Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
അവനും വരുന്നുണ്ടെന്നും അവിടെ വച്ചു കാണാമെന്നും പറഞ്ഞ് അവൻ ഫോൺ വച്ചു....കുറച്ചു നേരം കിടന്നുവെങ്കിലും ഉറക്കം വരാഞ്ഞതിനാൽ ഞാൻ ഫോണുമെടുത്ത് ബാൽകണിയിലെ സിറ്റ് ഔട്ടിൽ പോയി ഇരുന്നു....സമയം പത്തു മണി കഴിഞ്ഞിട്ടെ ഉണ്ടായിരുന്നള്ളൂ....ശരത്തിനെയും വിനുവിനെയും വിളിച്ചു കുറച്ചു നേരം സംസാരിച്ചു...കുറച്ചു നാളായി അവന്മാരെ കണ്ടിട്ട്...ജോലിത്തിരക്കും മറ്റും കാരണം ഫോണിൽ കൂടി പോലും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നില്ല....
അവരോടൊക്കെ ഒന്ന് സംസാരിച്ചപ്പോൾ മനസ്സ് കുറച്ചു ഫ്രീ ആയത് പോലെ തോന്നി....
ഏതൊരു റിലേഷനുമപ്പുറം ഫ്രണ്ട്ഷിപ്നു മാത്രം ഉള്ള ആ ഒരു ശക്തിയും അത് തന്നെയാണല്ലോ....❤️❤️
അതു വരെയും ഭദ്രയുടെ ഓർമ്മകൾ അസ്വസ്ഥമാക്കിയ ആക്കിയ ആ രാത്രിയിൽ നന്നായി ഉറങ്ങുവാൻ പിന്നെ എനിക്ക് സാധിച്ചു.....****************
രാവിലെ പതിവ് സമയത്ത് തന്നെ എഴുന്നെറ്റു....ജോഗ്ഗിങ് കഴിഞ്ഞു വന്നു കുളിച്ചു റെഡിയായി കല്യാണത്തിന് പോകാൻ ഇറങ്ങി...
ഒരു ലൈറ്റ് റെഡ് കളർ പാറ്റേൺലുള്ള ഷർട്ടും സെയിം കളർ കരയുമുള്ള വെള്ളമുണ്ടും ആയിരുന്നു എന്റെ വേഷം.....
ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിനു ശേഷം എല്ലാവരും കല്യാണത്തിന് പോകാൻ റെഡി ആയി ഇറങ്ങി....ഏട്ടന്റെ കാറിലാണ് പോയത്....
ഞാൻ ഡ്രൈവ് ചെയ്തു...നേരെ താലികെട്ട് നടക്കുന്ന അമ്പലത്തിലേക്കാണ് ഞങ്ങൾ പോയത്...അമ്പലത്തിനടുത്തുള്ള ഓഡിറ്റോറിയത്തിൽ തന്നെയാണ് അതു കഴിഞ്ഞുള്ള ചടങ്ങുകളും സത്ക്കാരവും ഏർപ്പാടാക്കിയിരിക്കുന്നത്....
യാത്രക്കിടയിൽ ബാക്കി എല്ലാവരും പരസ്പരം ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരുന്നെങ്കിലും ഞാൻ സൈലന്റ് ആയിരുന്നു....എന്റെ മാനസികവസ്ഥ അറിയാവുന്നതു കൊണ്ട് അവരും ഒന്നും ചോദിക്കാൻ നിന്നില്ല.....
അമ്പലത്തിലേക്ക് എത്താറായപ്പോൾ തന്നെ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നത് ഞാൻ അറിഞ്ഞു....
സ്വന്തം പാതിയാകണം എന്ന് മോഹിച്ച പെണ്ണ് മറ്റൊരുത്തന്റെ താലി കഴുത്തിൽ അണിയുന്ന
💬 Comments
View all comments