0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.6K
ആ കാഴ്ച കാണാൻ ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തി മുഖത്തു ഒരു പുഞ്ചിരിയും ഫിറ്റ് ചെയ്ത് കാർ പാർക്ക്‌ ചെയ്ത് ഇറങ്ങി.. എല്ലാവരും നേരെ അമ്പലത്തിലേക്ക് നടന്നു...... അമ്പലത്തിനു മുൻപിലായി വിവാഹം കൂടാൻ വന്നിരുന്ന കുറച്ചു പേർ നിൽക്കുന്നത് ഞങ്ങൾ കണ്ടു..... മുഹൂർത്തത്തിന്റെ സമയമാകാറായിട്ടും കല്യാണപെണ്ണിനെയും ചെറുക്കനെയും വീട്ടുകാരെയൊന്നും അമ്പലത്തിൽ കാണാതിരുന്നതിനാൽ അവിടെ കണ്ട ഒരു പരിചയക്കാരനോട്‌ അച്ഛൻ കാര്യം തിരക്കിയപ്പോൾ,,, അവരെല്ലാം ഓഡിറ്റോറിയത്തിൽ തന്നെയാണെന്നും ഇത് വരെയും അമ്പലത്തിലേക്ക് വന്നിട്ടില്ല എന്നാണ് അയാൾ മറുപടി പറഞ്ഞത്....എന്താ കാര്യമെന്ന് അവർക്കും അറിയില്ലായിരുന്നു... എന്ത് സംഭവിച്ചു എന്ന് മനസ്സിലാകാതെ നിന്ന ഞങ്ങൾ അവിടെ നിന്നും ഓഡിറ്റോറിയത്തിലേക്ക് നടന്നു.... (തുടരും....) __*********===========**********__

💬 Comments

View all comments