0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 2.6K

❤️അനന്തഭദ്രം 6❤️

Anandha Bhadram Part 6 | Author : Raja | Previous Part




"നിന്റെ പൊള്ളയായ ആരോപണങ്ങളുടെ തീച്ചൂളയിൽ എന്റെ ശരി തെറ്റുകൾ എരിഞ്ഞടങ്ങുമ്പോഴും നീ കണ്ടില്ല, നിന്നോടുള്ള പ്രണയം മാത്രം സൂക്ഷിച്ച എന്റെ ഹൃദയത്തിനേറ്റ മുറിപ്പാടുകൾ....?" "പല നാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ, മിഴികൾക്ക് മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ......????"
ഭദ്രയിൽ നിന്നും എനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ സമ്മാനിച്ച ഞെട്ടലിൽ ഞാൻ ആകെ തളർന്നു പോയിരുന്നു..... കുറച്ചു സമയം അമ്പരപ്പോടെ അവളെ തന്നെ നോക്കിയിരുന്ന എന്റെ നേരെ ഭദ്ര ഈർഷ്യയോടെ മുഖം വെട്ടിത്തിരിച്ചു.... "സർ ഭദ്ര എന്നെ ഈ കാര്യത്തിൽ പഴി പറയുന്നത് എന്തോ ഒരു തെറ്റി ധാരണയുടെ പുറത്താണ്....എനിക്ക് ഭദ്രയെ ഇഷ്ട്ടമായിരുന്നു...വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു.....അത് ഞാൻ ഭദ്രയെ നേരിട്ട് അറിയിച്ചതുമാണ്.....എന്നാൽ സുദേവനുമായുള്ള ഭദ്രയുടെ വിവാഹം ഉറപ്പിച്ചതാണന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്റെ പ്രൊപോസലിൽ നിന്നും പിന്മാറിയിരുന്നു....പിന്നീട് ഒരിക്കലും ആ ആവശ്യം പറഞ്ഞോ അല്ലാതെയോ ഞാൻ ഭദ്രയെ കണ്ടിട്ടില്ല....ഈ കാര്യം അറിയാവുന്ന എന്റെ വീട്ടുകാരും ഭദ്രയെയോ, ഭദ്രയുടെ വീട്ടുകാരെയോ അതിനു വേണ്ടി സമീപിച്ചിട്ടുമില്ല.... വിവാഹം കഴിക്കണമെന്ന ആവശ്യവും പറഞ്ഞു എപ്പോഴെങ്കിലും ഞാൻ ഭദ്രയെ പിന്നെ ശല്യം ചെയ്യുകയോ, മോശമായി പെരുമാറുകയോ മറ്റോ ഉണ്ടായിട്ടുണ്ടെങ്കിൽ ഭദ്ര പറയട്ടെ....."" സമനില വീണ്ടെടുത്തു കൊണ്ട് ഭദ്രയോടുള്ള അമർഷത്തിലും ഞാൻ എന്റെ ഭാഗം പോലീസുകാരോട് വ്യക്തമാക്കി.... "Ok fine Mr അനന്തകൃഷ്ണൻ....ആരോപണം ഭദ്രയുടേത് ആണെല്ലോ..? Let us ask her.... See ഭദ്ര,,നിങ്ങളുടെ സംശയം genuine ആണ്.....ബട്ട്‌ ഒരാൾക്കെതിരെ ഒരു

💬 Comments

View all comments