ്ങണം...എന്നന്നേക്കുമായി.....""അത്രയും പറഞ്ഞു എന്നെ സമാധാനിപ്പിക്കുവാൻ ശ്രമിക്കുന്ന സെലിനെ നോക്കി എന്റെ കയ്യിൽ ഇരുന്ന അവളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് ഒന്ന് പുഞ്ചിരിക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ.....
********************
തൃശ്ശൂരിൽ ട്രെയിൻ ഇറങ്ങി ഞങ്ങൾ ഒരു ടാക്സി വിളിച്ചു....സെലിനെ വീട്ടിലാക്കി,, അവളോടും മായയോടും യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോന്നു....
പുലർച്ചെ വന്നു കിടന്നതിനാൽ ഞാൻ എഴുന്നേറ്റപ്പോൾ സമയം പതിനൊന്നു
💬 Comments
View all comments