0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2072
കശക്കിയെടുത്തു….. “”ഡീ പട്ടിക്കുട്ടി…നീയിത് എന്ത് കടിയാടി കടിച്ചത്…എന്തൊരു നീറ്റലാ….. “”” എന്നിൽ നിന്നും അടർന്നു മാറി ചുണ്ടിൽ പറ്റിയിരുന്ന ഉമിനീർക്കണങ്ങൾ തുടച്ചു മാറ്റി ബെഡിൽ മുട്ട് കുത്തി ഇരിക്കുന്ന ഭദ്രയെ നോക്കി കൊണ്ട് അവൾ കടിച്ച ഭാഗത്തു ഞാൻ മെല്ലെ തടവി….. “”എന്തിനാ ഏട്ടൻ എന്നോട് ഇപ്പൊ കള്ളം പറഞ്ഞെ…. കള്ളം പറയണ സ്വഭാവം എനിക്ക് തീരെ ഇഷ്ട്ടല്ലാട്ടോ…. കുറച്ചീസായി ഞാനിത് തരണമെന്ന് വിചാരിക്കുന്നു…ഇപ്പോഴാ പറ്റിയത് …. “” ചുണ്ട് വക്രിച്ചു കൊണ്ട് എന്റെ പെണ്ണ് സ്വൽപ്പം കലിപ്പിൽ പറഞ്ഞു……. “”സോറി അമ്മു…അത് ഞാൻ പിന്നെ…ചുമ്മാ പറഞ്ഞതാ…. “” നിമിഷനേരത്തിനുള്ളിൽ അമ്മുക്കുട്ടിയിൽ നിന്നും ഭദ്രകാളിയിലേക്കുള്ള പെണ്ണിന്റെ പരിണാമം കണ്ട് ഞാനൊന്ന് പതറി……എന്നാൽ ഞൊടിയിടയിൽ തന്നെ എന്റെ പഴയ അമ്മുക്കുട്ടിയായി അവൾ നെഞ്ചിലേക്ക് പറ്റിച്ചേർന്നു കിടന്നു കൊണ്ട് നേരത്തെ കടിച്ച ഭാഗത്തു നിർത്താതെ ചുംബിച്ചു….. “”ഏട്ടൻ എന്നോട് ഒരിക്കലും കള്ളം പറയരുത്ട്ടോ…. എനിക്കത് സഹിക്കില്ല…നിക്ക് തീരെ ഇഷ്ടല്ലാത്ത സ്വഭാവാ അത്.. ആരെന്തു പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടിപ്പെണ്ണായതു കൊണ്ടാ ഞാൻ ഈ പറയണേ..…മനസ്സിൽ എന്തുണ്ടെങ്കിലും അനന്തേട്ടൻ എന്നോട് പറഞ്ഞോളൂ….. അനന്തേട്ടന് അതിനുള്ള എല്ലാ അവകാശവും അധികാരവും ഉണ്ട്…. ഈ ഭൂമിയിൽ ഇപ്പൊൾ എനിക്ക് സ്വന്തമെന്ന് പറയാൻ വേറെ ആരാ ഉള്ളേ,,,എന്റെ ഏട്ടനല്ലാതെ….. “’” കയ്യിൽ കടിച്ച മുറിപ്പാടിൽ എന്റെ പെണ്ണിന്റെ കണ്ണീരിന്റെ നനവറിഞ്ഞതും ഞാൻ അവളെ പിടിച്ചു നേരെ ഇരുത്തി…..
“”ടീ അമ്മു…എന്തിനാ ഇപ്പൊ നീ കരയണെ…. ഞാൻ അത് ചുമ്മാ പറഞ്ഞതല്ലേ…. അന്ന് എനിക്കൊരുപാട് സങ്കടം തോന്നിയിരുന്നു….. നീ ഒന്നും മിണ്ടാതെ പോയതും പിന്നെ സുദേവനുമായുള്ള നിന്റെ കല്യാണം ഉറപ്പിച്ചതുമെല്ലാം അറിഞ്ഞപ്പോൾ ഞാൻ ആകെ തളർന്നു പോയി…. ഒരിക്കലും കിട്ടില്ലെന്ന്‌ കരുതിയിരുന്ന ഈ തങ്കക്കുടത്തിനെ ഒടുക്കം ദൈവം സ്വന്തമാക്കി തന്നപ്പോൾ ഞാൻ എന്തോരം സന്തോഷിച്ചു എന്നറിയോ…പക്ഷെ അവിടെയും ദൈവം എന്നെ കുറച്ചു കൂടി പരീക്ഷിച്ചു….നിന്നെയെനിക്ക് നഷ്ട്ടമാകുമോ എന്ന് പോലും ഞാൻ ഭയന്നു….. അവസാനം എല്ലാ തടസ്സങ്ങളും മാറി നീ എന്റേതായന്ന് വിശ്വസിക്കാൻ പോലും എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല….. “” “എനിക്കറിയാം ഏട്ടാ.. ഏട്ടത്തി എന്നോട് എല്ലാം പറഞ്ഞു…. വൈഗേച്ചിയുടെ പെട്ടന്നുള്ള

💬 Comments

View all comments