0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 1478
അപ്പോഴാണ് അന്ന് രേഷ്മയും റോഷനും തമ്മിലുള്ള സംസാരത്തിനിടയിൽ നിന്ന് നീതു എന്നൊരു പേര് രേഷ്മ പറഞ്ഞിരുന്നതായി എനിക്ക് ഓർമ്മ വന്നത്........ ""അന്ന് രേഷ്മയുടെ ഒപ്പം ഉണ്ടായിരുന്ന ആൾ ആരായിരുന്നു എന്ന് നീതു പറഞ്ഞോ നിന്നോട്.....??? ''' ""ഉവ്വ് ഏട്ടാ...അയാളെ എനിക്കറിയാം....ഞാനും നീതുവേച്ചിയും പുറത്ത് പലയിടത്തും വച്ച് അയാളെ മുൻപും രേഷ്മേച്ചിയുടെ ഒപ്പം കണ്ടിട്ടുണ്ട്....റോഷനെന്നോ എന്തോ മറ്റോ ആണ് ആളുടെ പേര്....അയാൾ ബാംഗ്ലൂരിൽ തന്റെ ഒപ്പം വർക്ക്‌ ചെയ്യുന്ന ആളാണ്ന്നാ ഞങ്ങളോടു രേഷ്മേച്ചി പറഞ്ഞിരുന്നത്......പക്ഷെ അവര് തമ്മിൽ മോശമായ രീതിയിൽ ഒരു ബന്ധം ഉണ്ടെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു...അന്ന് രാത്രി അത് മനസ്സിലായപ്പോൾ അനന്തേട്ടനും വീട്ടുകാരും പോയതിനു ശേഷം അക്കാര്യവും പറഞ്ഞ് നീതുവേച്ചിയും രേഷ്മേച്ചിയും തമ്മിൽ വഴക്ക് ഉണ്ടായെന്നും അപ്പോഴത്തെ ദേഷ്യത്തിന് രേഷ്മേച്ചി നീതുവേച്ചിയെ തല്ലുകയും ചെയ്തുത്രേ....അന്നവർ തമ്മിൽ പിണങ്ങി....പിറ്റേ ദിവസം നീതുവേച്ചി കല്യാണത്തിനും വന്നില്ല....ഇപ്പോൾ അവർ തമ്മിൽ ഒരു കോൺടാക്റ്റുമില്ല.....പിന്നെ....പിന്നെ ഏട്ടാ.....""
"എന്താ...എന്താ ഭദ്രാ....എന്താണേലും പറഞ്ഞോളൂ......"" ഭദ്രയുടെ സ്വരത്തിൽ അപ്പോൾ ചെറിയ ഭീതി കലർന്നിരുന്നു.... ""അയാള്...രേഷ്മേച്ചിയുടെ ഒപ്പമുണ്ടായിരുന്ന ആ ആള് ഒരിക്കൽ എന്നോട്......എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്.....അന്ന് അയാളെ ഞാൻ തല്ലി.....വിവരമറിഞ്ഞ രേഷ്മേച്ചി തല്ക്കാലം അത് ആരോടും പറയണ്ട എന്നും ആ പ്രശ്നം താൻ കൈകാര്യം ചെയ്തു കൊള്ളാമെന്നും പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു...പിന്നെ ഒരു ദിവസം രേഷ്മേച്ചി എന്നോട് പറഞ്ഞു,, ആ സംഭവത്തിന്റെ പേരിൽ അയാളുമായുള്ള എല്ലാ ഫ്രണ്ട്ഷിപ്പും അവസാനിപ്പിച്ചു എന്ന്, ഇപ്പോൾ അവർ തമ്മിൽ ഒരു ബന്ധവുമില്ലന്ന്.....അത് കള്ളമായിരുന്നു എന്ന് എനിക്കിപ്പോൾ മനസ്സിലായി അനന്തേട്ടാ....വിവാഹത്തിനു ശേഷവും രേഷ്മേച്ചി അയാളുമായി അടുപ്പം തുടരുന്നുണ്ടോന്ന് എനിക്ക് ഇപ്പൊ സംശയമുണ്ട്........""" ""അന്ന് രേഷ്മയുടെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം നീ എവിടെയെങ്കിലും പോയിരുന്നോ......???? "" മനസ്സിൽ ഉണ്ടായിരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയെങ്കിലും ആ ഒരു സംശയം മാത്രം എന്നിൽ ബാക്കിയായി....അന്ന് രേഷ്മയും റോഷനും തമ്മിലുള്ള സംസാരത്തിൽ പറഞ്ഞു കേട്ട ആ പെൺകുട്ടി....അതാരായിരുന്നു...നീതുവായിരുന്നോ അത് എന്ന് ഞാൻ ആദ്യമൊന്ന് സംശയിച്ചുവെങ്കിലും രേഷ്മയുമായി വഴക്ക് കൂടി പിണങ്ങിയ സ്ഥിതിക്ക് നീതു ആയിരിക്കില്ല പോയിരിക്കുക എന്ന് ഞാൻ കണക്കുകൂട്ടി....പിന്നെ സാധ്യതയുള്ള ആൾ ഭദ്ര ആണ്....... ""ഇല്ലാ ഏട്ടാ,,

💬 Comments

View all comments