0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2017
മിഴിമുനയെറിഞ്ഞ ഭദ്രയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് താഴേക്ക് ഊർന്നു വന്ന് അവളുടെ വയറിൽ മുഖം ചേർത്ത് പിടിച്ചതും അവൾ മെല്ലെ മലർന്ന് എന്റെ തോളിൽ കയ്യമർത്തി ഞാൻ എന്താണ്‌ ചെയ്യാൻ പോകുന്നതെന്ന് നോക്കി കൊണ്ട് കിടന്നു..... ""ഇപ്പൊ വേദനയുണ്ടോ.....'" ""ഇപ്പൊ ഇല്ല ഏട്ടാ... ആദ്യത്തെ ദിവസം നന്നായി വേദനിക്കും.. അന്ന് ചിലപ്പോൾ നല്ലോണം ബ്ലീഡിങ് ഉണ്ടാകാറുണ്ട്...."" ""ഹ്മ്മ്..."" പതിയെ ഒന്ന് മൂളിക്കൊണ്ട് ഞാൻ ആ വയറിലൊന്ന് അമർത്തി ചുംബിച്ചു.. ശേഷം ഇടംകയ്യാൽ അവിടം മെല്ലെയൊന്ന് തഴുകിയപ്പോൾ പാതിയടഞ്ഞ ആ കരിങ്കൂവളമിഴികളിൽ തെളിഞ്ഞ തിളക്കമായിരുന്നു അതിനുള്ള എന്റെ പെണ്ണിന്റെ പ്രതികരണം.... ""ഇനിയും വേദനയുണ്ടാകുമ്പോൾ ഞാൻ ഇത് പോലുള്ള പെയിൻ കില്ലേഴ്‌സ് തന്നോളാംട്ടൊ... രണ്ട് ദിവസം മുന്നേ തന്നെ ഞാൻ ഇത് തരുമായിരുന്നു.... പക്ഷെ അപ്പോൾ എനിക്ക് അതിനുള്ള ധൈര്യമുണ്ടായില്ല..."" കണ്ണിറുക്കി കൊണ്ട് ഒരു കുസൃതിചിരിയോടെ ഞാൻ അത് പറയുമ്പോൾ എന്റെ മുഖത്തും മുടിയിഴകളിലും ഭദ്രയുടെ കൈവിരലുകൾ തീർത്ത ലാളനകൾ സ്ഥാനം പിടിച്ചിരുന്നു..... പതിയെ എഴുന്നേറ്റ് കട്ടിലിന്റെ ക്രാസിയിലെക്ക് തലയിണ ചാരി കൊണ്ട് ഭദ്ര ഇരുന്നു..... ""അനന്തെട്ടന് എപ്പോഴെങ്കിലും തോന്നിയിരുന്നോ എന്നെ വിവാഹം കഴിച്ചത് ഒരു തെറ്റായിപ്പോയി എന്ന്.....'' എന്റെ കവിളിൽ കൈത്തലം ചേർത്ത് അത് ചോദിക്കുമ്പോൾ ഭദ്രയുടെ സ്വരം ഇടറി....."' ""ഹ്മ്മ് തോന്നിയിരുന്നു... നിന്നെ കണ്ടതും നിന്നെ പ്രണയിച്ചതും നിന്നെപ്പറ്റി അറിഞ്ഞതുമെല്ലാം ഞാൻ ചെയ്ത തെറ്റാ... ഞാൻ അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്... ഞാൻ ഇഷ്ട്ടപ്പെട്ടു ചെയ്ത തെറ്റ്... ഇനി ഓരോ നിമിഷവും ഞാൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന തെറ്റ്......'" പതിഞ്ഞ ശബ്ദത്തിൽ പുറത്തു വന്ന ആ വാക്കുകൾ ആർദ്രമായ്‌ അവളുടെ ചെവിയിൽ അലയടിക്കുമ്പോൾ താഴേക്ക് ഊർന്നിറങ്ങിയ എന്റെ അധരങ്ങൾ അവളുടെ ഇരു കാൽപാദങ്ങളിലും, അതിൽ പറ്റിച്ചേർന്നു കിടക്കുന്ന കൊലുസുകളിലും പ്രാണന്റെ പനിനീർകണങ്ങളുടെ നേർത്ത നനവ് പടർത്തിയിരുന്നു......കാല്പാദങ്ങളിൽ മുഖമമർത്തി കിടന്നു കൊണ്ട് കണ്ണിറുക്കി ചിരിക്കുന്ന എന്നെ വലിച്ച് ദേഹത്തെക്കിട്ട് ഭദ്ര ഇറുക്കെ കെട്ടിപ്പിടിച്ചു.... ട്രിമ്മ് ചെയ്ത് നിർത്തിയ കുറ്റിരോമങ്ങൾ നിറഞ്ഞ എന്റെ താടിയിലും കവിളിണകളിലും അവൾ ഭ്രാന്തമായി മാറി മാറി ചുംബിച്ചു... പെട്ടന്നുള്ള പെണ്ണിന്റെ ആ നീക്കത്തിൽ സ്‌തബ്ധനായിപ്പോയ ഞാൻ

💬 Comments

View all comments