0%

Chapter Title : ❤️അനന്തഭദ്രം 6❤️ [രാജാ]

Author : രാജാ Read All Parts 4K
കണ്ടെത്തിയേനെ....അപ്പോൾ പിന്നെ ഭദ്ര ഒരിക്കലും അനന്തുവിനെ സംശയിക്കില്ലായിരുന്നു...അന്ന് പോലീസിന്റെ മുന്നിൽ വച്ച് അനന്തുവിനെ കുറ്റപ്പെടുത്തുകയും ഇല്ലായിരുന്നു.....അല്ലേ ഭദ്ര..........???? .."" എല്ലാം കേട്ട് തല കുനിച്ചിരുന്നിരുന്ന ഭദ്രയെ നോക്കി രാജശേഖർ സർ ചോദിച്ചപ്പോൾ അവൾ പതിയെ തലയുയർത്തി സാറിനെ നോക്കി....ആ മിഴികൾ നിറഞ്ഞിരുന്നു...ഒരു നിമിഷം എന്നെ നോക്കിയ ഭദ്രയുടെ മിഴിയിണകൾ നിറഞ്ഞു തുളുമ്പി....കുറ്റബോധം കൊണ്ട് നീറിയോടുങ്ങുന്ന മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ പോയതിനാലാകാം സാരിത്തലപ്പിൽ മുഖമമർത്തി അവൾ പൊട്ടി കരയാൻ തുടങ്ങി..... ആശ്വസിപ്പിക്കാനെന്നോണം അവളുടെ വലതു കയ്യിൽ ഞാൻ തൊട്ടപ്പോൾ കലങ്ങിയ കണ്ണുകളാൽ എന്നെ ഒന്ന് നോക്കിയിട്ട് എന്റെ കയ്യിലെ പിടുത്തം വിടുവിച്ചു കൊണ്ട് അവൾ എഴുന്നേറ്റു റൂമിൽ നിന്നും വേഗം ഇറങ്ങി പോയി....അപ്പോഴും ഭദ്ര തൂവാല കൊണ്ട് വായ പൊത്തി ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു..... "ഭദ്ര നിൽക്ക്...ഭദ്ര............"" ഞാൻ പുറകിൽ നിന്ന് വിളിച്ചെങ്കിലും അവൾ നിന്നില്ല.... "'സർ സോറി....ഭദ്ര പെട്ടന്ന് ഇതെല്ലാം കേട്ടപ്പോഴുള്ള വിഷമത്തിന്..... സോറി ഐആം റിയലി സോറി..."" "ഏയ്യ് it's ok അനന്തു.....I know.....ആ കുട്ടിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ....കാര്യങ്ങളുടെ സത്യവസ്ഥകൾ മനസ്സിലായപ്പോഴുള്ള കുറ്റബോധമാണ് ആ കണ്ട കരച്ചിൽ.. വെറും തെറ്റിധാരണയുടെ പേരിൽ തന്നോട് ഇത്രയും നാളും കാണിച്ച അകൽച്ചയും വെറുപ്പുമെല്ലാം ഭദ്രയെ ഇപ്പോൾ വേദനിപ്പിക്കുന്നുണ്ടാകും....താൻ ചെല്ല്,, ആ കുട്ടിയെ ആശ്വസിപ്പിക്ക്...നിങ്ങൾ ഇപ്പോൾ വീട്ടിലേക്ക് മടങ്ങിക്കോളൂ...എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിപ്പിക്കാം.....ഹ്മ്മ് പൊയ്ക്കോളൂ.....""" ""താങ്ക്യൂ സർ....പിന്നെ ഈ കേസിന്റെ കാര്യത്തിൽ ഇനിയെനിക്ക് സാറിനെ സഹായിക്കാനാകും...എന്റെ ഒരു ഫ്രണ്ട്,, കുമാർ, ബാംഗ്ലൂർ ഉണ്ട്... അവൻ അവിടെ പൊളിറ്റിക്സിലൊക്കെ ഉള്ളതാണ്....He may help you if you have

💬 Comments

View all comments