0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
പറഞ്ഞത് കേട്ടുന്ന് തോന്നുന്നു....?? ആ കേട്ടാലെന്താ... എനിക്കൊരു മൈ*&#മില്ല...' മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ മൈൻഡ് ചെയ്യാതെ ഞാൻ കാറിനടുത്തേക്ക് നടന്നു..... അവളോട് നല്ല കലി ഉണ്ടെങ്കിലും പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്ന് ഒരു സീൻ ക്രീയേറ്റ് ചെയ്യുന്നത് ബുദ്ധിയല്ലാത്തതിനാൽ ഞാൻ അതിനു മുതിർന്നില്ല.... കാർ സ്റ്റാർട്ട്‌ ചെയ്തിട്ടും കയറാൻ മടിച്ചെന്ന പോലെ പുറത്തു തന്നെ നിൽക്കുകയായിരുന്നു ഭദ്ര......
""വരുന്നുണ്ടെങ്കിൽ കയറാം...ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും...."" അത്രയും പറഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്ത് സീറ്റ് ബെൽറ്റ്‌ ഇട്ട് ഞാൻ ക്ലച്ച് ലൂസ് ചെയ്യാതെ അക്‌സെലെരിട്ടറിൽ കാലമർത്തി..വണ്ടിയുടെ മുരൾച്ച കേട്ടതും അവൾ വന്ന് പതിവിന് വിപരീതമായി ബാക്ക് ഡോർ തുറന്ന് കയറി ഇരുന്നു....അതോടെ എന്റെ സകല കണ്ട്രോളും തെറ്റി.... "'ഞാൻ എന്താടി നിന്റെ ഡ്രൈവറോ....വന്ന് മുന്നില് കേറി ഇരിക്കടീ പുല്ലേ......""" പെട്ടെന്നുള്ള എന്റെ ആ പൊട്ടിത്തെറിയിൽ ആകെ വിറച്ചു പോയിരുന്നു പെണ്ണ്...ഒരു നിമിഷം സ്തബ്ധയായി എന്നെ തന്നെ നോക്കിയ അവൾ വേഗം തന്നെ ഇറങ്ങി മുന്നിലെ സീറ്റിൽ കയറി ഡോർ അടച്ചിരുന്നു..... "ഇനി സീറ്റ് ബെൽറ്റ്‌ ഇടാൻ വേറെ വല്ലവരും വന്ന് പറയണമായിരിക്കും......"" അതും കൂടി ഉച്ചത്തിൽ പറഞ്ഞ് ഞാൻ ദേഷ്യപ്പെട്ടതോടെ പെണ്ണ് ആകെ പേടിച്ചു പോയിരുന്നുന്ന് എനിക്ക് ഉറപ്പായി.....എന്റെ മുഖത്ത്‌ പോലും നോക്കാൻ മടിച്ചു കൊണ്ട് ഇരുന്ന അവൾ സീറ്റ് ബെൽറ്റ് ഇടാൻ നോക്കി....പേടി കൊണ്ടാണോ എന്തോ സീറ്റ് ബെൽറ്റ്‌ ഇടാൻ നേരം ആ കൈകൾ വിറയ്ക്കുന്നത് കണ്ടു...എത്ര ശ്രമിച്ചിട്ടും സീറ്റ് ബെൽറ്റ്‌ന്റെ കറക്റ്റ് ആ സ്ലോട്ടിലേക്ക് ക്ലിപ്പ് ഇടാൻ അവൾക്ക് പറ്റുന്നുണ്ടായിരുന്നില്ല...എന്റെ ദേഷ്യപ്പെടൽ കണ്ട്

💬 Comments

View all comments