Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
അവിശ്വസിക്കേണ്ടവനായി മാറി, അല്ലേ...?? നിന്നെ സ്വന്തമാക്കാൻ വേണ്ടി, ഒരാളെ കൊല്ലാൻ മാത്രം ക്രൂരനായ ഒരുത്തനായി എന്നെ നീ ചിത്രീകരിച്ചു... നിന്റെ പൂർണസമ്മതത്തോടെ തന്നെയല്ലേ ഭദ്രേ നിന്നെ ഞാൻ വിവാഹം കഴിച്ചത്....നിന്നെ സ്നേഹിച്ചു എന്ന ഒരു തെറ്റ് മാത്രമല്ലേ ഞാൻ ചെയ്തിട്ടുള്ളു....ആ തെറ്റിനുള്ള ശിക്ഷയാണോ നീ എനിക്കിപ്പോ തരുന്നത്....."""
അവളിൽ നിന്നും മുഖം തിരിച്ചു റോഡിലേക്ക് നോക്കിയിരുന്ന് അത്രയും പറഞ്ഞ് നിർത്തുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു.....
"നിന്നെ കണ്ടു ഇഷ്ട്ടപ്പെട്ടു... അത് തെറ്റായി പോയി എന്നു തന്നെയാണ് ഇനിയും തോന്നുന്നതെങ്കിൽ ഈ നിമിഷം തന്നെ എല്ലാം മറക്കാൻ ശ്രമിക്കാനും ഒരു ഗുഡ് ബൈ പറഞ്ഞ് നല്ല രീതിയിൽ വേർപിരിയാനും ഞാൻ ഒരുക്കമാണ്...എനിക്ക് ഒന്നേ പറയാനുള്ളൂ,, നിന്റെ തൊലിവെളുപ്പ് കണ്ടോ, നിന്റെ past കേട്ടറിഞ്ഞുള്ള സഹതാപം കൊണ്ടോ അല്ല ഞാൻ നിന്നെ ഇഷ്ട്ടപ്പെട്ടതും സ്വന്തമാക്കണമെന്നും ആഗ്രഹിച്ചതും....പൂർണ മനസ്സോടെയും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും തന്നെയാണ് ഞാൻ നിന്നെ പ്രണയിച്ചത്....നിനക്ക് സൗകര്യമുണ്ടെങ്കിൽ വിശ്വസിച്ചാൽ മതി.....""
ഭദ്രയുടെ കണ്ണിൽ നോക്കി അത്രയും പറഞ്ഞ് കൊണ്ട് കാർ സ്റ്റാർട്ട് ആക്കി ഞാൻ മുന്നോട്ട് എടുത്തു....ഒന്നും മിണ്ടാതെ തലകുനിച്ചിരുന്ന അവൾ ഇടയ്ക്ക് ഷാളിന്റെ തുമ്പു കൊണ്ട് കണ്ണു തുടയ്ക്കുന്നത് ഞാൻ കണ്ടിരുന്നു....
എല്ലാ ദേഷ്യവും അക്‌സെലിറേട്ടറിൽ തീർത്തപ്പോൾ എന്റെ സ്വിഫ്റ്റ് മുന്നിലൂടെ പോയിരുന്ന വാനിനേയും മറികടന്ന് ഓപ്പോസിറ്റു നിന്നും വരുന്ന ബസ്സിനേയും വകവെയ്ക്കാതെ കുതിച്ചു പാഞ്ഞു....ബസ്സിന്റെ തൊട്ട് മുന്നിൽ നിന്നുമാണ് ഞാൻ കാർ ഇടത്തോട്ട് ഒതുക്കി എടുത്തത്.... ഇടയ്ക്കെപ്പോഴോ ഗിയർ ലിവറിന് മുകളിൽ ഇരുന്നിരുന്ന എന്റെ കയ്യിൽ അറിയാതെ സ്പർശിച്ച ഭദ്രയുടെ വലതു കൈ വിറ കൊള്ളുന്നത് ഞാൻ
💬 Comments
View all comments