0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.5K
താല്പര്യകുറവൊന്നുമില്ല എന്നാണ് അറിഞ്ഞത്... " ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞുവെങ്കിലും ഒരു പുഞ്ചിരിയോടെ ഞാൻ കേട്ടിരുന്നു... 'ഭാനുമതി ആന്റിയുടെ അനിയൻ നടേശൻ കൊണ്ട് വന്ന പ്രൊപോസൽ ആയിരുന്നു അതു...സുദേവ് എന്നാണ് പയ്യന്റെ പേര് രേഷ്മയുടെ വിവാഹത്തിന്റെ അന്ന് ഭദ്രയെ കണ്ട് ഇഷ്ട്ടപ്പെട്ട സുദേവ് പരിചയക്കാരനായ നടേശനങ്കിളിനോട്‌ കാര്യം അവതരിപ്പിക്കുകയായിരുന്നു... സുദേവ് IT
പ്രഫഷണൽ ആണ്.. ബാംഗ്ലൂർ ആണ് വർക്ക്‌ ചെയ്യുന്നത്.. അച്ഛനും അമ്മയും ഇല്ല. ചെറുപ്പത്തിലെ മരിച്ചു പോയതാണ്..കാര്യമായി ബന്ധുക്കൾ എന്ന് പറയാനും ആരുമില്ല..വളർന്നതും പഠിച്ചതും എല്ലാം ഡൽഹിയിൽ അച്ഛന്റെ സുഹൃത്തിന്റെ സംരക്ഷണയിൽ..അദ്ദേഹം നടേശനങ്കിളിന്റെ പരിചയക്കാരൻ ആണ്..മാത്രമല്ല രേഷ്മയെ വിവാഹം കഴിച്ചിരിക്കുന്ന ചെറുക്കന്റെ ബന്ധുവും....ബാംഗ്ലൂരിൽ സുദേവ് വർക്ക്‌ ചെയ്യുന്ന കമ്പനിയെപ്പറ്റിയും മറ്റു ചുറ്റുപാടുകളെപ്പറ്റിയും രേഷ്മ അവളുടെ അവിടെയുള്ള സുഹൃത്തുക്കൾ വഴി അന്വേഷിച്ചറിഞ്ഞു..രേഷ്മയും നാലു കൊല്ലമായി ബാംഗ്ലൂർ തന്നെ ആണല്ലോ വർക്ക്‌ ചെയ്യുന്നതു... കഴിഞ്ഞ ആഴ്ച ഒരു ദിവസം അവർ അവിടെ വീട്ടിൽ വന്നു വിവാഹകാര്യം അവതരിപ്പിച്ചു... ഭദ്ര അന്നവിടെ ഇല്ലായിരുന്നു.. ഇന്നലെ ഞായറാഴ്ച സുദേവുമായി വന്നു അവർ ഭദ്രയെ പെണ്ണ് കണ്ട് പോയി.... അതിനു മുന്നേ തന്നെ ഭാനുമതി ആന്റി ഭദ്രയോടു ഈ ആലോചനയെപ്പറ്റി സംസാരിച്ഛ് അവളുടെ സമ്മതം വാങ്ങിയിരുന്നു... ഒരു പക്ഷെ ഇത്രയും കാലം നോക്കിയതിന്റെയും വളർത്തിയതിന്റെയും കണക്ക് പറഞ്ഞ് ആ സ്ത്രീ അവളെകൊണ്ട് ആ വിവാഹത്തിനു സമ്മതിപ്പിച്ചു എന്ന് പറയുന്നതാകും ശരി... എല്ലാം കൊണ്ടും നല്ല ആലോചനയാണ് എന്ന് സുരേന്ദ്രനങ്കിളിനും ദിനേഷേട്ടനും തോന്നി.. സ്ത്രീധനം ആയിട്ട് ഒന്നും വേണ്ടാ എന്നും കാര്യമായ ബന്ധുജനങ്ങൾ ഒന്നും തന്റെ ഭാഗത്തു ഇല്ലാത്തതിനാൽ അടുത്ത വേണ്ടപ്പെട്ടവരെ മാത്രം

💬 Comments

View all comments