Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
തന്നു.....
"വല്ല്യ സ്നേഹം ഒന്നും വേണ്ടാ... ഏട്ടത്തിക്ക് ഇപ്പൊ അവളെയാ വല്ല്യ കാര്യം....എന്നെ പഴയ പോലെ മൈൻഡ് ഒന്നുമില്ല....""
ഏട്ടത്തിയുടെ കൈ പിടിച്ചു മാറ്റി കൊണ്ട് ഞാൻ വീണ്ടും പരിതപിച്ചു.....ഏട്ടത്തിയുടെ മുഖത്ത് ചെറിയൊരു സങ്കടമൊക്കെ തെളിയുന്നത് ഞാൻ ഇടംകണ്ണിട്ട് നോക്കി...പക്ഷെ ആ നോക്കുന്നത് ആള് കണ്ടതോടെ, ഞാൻ ചുമ്മാ കളിപ്പിക്കാൻ വേണ്ടി പറയുന്നതാണെന്ന് ഏട്ടത്തിക്ക് മനസ്സിലായി....കിട്ടി അപ്പൊ തന്നെ എന്റെ നടുംപുറത്ത് ഒരെണ്ണം കനത്തിൽ....
""ആാാാ..... ഏട്ടത്തി എന്റെ പുറം പൊളിഞ്ഞുന്നാ തോന്നണെ.....""
വേദന കൊണ്ട് പുളഞ്ഞ ഞാൻ പറഞ്ഞു.....
"വേണ്ടാത്തത് വിളിച്ചു പറഞ്ഞാലുണ്ടല്ലോ ഇനിയും കിട്ടും എന്റേൽന്നു....""
എന്റെ ചെവിക്ക് പിടിച്ചു കൊണ്ടായിരുന്നു ആളുടെ ഡയലോഗ്......
"എനിക്ക് നിന്നെക്കാൾ വലുതൊന്നുമല്ല ഭദ്ര.....എന്നാലും അവൾ ഒരു പാവം കുട്ടിയല്ലേടാ....അതിനു നമ്മളല്ലാതെ വേറെ ആരാ ഉള്ളെ......ഒരുപാട് കണ്ണീരു കുടിച്ചിട്ടുണ്ട് ഈ പ്രായത്തിനിടയിൽ ആ പാവം....ഇനി നമ്മളായിട്ട് അതിനെ സങ്കടപ്പെടുത്തരുത്.....""
"അതിനു ഞാനൊന്നും പറഞ്ഞില്ല...
സ്റ്റേഷനിൽ വച്ച് സുദേവനെപ്പറ്റി ഓരോന്ന് ചോദിച്ചതിന്റെ സങ്കടാ അവൾക്ക്......"
""ഹ്മ്മ്,, നീ ആയിട്ട് അവളെ സങ്കടപ്പെടുത്തരുതന്നെ ഞാൻ പറഞ്ഞുള്ളു.... അവൾക്ക് ഇനി സ്വന്തമെന്ന് പറയാൻ നീ മാത്രമാ ഉള്ളത്......എപ്പോഴും നിങ്ങൾ ഒരുമിച്ചായിരിക്കണം....ഒരിക്കലും അവളെ നീ തനിച്ചാക്കരുത്....മനസ്സിലായോ....?? "'
അത്രയും പറഞ്ഞ് എന്റെ കവിളിൽ തലോടി കൊണ്ട് ഏട്ടത്തി എഴുന്നേറ്റു പോയി........
ഭദ്രയുമായി ഞാൻ പിന്നെയൊന്നും സംസാരിച്ചില്ല.....
ഉച്ചക്ക് ശേഷം ഒന്ന് പുറത്തിറങ്ങി, ഫ്രണ്ട്‌സിനെയെല്ലാം കണ്ട് അവരോടൊപ്പം കുറച്ചു നേരം ചിലവഴിച്ചാണ് തിരിച്ചു വീട്ടിലേക്ക് പോന്നത്....വീട്ടിലെത്തുമ്പോൾ സമയം രാത്രി ആയിരുന്നു......ഇതിനിടയിൽ ഞാൻ രാജശേഖർ സാറിനെ വിളിച്ച് ഇന്ന് സ്റ്റേഷനിൽ പോയ കാര്യം സംസാരിച്ചിരുന്നു.....ഒപ്പം ഭദ്രയ്ക്ക് സുദേവന്റെ
💬 Comments
View all comments