0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
അറിഞ്ഞു...ഇത്രയും സ്പീഡിൽ പോകുന്നത് അവളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടെന്ന് മനസ്സിലായ ഞാൻ പതിയെ സ്പീഡ് കുറച്ചു.....കൈ പിൻവലിക്കുമ്പോൾ ആ മിഴികൾ ഈറനണിഞ്ഞിരുന്ന കാഴ്ച വേദനിപ്പിച്ചുവെങ്കിലും അപ്പോഴേത്തെ അവളോടുള്ള ദേഷ്യം അത് ഗൗനിക്കാൻ എന്നെ അനുവദിച്ചില്ല..... വീട്ടിലെത്തുന്ന വരെയും ഞങ്ങൾ തമ്മിൽ പിന്നെയൊന്നും മിണ്ടിയില്ലായിരുന്നു....വന്ന പാടെ അവൾ റൂമിലേക്ക് കയറിപോയപ്പോൾ ഞാൻ ഹാളിലെ സോഫയിൽ തന്നെ അൽപ്പനേരം ഇരുന്നു....കാറിന്റെ ശബ്ദം കേട്ട ഏട്ടത്തി അടുക്കളയിൽ നിന്നും വന്നു...എന്നോട് ഭദ്രയെവിടെ എന്ന് അന്വേഷിച്ച ഏട്ടത്തിയോട് അവൾ റൂമിലുണ്ടെന്ന് പറഞ്ഞപ്പോൾ പുള്ളിക്കാരിത്തി അങ്ങോട്ട് പോയി......കുറച്ചു നേരം കഴിഞ്ഞ് ചെവിക്കു പിടിച്ചു തലയ്ക്കിട്ട് ആരോ കിഴുക്കിയപ്പോൾ ആണ് ഞാൻ പെട്ടന്ന് ഞെട്ടി തിരിഞ്ഞു നോക്കിയത്....ഏട്ടത്തി ആയിരുന്നു അത്... രണ്ട് കയ്യും ഇടുപ്പിൽ കുത്തി നല്ല കലിപ്പിൽ നിൽക്കുവാണ് ആള്....."എന്തേ ഏട്ടത്തി......."" തലയിൽ മെല്ലെ ഉഴിഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു.... "നീ എന്റെ കുട്ടിയെ എന്താടാ പറഞ്ഞെ....അവളുടെ മുഖം എന്താ വല്ലാണ്ടിരിക്കുന്നെ...?? "" "കുട്ടിയോ...?? അയിന് ദേവൂട്ടി നഴ്സറിയിൽ പോയേക്കുവല്ലേ.....'' ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു...... "ഞാൻ ഭദ്രയുടെ കാര്യമാ പറഞ്ഞെ....."" '"ഹയ്യടാ...അതാണോ കുട്ടി...അപ്പൊ ദേവൂട്ടിയോ....??? പിന്നെ ഞാൻ ആണ് ഏട്ടത്തിയമ്മയുടെ മോൻ എന്നൊക്ക പറയാറുണ്ടായിരുന്നല്ലോ....എല്ലാം വെറും തള്ളായിരുന്നല്ലേ...."" ഞാൻ അസൂയ നടിച്ചു കൊണ്ട് അൽപ്പം പരിഭവത്തോടെ പറഞ്ഞു...ഭദ്രയുടെയും എന്റെയും ഇടയിലുള്ള പ്രശ്നം തല്ക്കാലം വേറെ ആരും അറിയാതിരിക്കാൻ ഞാൻ തന്ത്രപൂർവ്വം വിഷയം മാറ്റാൻ നോക്കിയതാണ്... അല്ലെങ്കിൽ എല്ലാം ആ നിമിഷം കൊണ്ട് പാളിപ്പോകുമായിരുന്നു.. എന്തായാലും സംഗതി ഏറ്റു....ലോലഹൃദയയായ എന്റെ പാവം ഏട്ടത്തി അതിൽ വീണു.....പുള്ളിക്കാരിത്തി സോഫയിൽ അടുത്തിരുന്ന് തലയിൽ നേരത്തെ തല്ലിയ ഇടത്ത്‌ ഉഴിഞ്ഞു

💬 Comments

View all comments