0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2012
ഞങ്ങൾ തീരുമാനിച്ചു…….. ഞങ്ങൾ എത്തുന്നതിനു മുൻപ് തന്നെ രേഷ്മ ശേഖർ സാറിന്റെ ഓഫീസിൽ എത്തിയിരുന്നു….. സാർ അവളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു……. സുദേവന്റെ മരണത്തെപ്പറ്റി തനിക്കൊന്നും അറിയില്ലെന്നും ഭദ്രയുടെ വിവാഹലോചനയുമായി ബന്ധപ്പെട്ടല്ലാതെ സുദേവനെ തനിക്ക് പരിചയമില്ലെന്നും രേഷ്മ പറഞ്ഞു…. സുദേവന്റെ അങ്കിൾ മിഥുന്റെ ഡിസ്റ്റന്റ് റിലേറ്റീവ് ആണെന്ന കാര്യവും അവൾക്കറിവുണ്ടായിരുന്നില്ല….. സുദേവൻ ബാംഗ്ലൂരിലാണ് വർക്ക്‌ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ കഴിഞ്ഞ മൂന്നാല് വർഷമായി ബാംഗ്ലൂരിൽ വർക്ക്‌ ചെയ്യുന്ന രേഷ്മയോട് സുദേവന്റെ ബാംഗ്ലൂരിലെ ജോലിയെപ്പറ്റിയും അവിടത്തെ അവന്റെ പശ്ചാത്തലത്തെപ്പറ്റിയും
അന്വേഷിക്കാൻ സുരേന്ദ്രനങ്കിൾ ആവശ്യപ്പെട്ടിരുന്നു….. വിവാഹം കാരണം ഇവിടെ നാട്ടിലായിരുന്നതിനാൽ നേരിട്ട് അന്വേഷിക്കാൻ സാധിക്കാത്തത്‌ കൊണ്ട് അവൾ ബാംഗ്ലൂരിൽ ഉള്ള തന്റെ സുഹൃത്തുക്കൾ വഴിയും സഹപ്രവർത്തകർ വഴിയും സുദേവനെപ്പറ്റി അന്വേഷിച്ചു….. റോഷനോടും അവൾ സുദേവനെപ്പറ്റി അന്വേഷിച്ചിരുന്നു…..എന്നാൽ ഭദ്രയുടെ വിവാഹം നടക്കുന്നതിൽ താല്പര്യമില്ലാതിരുന്ന റോഷൻ രേഷ്മയുടെ ആവശ്യം നിരാകരിച്ചു…..മാത്രമല്ല പെട്ടെന്ന് അസുഖബാധിതനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ട ഡാഡിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് റോഷൻ ഹൈദരാബാദിലേക്കും പോയി…..രേഷ്മയുടെ വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിഞ്ഞാണ് റോഷൻ ഹൈദരാബാദിലേക്ക് പോകുന്നത്…. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഒരു തവണ മാത്രമാണ് റോഷൻ പിന്നെ തൃശ്ശൂരിൽ വന്നിട്ടുള്ളത്‌…..അന്ന് റോഷനുമായി രേഷ്മ മീറ്റ് ചെയ്യുകയും ചെയ്തിരുന്നു…..അതിന് ശേഷം മിനിഞ്ഞാന്നാണ് അവൻ നാട്ടിലെത്തുന്നത്………സഹപ്രവർത്തകയോട് അപമാര്യാദയായി പെരുമാറിയതിനാൽ സുദേവൻ ഇപ്പോൾ ജോലിയിൽ നിന്നും സസ്പെന്ഷനിൽ ആണെന്ന കാര്യം രേഷ്മ സുദേവനെപ്പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞിരുന്നു…..ഈ കാര്യം ഭാനുമതി ആന്റിയെ അറിയിച്ചപ്പോൾ അത് ഒരു കാരണവശാലും മറ്റാരും അറിയരുതെന്ന് ആന്റി രേഷ്മയോട് ചട്ടം കെട്ടി…….കല്യാണത്തിന് മുൻപ് ആണുങ്ങൾ ഇങ്ങനത്തെ പ്രശ്ങ്ങളിൽപ്പെടുന്നത് അത്ര വലിയ കാര്യമാക്കേണ്ടെന്നായിരുന്നു ആന്റിയുടെ ന്യായവാദം….ഈ സംഭവം ആന്റിയുടെ സഹോദരൻ നടേശനുമായി പങ്ക് വച്ചപ്പോൾ ആളും ഇത് തന്നെയാണ് പറഞ്ഞത്….സുദേവനുമായുള്ള ഭദ്രയുടെ കല്യാണം മുടങ്ങാതിരിക്കാൻ വേണ്ടി ഒരിക്കലും ഇതൊന്നും മറ്റാരും അറിയരുതെന്ന് നടേശനും രേഷ്മയോട് ആവശ്യപ്പെട്ടു…..ഭദ്രയുടെ വിവാഹം എങ്ങനെയെങ്കിലും നടത്തി അവളെ ഒഴിവാക്കണമെന്ന ചിന്തയെ അവർക്കുണ്ടായിരുന്നുള്ളു…..അമ്മയുടെയും അമ്മാവന്റെയും കടുംപിടുത്തത്തിന്‌ വഴങ്ങിയാണ് രേഷ്മ ആരോടും ഒന്നും പറയാതിരുന്നത്…..തന്റെയും സഹോദരന്റെയും പഠനവും ജോലിയും ഒടുക്കം വിവാഹത്തിലുമുൾപ്പടെ പല കാര്യങ്ങളിലും ഒരുപാട് കടപ്പാട് ഉള്ള അമ്മാവനെ ധിക്കരിക്കാൻ രേഷ്മയ്‌ക്ക് കഴിയുമായിരുന്നില്ല……റോഷനുമായുള്ള അഫ്‌യർ

💬 Comments

View all comments