0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2013
നേരിട്ട് ഞാൻ കണ്ടറിഞ്ഞതും അതിന്റെ പേരിൽ നടന്ന വഴക്കിൽ ഞാൻ തല്ലിയതുമെല്ലാം രേഷ്മയ്ക്ക് എന്നോട് നല്ല ദേഷ്യമുണ്ടാക്കിയിരുന്നു…..തന്നാലാവും വിധം ശ്രമിച്ചിട്ടും ഭദ്രയെ ഞാൻ വിവാഹം കഴിക്കുന്നത് തടയാൻ സാധിക്കാത്തതിന്റെ നീരസവും അവൾക്കുണ്ടായിരുന്നു…..എന്നെക്കുറിച്ച് മോശമായി ഭദ്രയുടെ അടുത്ത് ചിത്രീകരിച്ചു കൊണ്ട് എന്റെയും ഭദ്രയുടെയും ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടാക്കുവാൻ രേഷ്മ ശ്രമിച്ചു….സുദേവന്റെ കൊലപാതകം പോലും അതിന് വേണ്ടി സമർത്ഥമായി ഉപയോഗിക്കാനുള്ള വൈരാഗ്യബുദ്ധിയും അവൾക്കുണ്ടായിരുന്നു…..നേരിട്ട കണ്ട നാൾ മുതൽ ഭദ്രയോട് താല്പര്യം തോന്നിയ റോഷന്റെ തുടരെയുള്ള നിർബന്ധപ്രകാരം അവർ തമ്മിൽ റിലേഷൻഷിപ്പ് വർക്ക്‌ ഔട്ടാക്കാനുള്ള പല ശ്രമങ്ങളും രേഷ്മ നടത്തി……അതിലൊന്ന് പാളുകയും ഭദ്ര റോഷനെ തല്ലുകയും ചെയ്തതോടെ ആ പ്രതീക്ഷയും അസ്തമിച്ചിരുന്നു….പിന്നെയും റോഷന്റെ നിർബന്ധം സഹിക്ക വയ്യാതെ അവസാന ശ്രമം എന്ന നിലയിൽ വ്യാജ ഇന്റർവ്യൂവിന്റെ പേരിൽ രേഷ്മ ഒരു അവസരം കൂടി ഉണ്ടാക്കി കൊടുത്തു….. പക്ഷെ അന്ന് അതും വിജയിച്ചില്ല….പിന്നെ റോഷൻ ഹൈദരാബാദിലേക്ക് പോവുകയും ചെയ്തു……മിഥുനുമൊപ്പമുള്ള കുറച്ചു നാളത്തെ ജീവിതം പോലും രേഷ്മയെ ഒരുപാട് സ്വാധീനിച്ചിരുന്നു…..അതിന്റെതായ മാറ്റങ്ങൾ അവളുടെ സ്വഭാവത്തിലും പ്രതിഫലിച്ചു തുടങ്ങി…...വിവാഹം കഴിഞ്ഞ് അധികം താമസിയാതെ മിഥുൻ തിരിച്ചു പോയെങ്കിലും ഫോൺ കോളുകളിലൂടെയും മറ്റും അവർ തമ്മിൽ ഒരുപാട് അടുത്തു……തന്നെ ഒരുപാട് സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന മിഥുനുമൊപ്പമുള്ള സന്തോഷകരമായ ഒരു ജീവിതമാണ്
ഓസ്ട്രേലിയയിൽ തന്നെ കാത്തിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതും ഇത് വരെയുള്ള കുത്തഴിഞ്ഞ ജീവിതം മറന്ന് പുതിയൊരു ആളാകാൻ രേഷ്മ തീരുമാനിച്ചു………കഴിഞ്ഞ തവണ റോഷൻ നാട്ടിൽ വന്നപ്പോൾ അവനെ കണ്ട് അവര് തമ്മിലുണ്ടായിരുന്ന എല്ലാ ബന്ധവും പറഞ്ഞവസാനിപ്പിച്ചിരുന്നു…..തന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുള്ള അനേകം സ്ത്രീകളിലൊരാൾ മാത്രമായ രേഷ്മയുമായുള്ള വേർപിരിയൽ റോഷനൊരു പ്രശ്നവുമല്ലായിരുന്നു……...കുഞ്ഞു നാള് മുതൽ സ്വന്തം സഹോദരിയെപ്പോലെ കണ്ടിരുന്ന രേഷ്മ തന്നോട് ചെയ്ത ദ്രോഹങ്ങൾ തിരിച്ചറിഞ്ഞ ഭദ്ര ആ തകർന്ന അവസ്ഥയിലായിരുന്നു…….രേഷ്മയോട് ഒന്ന് സംസാരിക്കാൻ പോലും തയ്യാറാകാതെ വെറുപ്പ് കാണിച്ചു കൊണ്ട് ഭദ്ര ഒഴിഞ്ഞു മാറി……എന്നിട്ടും എല്ലാം ഏറ്റു പറഞ്ഞ് തന്നോട് മാപ്പ് പറയൻ ശ്രമിച്ച രേഷ്മയോട് ഭദ്ര നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു……പരിസരം പോലും മറന്ന് പരുഷമായി സംസാരിച്ച ഭദ്രയുടെ വാക്കുകളിൽ രേഷ്മയോട് അവൾക്കുള്ള ദേഷ്യവും വെറുപ്പും അത്രമേൽ പ്രകടമായിരുന്നു…. ദേഷ്യവും സങ്കടവും

💬 Comments

View all comments