Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]
സുദേവൻ അല്ലേ......!!!!!!!!!!!""""
ഫോട്ടോ കണ്ട് ഒരു നിമിഷം സ്തംഭിച്ച് പോയ എന്റെ നാവിൽ നിന്നും പതിഞ്ഞ ശബ്ദത്തോടെയാണ് വാക്കുകൾ പുറത്ത് വന്നത്......പ്രതികളുടെ ഫോട്ടോയിൽ ഇടതു വശത്ത് നിന്നും രണ്ടാമത് നിന്നിരുന്ന ആളെ കണ്ട് ആകെ ഞെട്ടിത്തരിച്ചു പോയി ഞാൻ... ഭദ്രയെ നോക്കിയപ്പോൾ അവളുടെ അവസ്ഥയും അത് തന്നെയായിരുന്നു....
സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാത്ത വണ്ണം ടേബിളിൽ ഇരുന്ന ഫോട്ടോ ഭദ്ര കയ്യിലെടുത്ത് അതിലേക്ക് തന്നെ അല്പനേരം നോക്കിയിരുന്നു...എന്നിട്ട് ഒരു പകപ്പോടെ തല തിരിച്ചു എന്നെ നോക്കി.....
കണ്ടത് വിശ്വസിക്കാനാകാത്ത മട്ടിൽ ഇരിക്കുന്ന എന്നെയും ഭദ്രയെയും നോക്കി ഒരു ചെറു ചിരിയോടെ സർ പറഞ്ഞു തുടങ്ങി.....
"Yes, that is him,, സുദേവൻ.....അന്ന് അറസ്റ്റ് ചെയ്ത പ്രതികളുടെ കൂട്ടത്തിൽ ആയാളും ഉണ്ടായിരുന്നു....നിങ്ങൾ ഈ കാണുന്ന ഫോട്ടോയും അന്നത്തെ ഈ കേസ് ഡീറ്റെയിൽസ് ഒന്നും കർണ്ണാടക സ്റ്റേറ്റ് പോലീസിന്റെ ഒരു ഒഫീഷ്യൽ റെക്കോർഡ്സിലും ഇല്ലാ.....കാരണമെന്തെന്ന് ഞാൻ നേരത്തെ പറഞ്ഞല്ലോ....അന്ന് ആ പത്രവാർത്ത നൽകിയ പോലീസ് ഉദ്യോഗസ്ഥൻ പിന്നെയും unofficial ആയി ആ സെക്സ് റാക്കറ്റിനെ പറ്റി അന്വേഷണം നടത്തിയിരുന്നു...അങ്ങനെ അദ്ദേഹം കണ്ടെത്തിയ ഡീറ്റെയിൽസും മറ്റ് തെളിവുകളുമാണ് ഈ ഫയലിൽ ഉള്ളത്....And this is unrecorded ones....തങ്ങളുടെ പിന്നാലെയുള്ള പോലീസ് ഇൻവെസ്റ്റിഗാഷൻനെപ്പറ്റി വിവരം ലഭിച്ച അവർ ഈ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി അദ്ദേഹത്തെയും വീട്ടുകാരെയും കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് കേസ് അന്വേഷണത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിച്ചത്...ഒപ്പം ഡിപ്പാർട്മെന്റ്ലെ സ്വാധീനം ഉപയോഗിച്ച് അവർ ആളെ സ്ഥലം മാറ്റുകയും ചെയ്തു....അന്ന് ആ കേസിൽ ആ പോലീസ് ഓഫീസറെ അസിസ്സ്റ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ എന്റെ സുഹൃത്താണ്....
💬 Comments
View all comments