0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
മരണത്തിൽ എന്നെപ്പറ്റിയുള്ള സംശയവും ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചു.... വെറും തെറ്റിധാരണയുടെ പുറത്തുള്ള സംശയമല്ലെ എന്നും, അത് മാറ്റിയെടുക്കാവുന്നതായത് കൊണ്ട് കാര്യമാക്കണ്ടന്നും സർ അഭിപ്രായപ്പെട്ടു.... പിന്നെ സർ പറഞ്ഞ കാര്യം എനിക്ക് ഒരുപാട് ആശ്വാസം തരുന്നതായിരുന്നു.....സുദേവന്റെ murder കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനു ട്രാൻസ്ഫർ ഓർഡർ ആയി നിൽക്കുകയാണെന്നും പകരം ആ കേസ് ഏറ്റെടുക്കാൻ താല്പര്യമുണ്ടെന്നു അറിയിച്ച് രാജശേഖർ സർ കമ്മീഷണറോട് സംസാരിച്ചിട്ടുണ്ടെന്നും ആയിരുന്നു അത്.... രാഷ്ട്രീയപരമായോ ഡിപ്പാർട്മെന്റിൽ നിന്നോ മറ്റ് ഇടപെടലുളൊന്നും ഉണ്ടായില്ലെങ്കിൽ നാളെ തന്നെ അനുകൂലമായ ഒരു മറുപടി തരാമെന്ന് കമ്മീഷണർ ഉറപ്പ് തന്നിട്ടുണ്ടെന്നും സർ പറഞ്ഞു.... മാത്രമല്ല സുദേവന്റെ കേസിനെപ്പറ്റി അൺഒഫീഷ്യൽ ആയി തന്റെ രീതിയിൽ ഒരു parallel investigation നടക്കുന്നുണ്ടെന്നും എത്രയും പെട്ടന്ന് പ്രതിയെ കണ്ടുപിടിച്ച് കേസ് ക്ലോസ് ചെയ്യുമെന്നും സർ എനിക്ക് ഉറപ്പ് നൽകി..... അന്ന് രാത്രി ഒരുപാട് വൈകിയാണ് ഭദ്ര റൂമിലേക്ക്‌ വന്നത്....ഞാൻ ഓഫീസിലെ കുറച്ചു എമർജൻസി വർക്കുകളുമായി മല്ലിട്ട് ഇരുന്നതിനാൽ ഞങ്ങൾക്കിടയിൽ സംസാരമൊന്നും ഉണ്ടായില്ല....അല്ലെങ്കിലും ഭദ്രയോട് മിണ്ടാൻ ഞാനാണല്ലോ എന്നും ആഗ്രഹിച്ചിട്ടുള്ളത്....അവളായിട്ട് എന്നോട് സംസാരിക്കാൻ ഒരിക്കലും തുനിഞ്ഞിട്ടില്ല.....ആകെ വാ തുറന്നത് ഇന്ന് എന്നെ കുറ്റം പറയാൻ മാത്രം......ഞാൻ കിടക്കുമ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.... പിറ്റേന്ന് ഓഫീസിൽ പോകാൻ നേരം എനിക്കിടാനുള്ള ഡ്രസ്സ്‌ അയെൺ ചെയ്ത് എടുത്തു വച്ചിരിക്കുന്നത് ഞാൻ കണ്ടു...ഭദ്ര തന്നെയായിരിക്കും അത് ചെയ്തിട്ടുണ്ടാവുക എന്ന് എനിക്ക് ഉറപ്പായിരുന്നു....
ഏട്ടത്തി അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഇന്നലത്തെ സംഭവത്തോടെ മനസ്സിന്റെ കോണിൽ എവിടെയോ അവളോടുള്ള ഇഷ്ട്ടകേടും വെറുപ്പും സ്ഥാനം പിടിച്ചു തുടങ്ങിയതിനാൽ ആ ഡ്രസ്സ്‌ ഇടാൻ എനിക്ക് തോന്നിയില്ല...പകരം വേറെയൊന്ന് എടുത്തിട്ടാണ് ഞാൻ താഴേക്ക്

💬 Comments

View all comments