0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.5K
പങ്കെടുപ്പിച്ചുകൊണ്ട് വിവാഹം വളരെ ലളിതമായി നടത്തണം എന്നാണ് സുദേവ് ആവശ്യപ്പെട്ടിരിക്കുന്നത്... അതും എത്രയും പെട്ടന്ന് തന്നെ...ഇതിലും നല്ലൊരു ബന്ധം ഭദ്രക്ക് വേറെ കിട്ടാൻ ഇല്ല എന്നു അവർക്കും തോന്നി കാണും.. എല്ലാവരും കൂടി അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് സമ്മതിക്കുക മാത്രമല്ലേ നിവർത്തിയുള്ളു..' "ഈ ഒരു വിവാഹാലോചനക്ക് സമ്മതിച്ചതു കൊണ്ടായിരിക്കുമല്ലെ ഞാൻ ഇഷ്ട്ടമാണ് എന്നു പറഞ്ഞപ്പോൾ ഭദ്ര എന്നോട് അങ്ങനെ പെരുമാറിയത്...."' മനസ്സിലെ നീറ്റൽ മറച്ചു വച്ചും ഞാൻ ഏട്ടത്തിയോട് ചോദിച്ചു.. അതു മനസ്സിലായതു കൊണ്ടാണെന്നു തോന്നുന്നു ഏട്ടത്തി അരികിൽ വന്നു നിന്ന് എന്റെ തലമുടികളിൽ തഴുകി എന്നെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... ""ആയിരിക്കും മോനെ.. ഒരു നിമിഷം നീ ഭദ്രയുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കിയാൽ അവളുടെ മാനസികാവസ്ഥ നിനക്ക് മനസ്സിലാകും.....എനിക്ക് ഉറപ്പുണ്ട്, ഒരിക്കലും പൂർണമനസ്സോടെ ആയിരിക്കില്ല ഭദ്ര ഈ വിവാഹത്തിനു സമ്മതിച്ചിട്ടുണ്ടാവുക.. അവളുടെ സാഹചര്യം അതായത് കൊണ്ടാണ്... അല്ലെങ്കിലും അവളെപ്പോലെയുള്ള ഒരു പെൺകുട്ടിയുടെ ഇഷ്ട്ടങ്ങൾക്കും മോഹങ്ങൾക്കും ആരാണ് വില കല്പ്പിക്കുന്നതു.. ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മനസ്സിൽ തന്നെ കുഴിച്ചു മൂടാൻ വിധിക്കപ്പെട്ട ഒരു ജന്മമാണ് അവളുടെതു.. അല്ലാതെ ആ കുട്ടിക്ക് എന്ത് ചെയ്യാൻ കഴിയും..എതിർത്താൽ നന്ദികെട്ടവളായി എല്ലാവരും കുറ്റപ്പെടുത്തില്ലേ..."
"എനിക്ക് മനസ്സിലാകും ഏട്ടത്തി... അവളെ.. ഭദ്രയേ.... ചുറ്റുമുള്ളവരെ വിഷമിപ്പിക്കുവാൻ ഒരിക്കലും അവൾക്ക് കഴിയില്ല... അതു കൊണ്ട് തന്നെയാണ് ആ കല്യാണത്തിന് അവൾ സമ്മതം മൂളിയത്... ഞാൻ ചുമ്മാ വെറുതെ... ഓരോന്നു സ്വപ്നം കണ്ട്.. പെട്ടന്നവളെ അടുത്ത് ഒറ്റയ്ക്ക് കണ്ടപ്പോൾ തോന്നിയ എടുത്തു ചാട്ടത്തിന് അങ്ങനെയൊക്കെ... അല്ലെ ഏട്ടത്തി....."" വാക്കുകൾ മുഴുവുപ്പിക്കാൻ ആകാതെ ഇരുന്നു ഉരുകിയെങ്കിലും വേദന

💬 Comments

View all comments