0%

Chapter Title : ❤️അനന്തഭദ്രം 4❤️ [രാജാ]

Author : രാജാ Read All Parts 1.5K
കാരണം അവളോടുള്ള എന്റെ പ്രണയം തന്നെയാണ്...ഇനിയാ പ്രണയം സ്വീകരിക്കാൻ അവൾ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല എന്ന സത്യം ഉൾകൊള്ളാൻ ഞാൻ തയ്യാറാകേണ്ടിയിരിക്കുന്നു..... കുറച്ചു ദിവസങ്ങൾ കടന്നുപോയി..ഇതിനിടയിൽ ഏട്ടനും ഏട്ടത്തിയും ഭദ്രയെ കണ്ട് സംസാരിച്ചിരുന്നു... എല്ലാം കൊണ്ടും വൈകിയ വേളയിലെ ആ കൂടികാഴ്ചയും സംസാരവും മൂലം വേറെ പ്രയോജനം ഒന്നും ഉണ്ടായിരുന്നില്ലങ്കിലും എന്നെപ്പറ്റി ഭദ്രയുടെ മനസ്സിൽ ഒരു കരട് പോലും ഉണ്ടാകരുതന്നെ ഏട്ടനും ഏട്ടത്തിയും കരുതിയിരുന്നുള്ളൂ...
ഭദ്രയെ ഒരുവട്ടം കൂടി കാണണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു..എന്നാൽ ഇനിയും ഞാൻ അവളെ കാണുന്നത് എന്നെ കൂടുതൽ വിഷമിപ്പിക്കത്തെ ഉള്ളു എന്നും എല്ലാം ഇങ്ങനെ അവസാനിക്കട്ടെ എന്നും ഏട്ടനും ഏട്ടത്തിയും ഉപദേശിച്ചു...ഒന്ന് ആലോചിച്ചപ്പോൾ അതാണ് ശരിയെന്നു എനിക്കും തോന്നി......... സമയമെടുത്തും അതിനോട് പൊരുത്തപ്പെടാൻ എന്റെ മനസ്സിനെ ഞാൻ പാകപ്പെടുത്തികൊണ്ടിരുന്നു.... *******----------------------************ വൈഗയുടെ ഒഴിവിലേക്ക് പുതിയ ഒരാളെ കമ്പനി അപ്പോയ്ന്റ്മെന്റ് ചെയ്തു... ട്രിവാൻഡറo ബ്രാഞ്ചിൽ നിന്നും ട്രാൻസ്ഫർ ആയി വന്നിട്ടുള്ളതാണ്... പേര് സെലിൻ...സെലിൻ ജോർജ്..... ആദ്യനാളുകളിലെ അപരിചിത്വത്തിന്റെ അകൽച്ച മാറിയപ്പോൾ ഓഫീസിലെ എല്ലാരുമായും സെലിൻ കൂട്ടായി.... പതിയെ ആണെങ്കിലും എന്റെ അടുത്തും സെലിൻ അടുപ്പം സ്ഥാപിച്ചു...ജോലിയിലും മറ്റും ഭദ്രയുടെ ഓർമ്മകൾ വേട്ടയാടിയിരുന്ന എനിക്ക് സെലിനുമായുള്ള സൗഹൃദം ഒരു relief ആയിരുന്നു.... എല്ലാരോടും എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന പ്രകൃതം...കാര്യം കളിചിരിയും തമാശയും പറഞ്ഞു നടക്കുമെങ്കിലും ജോലിയുടെ കാര്യത്തിൽ she is excellent... വളരെ efficient ആയ ഒരു എംപ്ലോയീ ആണ് സെലിൻ എന്നു വളരെ കുറച്ചു ദിവസം കൊണ്ട് എല്ലാർക്കും ബോധ്യമായി...അതും ഞാൻ സെലിനെ notice ചെയ്യാൻ ഒരു കാരണമായി.... സെലിൻ ഇടുക്കിക്കാരിയാണ്...പപ്പക്കും മമ്മക്കും

💬 Comments

View all comments