0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
വന്നത്.... താഴേക്കു വന്ന എന്റെ ഡ്രസ്സ്‌ കണ്ടപ്പോഴുള്ള ഭദ്രയുടെ ഭാവമാറ്റം ഞാൻ ശ്രദിച്ചിരുന്നു...കണ്ട മാത്രയിൽ അൽപ്പ നേരം എന്നെ തന്നെ നോക്കി നിന്ന അവൾ തല കുനിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി....ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോൾ പതിവുപോലെ അവൾ എനിക്ക് വിളമ്പി തരാൻ നോക്കിയെങ്കിലും ഞാനതു തടഞ്ഞു...എന്നിട്ട് സ്വയം എടുത്തു കഴിക്കുകയാണ് ചെയ്തത്...കുടിക്കാൻ വെള്ളം ഒഴിച്ച് തരാൻ പോലും ഞാൻ ഭദ്രയെ അനുവദിച്ചില്ല.. കുറച്ചു നേരം എന്റെ അരികിൽ നിന്നതിനു ശേഷമാണ് അവൾ അവിടെ നിന്നും പോയത്....സാധാരണ ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്...ഒരു വേള എന്തെങ്കിലും പറഞ്ഞ് ഭദ്ര ഇരിക്കാൻ മടി കാണിച്ചാലും ഞാൻ അവളെ നിർബന്ധിച്ച്‌ ഒപ്പം ഇരുത്താൻ നോക്കാറുണ്ട്....ഇന്നാണങ്കിൽ അതും ഉണ്ടായില്ല....ആ സമയം വീട്ടുകാരാരും അരികിൽ ഇല്ലായിരുന്നതിനാൽ ഭദ്രയോടുള്ള എന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം ആരും ശ്രദ്ധിച്ചുമില്ല..... ഓഫീസിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് ഉമ്മറത്തിരുന്ന അച്ഛൻ ഇന്ന് ഭദ്രയുടെ വീട്ടിലേക്ക് വിരുന്ന് പോകേണ്ട കാര്യം ഓർമ്മിപ്പിച്ചത്....കല്യാണം കഴിഞ്ഞ് അഞ്ചു ദിവസമായെങ്കിലും ഓഫീസിലെ തിരക്കും മറ്റും കാരണം അവിടെക്കുള്ള വിരുന്ന് പോക്ക് മാറ്റി വച്ചിരിക്കുകയായിരുന്നു....ആകെ പോയത് മാമന്റെയും മേമയുടെയും വീട്ടിലും പിന്നെ മറ്റ് മൂന്നു നാലു അടുത്ത ബന്ധുവീടുകളിലും മാത്രമായിരുന്നു....അതിന്റെ പേരിൽ സുരേന്ദ്രനങ്കിൾ കഴിഞ്ഞ ദിവസം വിളിച്ചു പരിഭവം അറിയിച്ചിരുന്നു...അച്ചനെയും അങ്കിൾ ഫോൺ ചെയ്ത് സംസാരിച്ചിരുന്നു ഈ കാര്യം...അത് കൊണ്ട് ഇന്ന് തന്നെ പോകണമെന്നും വൈകുന്നേരം ഓഫീസിൽ നിന്നും നേരത്തെ വരണം എന്നും അച്ഛൻ നിർബന്ധം പറഞ്ഞു..... വേറെ നിവൃത്തിയില്ലാത്തതിനാൽ ഞാൻ അത് സമ്മതിച്ചു....കാർ സ്റ്റാർട്ട്‌ ചെയ്ത് പോരാൻ നേരം വാതിൽക്കലിലേക്ക് നോക്കിയ എന്റെ കണ്ണുകൾ

💬 Comments

View all comments