Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
ഒറ്റ മകൾ...ഇവിടെ തൃശ്ശൂർ പൂങ്കുന്നത്ത് സെലിന്റെ ഒരു ആന്റിയുണ്ട്..
അവരുടെ വീട്ടിൽ ആണ് സെലിൻ ഇപ്പോൾ താമസിക്കുന്നത്...കൂടെ സെലിന്റെ ഒരു ഫ്രണ്ട്ഉം അവിടെ താമസം ഉണ്ട്..... മായ എന്നാണ് പേര്.. ആ കുട്ടി നഴ്സ് ആണ്...ഓഫീസിലെ ഒഴിവു വേളകളിലെ സൗഹൃദസംഭാഷണത്തിൽ പരസ്പരം കുടുംബവിശേഷങ്ങൾ പങ്കുവച്ചപ്പോൾ അറിഞ്ഞതാണ് ഇതെല്ലാം...
വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ തമ്മിൽ അടുത്തു... ഒരു subordinate എന്നതിനു അപ്പുറം now she is a good friend...
അങ്ങനെ ദിവസങ്ങൾ കടന്നു പോകവേ ഭദ്രയുടെ സുദേവുമായുള്ള വിവാഹത്തിന്റെ തീയതി നിശ്ചയിച്ച കാര്യം ഏട്ടത്തി പറഞ്ഞു ഞാൻ അറിഞ്ഞു...അടുത്ത മാസം 7-ആം തീയതി ആണ് വിവാഹം...അടഞ്ഞു പോയ ആ അധ്യായം പൂർണമായും മറക്കുവാൻ ശ്രമിക്കുന്ന എന്നെ ഇനിയും ഭദ്രയുടെ ഓർമ്മകൾ തേടിയെത്താതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു... എന്നിട്ടും ചില നിമിഷങ്ങളിൽ എന്റെ മനസ്സ് കൈവിട്ടു പോകുന്നുണ്ടായിരുന്നു...ഒരിക്കൽ
എന്റെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിരുന്നു ഭദ്രയുടെ മുഖം... മറക്കാൻ ഇനിയും സമയം വേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് ഞാൻ സ്വയം മനസ്സിനെ ആശ്വസിപ്പിച്ചു...അതു കൊണ്ട് തന്നെ
എല്ലാ വിശേഷങ്ങളും പങ്കു വച്ചിരുന്ന സെലിനോട് ഭദ്രയുടെ കാര്യം ഞാൻ അതു വരെയും പറഞ്ഞിട്ടില്ലായിരുന്നു...
ഭദ്രയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന സമയത്ത് ഞാൻ അതിനെപ്പറ്റി ജിതിനോട് സൂചിപ്പിച്ചിരുന്നു...ഏട്ടത്തി ഭദ്രയെപ്പറ്റി പറഞ്ഞ വിവരങ്ങളെല്ലാം അവന്റെ അമ്മ പറഞ്ഞു അവനും അറിയാമായിരുന്നു..എന്റെ ഇഷ്ട്ടത്തെ അവനും ഒരുപാട് സപ്പോർട്ട് ചെയ്തതാണ്...പക്ഷെ എല്ലാം ഇപ്പോൾ....
മറവി മനുഷ്യനു ചിലപ്പോൾ ഒരു അനുഗ്രഹം ആണെന്ന് പറയുന്നത് വളരെ ശരിയാണ്...
ജീവിതത്തിലെ ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് അതു മനസ്സിലാകും....
അങ്ങനെയിരിക്കെ ആണ് പെട്ടെന്നൊരു ദിവസം മുതൽ ഓഫീസിൽ എല്ലാരുടെയും പെരുമാറ്റത്തിൽ ഒരു വ്യത്യാസം എന്റെ
ശ്രദ്ദയിൽപ്പെടുന്നതു....കൃത്യമായി പറഞ്ഞാൽ സെലിനോടുള്ള എല്ലാവരുടെയും ആറ്റിട്യൂട്....
എല്ലാവരും അവളിൽ നിന്നും ഒരു അകലം പാലിക്കുന്നത് പോലെ.. അവളോട് ഒന്നു മിണ്ടാൻ പോലും എല്ലാരും മടിക്കുന്നു..എന്നാലോ സെലിൻ കേൾക്കാതെ അവർ മാറി നിന്ന് എന്തൊക്കയോ അവളെപ്പറ്റി കമന്റ് അടിച്ചും മറ്റും പരിഹസിച്ചു ചിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു....സെലിൻ ആണെങ്കിൽ ഇതൊന്നും കാണാത്ത മട്ടിൽ തന്റെ ജോലിയിൽ മാത്രം മുഴുകി നടക്കുന്നു..
ഓഫീസിൽ എന്നോടും ശ്രീലത മാഡത്തിനോടും അല്ലാതെ അവൾ മിണ്ടുന്നുമില്ല...എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് മനസ്സിലായി...സെലിനോട് ഞാൻ ഇതിനെപ്പറ്റി ചോദിച്ചു എങ്കിലും അവൾ കൃത്യമായ ഒരു മറുപടി തരാതെ ഒഴിഞ്ഞു മാറി...രണ്ടാമത്തെ ദിവസവും ഇത് തന്നെ ആവർത്തിച്ചപ്പോൾ കാര്യമെന്തെന്നു
💬 Comments
View all comments