Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
നോക്കിയപ്പോൾ ആ കണ്ണുകളിൽ ചെറിയ ഒരു പേടി കണ്ടിരുന്നു....അത് കൊണ്ട് സംസാരം ഞാൻ അൽപ്പം മയത്തിലാണ് തുടങ്ങിയത്....
"ഭദ്രേ, എന്താ നിന്റെ പ്രശ്നം....നീ എന്നെപ്പറ്റി എന്തൊക്കെയോ ഇല്ലാത്ത കാര്യങ്ങൾ മനസ്സിൽ വച്ചാണ് പെരുമാറുന്നത്.....ഇത്രയും ദിവസം നീ എന്നോട് കാണിച്ച അകൽച്ച ഞാൻ പിന്നെയും സഹിക്കും ...പക്ഷെ നീ ഇന്ന് സ്റ്റേഷനിൽ വച്ച് എന്നെപ്പറ്റി പറഞ്ഞതെല്ലാം,, അത് എന്നെ എത്ര മാത്രം വേദനിപ്പിച്ചിട്ടുണ്ടാകും എന്നു നീ ചിന്തിച്ചോ....""
"ഞാൻ എന്താണ് പറഞ്ഞതെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്....നിങ്ങളെപ്പറ്റി ശരിക്കും അറിഞ്ഞിട്ട് തന്നെയാ ഞാൻ സംസാരിക്കുന്നത്......''
എന്റെ മുഖത്തു നോക്കാതെയായിരുന്നു ആ മറുപടി......
"നിനക്ക് എന്ത് അറിയാമെന്നാ എന്നെപ്പറ്റി.... ദിവസങ്ങളുടെ പരിചയമല്ലെ നമ്മൾ തമ്മിലുള്ളൂ....എന്നെ കാണുന്നതിനു മുൻപ് എന്റെ ഏട്ടത്തി പറഞ്ഞു എന്നെക്കുറിച്ചു നിനക്ക് അറിയാമെന്നു നീ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്....ഈ കാറിൽ വച്ചു തന്നെ... ഓർമ്മയുണ്ടോ....?? അത് കഴിഞ്ഞ് ഈ നാലഞ്ചു ദിവസം ഒരു റൂമിനകത്ത് ഭാര്യാ-ഭർത്താക്കൻമാരായിട്ടും അപരിചിതരെപ്പോലെ കഴിഞ്ഞിട്ടുള്ള പരിചയവും.....ഇത്രയും അല്ലേ നിനക്ക് എന്നെപ്പറ്റി അറിയാകുന്നത്....ആ അറിവും വച്ചാണോ നീ ഇന്ന് എന്നെ ഒരു കൊലപാതകിയാക്കാൻ ശ്രമിക്കുന്നത്.....""
എന്റെ ശബ്ദം കനം വയ്ക്കുന്നത് അറിഞ്ഞ ഭദ്ര എന്നെ തന്നെ നോക്കി ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നു അപ്പോൾ...
""നിന്നെ എന്നിൽ നിന്നകറ്റാൻ ആരാണ് നമുക്കിടയിൽ നിന്നു ശ്രമിക്കുന്നതെന്ന് എനിക്ക് നന്നായിട്ടറിയാം....ആൾക്കുള്ള പണി ഞാൻ വേറെ കൊടുക്കുന്നുണ്ട്.....""
അത് പറയുമ്പോൾ ഭദ്രയുടെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു....
""ആരെങ്കിലും പറഞ്ഞ് കേട്ട് തഴമ്പിച്ച നുണകളും വിശ്വസിച്ച്, സത്യമെന്തെന്ന് പോലും അന്വേഷിച്ചറിയാൻ ശ്രമിക്കാതെ, മനസ്സിൽ ചിന്തകൾ കാട് കയറിയപ്പോൾ നിനക്ക് ഞാൻ
💬 Comments
View all comments