Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
ആകെ പേടിച്ചു വിറച്ചിരിക്കുവാണവൾ....ഒടുക്കം ഞാൻ തന്നെ അവളുടെ കൈ തട്ടി മാറ്റി സീറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു.....ആ സമയം കോപം പൂണ്ടു ചുവന്ന എന്റെ മുഖത്തേക്ക് തന്നെ അവൾ ഭീതിയോടെ പാളി നോക്കുന്നതും ആ അധരങ്ങൾ വിറ കൊള്ളുന്നതും ഞാൻ ശ്രദ്ധിച്ചിരുന്നു....ഉള്ളിലെ ഭയം എസിയുടെ കൂളിങ്ങിലും തലയിൽ നിന്നുമുള്ള വിയർപ്പ്തുള്ളികളായി വദനങ്ങൾക്കിരുവശങ്ങളിലൂടെയും ഒലിച്ചിറങ്ങി അവളുടെ കഴുത്തറ്റമുള്ള ചുരിദാർ ടോപ്പിനെ നനയ്ക്കുന്നുണ്ട്....ആ കഴുത്തിൽ കിടന്നിരുന്ന, തങ്കവർണനിറമുള്ള ഞാൻ കെട്ടിയ താലിയിലേക്ക് കണ്ണുകൾ പതിഞ്ഞതും ഉള്ളിൽ നിരാശയുടെ നെടുവീർപ്പുയരുന്നത് ഞാൻ അറിഞ്ഞു.... തല കുനിച്ചിരിക്കുന്ന ഭദ്രയെ ഒന്ന് കൂടിയൊന്നു കലിപ്പിച്ചു നോക്കി കൊണ്ട് ഞാൻ വണ്ടി മുന്നോട്ട് എടുത്തു......
'യാത്രയിലുടെ നീളം ഭദ്ര ഒന്നും മിണ്ടിയില്ല....കുറച്ചു മുന്നേ പോലീസ് സ്റ്റേഷനിൽ ഇരുന്ന് എന്നെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞവളാ....ഇപ്പോഴെന്താ ഇവളുടെ വായിൽ പഴമാണോ...?? ആശിച്ചു മോഹിച്ചു കെട്ടിയ പെണ്ണ് ഇങ്ങനെയൊരു സാധനമായല്ലോ ദൈവമേ.....ഏട്ടത്തി പറഞ്ഞത് പോലെ പാവമൊന്നുമല്ല ഈ കുരിപ്പ്...തനി ഭദ്രകാളി തന്നെയാ....'
"എന്താ പറഞ്ഞെ....."
മനസ്സിലാണ് അത്രയും പറഞ്ഞതെങ്കിലും അവസാനം 'ഭദ്രകാളി' എന്നു പറഞ്ഞപ്പോൾ ശബ്ദം അൽപ്പം പുറത്തു വന്നിരുന്നു....അതവൾ കേട്ടു എന്നു തോന്നുന്നു....പുറത്തോട്ട് നോക്കിയിരുന്ന അവൾ പെട്ടെന്ന് മുഖം വെട്ടി തിരിച്ചു കൊണ്ടായിരുന്നു അത് ചോദിച്ചത്....
"എന്ത്........"
"നിങ്ങളിപ്പോൾ എന്താ പറഞ്ഞെന്ന്.....''
പെണ്ണ് ഉടക്കാനുള്ള ഭാവം ആണെന്ന് മനസ്സിലായതോടെ ഇവളോട് ഇനി രണ്ട് പറഞ്ഞിട്ട് തന്നെ കാര്യമുള്ളൂ എന്നു ഞാൻ തീരുമാനിച്ചു.....കാർ അപ്പോൾ മെയിൻ റോഡിൽ നിന്നും സബ് റോഡിലേക്ക് തിരിഞ്ഞിരുന്നു.....റോഡിൽ തിരക്കൊഴിഞ്ഞ ഒരു ഭാഗത്ത് ഞാൻ വണ്ടി ഒതുക്കി നിർത്തി.....എൻജിൻ ഓഫ് ചെയ്ത് അവളുടെ നേരെ
💬 Comments
View all comments