Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
പൂർണമായും തള്ളിക്കളയാൻ സാധിക്കാത്തതിനാൽ കേസ് അന്വേഷണത്തിന്റെ ഭാഗമെന്നോണം ചോദ്യം ചെയ്യാനായി രേഷ്മയെ ഉച്ച കഴിഞ്ഞ് തന്റെ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് സാർ എന്നോട് പറഞ്ഞു…….ആ സമയം ഞാനും ഭദ്രയും അവിടെ ഉണ്ടാകണമെന്ന് സാർ ആവശ്യപ്പെട്ടു…………
വീട്ടിൽ ചെന്ന് ഭദ്രയോട് കാര്യം പറഞ്ഞ് അവളെയും കൂട്ടിക്കൊണ്ട് ഞങ്ങൾ രണ്ടാളും രാജശേഖർ സാറിന്റെ ഓഫീസിലേക്ക് പോയി……എന്തിനാ പോകുന്നത് എന്ന കാര്യം മാത്രം ഞങ്ങൾ വീട്ടുകാരോട് പറഞ്ഞില്ല….റോഷനുമായുള്ള പ്രശ്നം സംസാരിച്ചു സോൾവ് ചെയ്തു എന്നറിഞ്ഞ സന്തോഷത്തിലാണ് അവർ…..ഇനി സുദേവന്റെ മരണത്തിന് പിന്നിൽ റോഷനെപ്പോലെ രേഷ്മയ്ക്കും പങ്ക് ഉണ്ടോന്ന് സംശയിക്കുന്ന കാര്യവും, എനിക്കും ഭദ്രയ്ക്കും ഇടയിൽ രേഷ്മ കാരണം ഉണ്ടായിരുന്ന പ്രശ്നങ്ങളെപ്പറ്റിയുമൊന്നും വീട്ടുകാർക്ക് അറിവില്ല……. അതിനെക്കുറിച്ചെല്ലാം അവരെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതൊക്കെ ദുഷ്ക്കരമായതിനാൽ ഞങ്ങൾ അതിന് മെനക്കെട്ടില്ല…തല്ക്കാലം അതൊന്നും മറ്റാരും അറിയണ്ടയെന്ന് ഞങ്ങൾ തീരുമാനിച്ചു……..
ഞങ്ങൾ എത്തുന്നതിനു മുൻപ് തന്നെ രേഷ്മ ശേഖർ സാറിന്റെ ഓഫീസിൽ എത്തിയിരുന്നു….. സാർ അവളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു……. സുദേവന്റെ മരണത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നും ഭദ്രയുടെ വിവാഹലോചനയുമായി ബന്ധപ്പെട്ടല്ലാതെ സുദേവനെ തനിക്ക് പരിചയമില്ലെന്നും രേഷ്മ പറഞ്ഞു…. സുദേവന്റെ അങ്കിൾ മിഥുന്റെ ഡിസ്റ്റന്റ് റിലേറ്റീവ് ആണെന്ന കാര്യവും അവൾക്കറിവുണ്ടായിരുന്നില്ല….. സുദേവൻ ബാംഗ്ലൂരിലാണ് വർക്ക് ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ കഴിഞ്ഞ മൂന്നാല് വർഷമായി ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്ന രേഷ്മയോട് സുദേവന്റെ ബാംഗ്ലൂരിലെ ജോലിയെപ്പറ്റിയും അവിടത്തെ അവന്റെ പശ്ചാത്തലത്തെപ്പറ്റിയും
അന്വേഷിക്കാൻ സുരേന്ദ്രനങ്കിൾ ആവശ്യപ്പെട്ടിരുന്നു….. വിവാഹം കാരണം ഇവിടെ നാട്ടിലായിരുന്നതിനാൽ നേരിട്ട് അന്വേഷിക്കാൻ സാധിക്കാത്തത് കൊണ്ട് അവൾ ബാംഗ്ലൂരിൽ ഉള്ള തന്റെ സുഹൃത്തുക്കൾ വഴിയും സഹപ്രവർത്തകർ വഴിയും സുദേവനെപ്പറ്റി അന്വേഷിച്ചു….. റോഷനോടും അവൾ സുദേവനെപ്പറ്റി അന്വേഷിച്ചിരുന്നു…..എന്നാൽ ഭദ്രയുടെ
💬 Comments
View all comments