0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 3.8K
ഉടക്കിയത് അമ്മയുടെ പുറകിലായി വന്നു നിന്നിരുന്ന ആ കലങ്ങിയ കണ്ണുകളിലായിരുന്നു....ഒരിക്കൽ ഭ്രാന്തമായ പ്രണയം എന്നിൽ നിറച്ച ആ മിഴിയിണകളിലെ നനവ് മനസ്സിനെ തെല്ലോന്ന് വേദനിപ്പിച്ചുവെങ്കിലും ഉള്ളിലുണ്ടായിരുന്ന അമർഷം ആ വേദനയെ മായ്ച്ചു കളഞ്ഞു....************************************ അന്ന് വൈകുന്നേരം അല്പം നേരത്തെ തന്നെ ഓഫീസിൽ നിന്നും ഇറങ്ങി...ഒപ്പം സെലിനുമുണ്ടായിരുന്നു....അവളുടെ ടു വീലർ വർക്ക്‌ ഷോപ്പിൽ ആയിരുന്നതിനാൽ വീട്ടിൽ ഞാൻ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു....ഒരു ആഷ് കളർ വോയിൽ സാരി ആയിരുന്നു അന്ന് സെലിന്റെ വേഷം..കണ്ണെഴുതിയിട്ടുണ്ട്.. നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ടും...അത് അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ്.... മറ്റ് വസ്ത്രങ്ങളെക്കാൾ അവൾക്ക് ഭംഗി സാരി ആണെന്ന് ഞാൻ കുറെ തവണ പറഞ്ഞിട്ടുണ്ടെങ്കിലും ഡെയിലി ഓഫീസിലോട്ടും മറ്റും പോകുമ്പോൾ ധരിക്കാൻ കൂടുതൽ comfortable ചുരിദാർ ആണെന്നായിരുന്നു അവളുടെ അഭിപ്രായം....എന്തായാലും സാരി ഉടുക്കുന്ന ദിവസം പെണ്ണിന് ഒടുക്കത്തെ ഗ്ലാമർ ആണ്...അതിനെപ്പറ്റി ഇടയക്കിടയ്ക്ക് കമന്റ്‌ടിച്ച് കളിയാക്കി ഞാൻ അവളെ ദേഷ്യം പിടിപ്പിക്കുമായിരുന്നു....അന്നും അങ്ങനെ തന്നെ സംഭവിച്ചു....പോരാൻ നേരം കാറിൽ കയറിയപ്പോൾ, എന്നെ തനിച്ചു അടുത്ത് കിട്ടിയ നേരത്ത്, അന്ന് കളിയാക്കിയതിന്റെ കലിപ്പിന് പെണ്ണിന്റെ കയ്യിൽ നിന്നും പിച്ചലും മാന്തലുമൊക്കെയായി ആവശ്യത്തിനധികം മേടിച്ചു കൂട്ടി ഞാൻ....അത് അല്ലേലും പതിവായി കിട്ടുന്നതാണ്..ഞങ്ങൾ മാത്രം തനിച്ചുള്ള നേരങ്ങളിൽ സെലിന്റെ പെരുമാറ്റം കൊച്ചു കുട്ടികളെ പോലെയായിരിക്കും.... അല്ലാത്തപ്പോഴും മറ്റും ഞൊടിയിടയിൽ വളരെ പക്വതയോടെ പെരുമാറുകയും ഇടപെഴുകയും പ്രകൃതവുമാണ് അവൾക്ക്....എന്റെ വീട്ടിലുള്ളവർക്കും സെലിനെ നല്ലോണം അറിയാം..അന്ന് വെഡിങ് റിസപ്ഷന് വന്നത് കൂടാതെ അതിനു മുൻപൊരു ദിവസം ഞാൻ സെലിനെയും മായയെയും വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി എല്ലാവർക്കും പരിചയപ്പെടുത്തിയിരുന്നു.....ഏട്ടത്തിയുമായി അവൾ ഇടയ്ക്ക് ഫോൺ വിളിയും

💬 Comments

View all comments