0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2016
ഇപ്പൊഴും ചെറിയൊരു ഭയമുണ്ട്....."" ""എന്തിനാ പെണ്ണേ ഇനിയും പേടിക്കുന്നേ.... ഇനി നമ്മുടെ ജീവിതമാണ്... ഇനിയാണ് നമ്മൾ ശരിക്കും ജീവിച്ചു തുടങ്ങുന്നത്... അവിടെ പിന്നെ കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ചോർത്തു പേടിക്കാൻ നിൽക്കരുത്..... അനാവശ്യമായ ഭയവും ടെൻഷനുമൊന്നും വേണ്ട... കേട്ടല്ലോ.....""" ""രേഷ്മേച്ചിയുടെ കാര്യം ഓർക്കുമ്പോൾ മാത്രമാണ് ഏട്ടാ എനിക്ക് സങ്കടം... ചേച്ചിയെന്നോട് ചെയ്തതെല്ലാം ഓർക്കുമ്പോൾ ഇപ്പൊഴും എന്റെ മനസ്സ് നീറുവാ...."" ""സാരമില്ലെടോ..... എല്ലാവരുടെയും മനസ്സ് വായിക്കുവാനുള്ള കഴിവൊന്നും നമുക്കില്ലല്ലോ... അവളെ നീയത്രയുമധികം സ്നേഹിച്ചിരുന്നു.... വിശ്വസിച്ചിരുന്നു .... അത് തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള സങ്കടമാണ്.... അത് മാറുവാൻ കുറച്ചു സമയമെടുക്കുമായിരിക്കും... അത്രയേ ഉള്ളൂ..... മനസ്സിലായോ....ദേ മുഖം കണ്ടാലറിയാം തനിക്ക് നല്ല ഉറക്കക്ഷീണമുണ്ട്....വേഗം കിടന്നുറങ്ങാൻ നോക്കിയേ...."" ""കുറച്ച്‌ നേരം കൂടി ഞാൻ ഇങ്ങനെ കിടന്നോട്ടെ ഏട്ടാ.... പ്ലീസ്..."" എന്റെ ദേഹത്ത് നിന്നും എഴുന്നേൽക്കാൻ മടിച്ചു കൊണ്ട് പെണ്ണ് കെഞ്ചി.... "ഹ്മ്മ്... ശരി എന്നാൽ താൻ കിടന്നോ.... പക്ഷെ ഈ സോഫയിലെ ഇത്തിരി പോന്ന സ്ഥലത്ത് നമ്മൾ രണ്ടാളും കൂടി കിടക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല.... നമുക്ക് കിടക്കാനും കെട്ടിമറിയാനും അല്ലേ പെണ്ണെ ഇത്ര വലിയ കട്ടിലും ബെഡ്മൊക്കെ ഇവിടെ കിടക്കുന്നെ..... എന്റെ അമ്മുക്കുട്ടി വന്നേ ഇങ്ങോട്ട്...."" ""ഹയ്യട.. അതിനൊക്കെ ഇനിയും കുറച്ചു ദിവസം കൂടി കഴിയണംട്ടൊ... അനന്തേട്ടൻ വായോ...മ്മ്ക്ക് ഇപ്പൊ ഉറങ്ങാം....."" ഒരു കള്ള ചിരിയോടെ എന്നെ വിട്ടേഴുന്നേറ്റ ഭദ്ര സോഫയിൽ നിന്നും പില്ലോയും ബ്ലാങ്കേറ്റും എടുത്ത് ബെഡിലേക്ക് കയറി ഇരുന്നു.... AC യുടെ റിമോട്ട് എടുത്ത് കൂളിംഗ് കൂട്ടിയിട്ട് ഞാൻ ബെഡിലേക്ക് കയറി കിടന്നതും എന്റെ ദേഹത്തേക്ക്
ബ്ലാങ്കെറ്റ് വലിച്ചിട്ട്‌ പുതച്ചു തന്നു കൊണ്ട് ഭദ്ര ചരിഞ്ഞു കിടന്നു....റൂമിലെ ബെഡ് ലാമ്പിൽ നിന്നുമുള്ള ഇളം നീലകിരണങ്ങൾ പകരുന്ന നേരിയ വെളിച്ചത്തിൽ എന്നെ നോക്കി ചെറുതായി കണ്ണിറുക്കി ചിരിച്ചോണ്ട് കിടക്കുന്ന ഭദ്രയെ നോക്കി 'എന്തേ' എന്ന ഭാവത്തിൽ പുരികമുയർത്തിയതും പെട്ടെന്ന് തന്നെ വെട്ടിത്തിരിഞ്ഞു കൊണ്ട് ഞാനവളെ എന്റെ കീഴെയാക്കി.... എന്റെ ഭാഗത്തു നിന്ന് അങ്ങനെയൊരു നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലയെന്ന് അപ്പോഴത്തെ ഭദ്രയുടെ മുഖംഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി...ആശ്ചര്യത്തോടെയും തെല്ലു ആകാംഷയോടെയും എന്റെ നേരെ

💬 Comments

View all comments