Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]
പിന്നെ അപ്പീൽ ഉണ്ടോ... ""
ഞാൻ ചിരിച്ചു കൊണ്ട് എപ്പോഴും ഏട്ടത്തിയെ ദേഷ്യം പിടിപ്പിക്കാൻ ചെയ്യാറുള്ള പോലെ മൂപ്പരുടെ മുടിയിൽ പിടിച്ചു വലിച്ചു....
""ഹാവു ചെക്കാ.. ടാ നിക്ക് വേദനിക്കുണ്.. വിടെടാ....""
എന്റെ കൈ പിടിച്ചു മാറ്റി എന്റെ തലക്കിട്ട് ഏട്ടത്തി കിഴുക്കി...
എന്നിട്ട് എന്നെ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു..
"വാ വന്നേ വല്ലതും കഴിക്കാം.. എല്ലാരും നിന്നെ നോക്കി ഇരിക്കുവാ... വാ.."'
"എനിക്കിപ്പോ വേണ്ട.. നിങ്ങളു കഴിച്ചോ... ഞാൻ കുറച്ചു കഴിഞ്ഞു വന്നു കഴിച്ചോളാം.. എനിക്ക് കുറച്ചു നേരം ഒന്ന് തനിച്ചിരിക്കണം..."
ഞാൻ വരാൻ കൂട്ടാക്കാതെ അവിടെ റൂമിൽ തന്നെ ഇരുന്നു...
""ഹ്മ്മ്..തനിച്ചിരിക്കുന്നതൊക്കെ കൊള്ളാം.. അരമണിക്കൂർ കഴിഞ്ഞു ഞാൻ വന്നു വിളിക്കും.. അപ്പൊ മര്യാദക്ക് വന്നു ഭക്ഷണം
കഴിച്ചോളണം.. അല്ലാതെ ഇതിന്റെ പേരിൽ ഒന്നും തിന്നാതെയും കുടിക്കാതെയും നടന്നു ആരോഗ്യം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല... കേട്ടല്ലോ.. ""
ഏട്ടത്തി നല്ല ഗൗരവത്തിലായിരുന്നു..
"ഉവ്വ്,, ഉത്തരവ് ഏട്ടത്തിയമ്മേ... ""
അതും പറഞ്ഞു ഞാൻ കളിയാക്കി ചിരിച്ചപ്പോൾ എന്റെ നടുംപുറത്തിനിട്ട് വേദനിപ്പിക്കാതെ പയ്യെ ഒരു അടി തന്നിട്ട് ഏട്ടത്തി പോയി....
ഭദ്രയെ അത്ര എളുപ്പം മറക്കാൻ സാധിക്കുമോ എന്നെനിക്കറിയില്ല..എന്നാലും മറന്നല്ലേ പറ്റു...വേറെ ഒരുവന്റെ പെണ്ണ് ആകാൻ പോകുന്നവളെ ഇനിയും മനസ്സിൽ കൊണ്ട് നടന്നു മോഹിക്കുന്നത് ശരിയല്ല..
ഉറക്കത്തിൽ കണ്ട സ്വപ്നത്തിലെ ഒരു മുഖം എന്ന പോലെ,,, ഉണർന്നു കഴിഞ്ഞപ്പോൾ അതു വെറും ഒരു സ്വപ്നം ആയിരുന്നു എന്നു കരുതി മറക്കുവാൻ ശ്രമിക്കുകയാണ് ഞാൻ...
എന്നാൽ മറക്കാൻ ശ്രമിക്കുന്തോറും ഭദ്രയുടെ മുഖം അറിയാതെ ഓർത്തു പോകുകയാണ്...ആ മറവിയുടെ തോൽവിക്ക്
💬 Comments
View all comments