Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
മുറുകെപ്പിടിച്ച ഭദ്രയുടെ കൈ വിടുവിച്ചു കൊണ്ട് ഞാൻ ഒന്നുമില്ലന്ന അർത്ഥത്തിൽ കണ്ണടച്ചു കാണിച്ചിട്ട് അവളുടെ കവിളിലൊന്ന് തഴുകി….. മഴ കനത്ത കാരണം പോക്കറ്റിൽ ഇരുന്നിരുന്ന മൊബൈൽ ഫോൺ ഭദ്രയുടെ കയ്യിൽ എൽപ്പിച്ചിട്ട് ഞാൻ റോഷന്റെ അരികിലേക്ക് ചെന്നു….
‘”പറയ്…നിനക്കിപ്പോ എന്താ വേണ്ടത്……””
“’ഹാ എന്ത് ചോദ്യമാടാ ഇത്…..പറഞ്ഞതല്ലേ ഞാൻ നിന്നോട് മുമ്പോരിക്കൽ,, സമയമാകുമ്പോൾ നിന്നെ തേടി ഞാൻ വരുമെന്ന്….നമ്മൾ തമ്മിലുള്ള കണക്കുകൾ എല്ലാം അവസാനിപ്പിക്കാൻ… “”
“”അത് ശരി,, അപ്പൊ എല്ലാം അവസാനിപ്പിക്കാൻ വന്നതാണോ നീ…. “”
“”ഹാ.. അതെന്ന് കൂട്ടിക്കോ നീ…ചിലതെല്ലാം അവസാനിപ്പിക്കാനും വേറെ ചിലത് തുടങ്ങാനും… പറഞ്ഞില്ലേ നിന്റെ ഭദ്ര ഇത് വരെയും എന്നെക്കുറിച്ച്…..ആദ്യമേ ഞാൻ മോഹിച്ച പെണ്ണാണവൾ…. അറിയാലോ നിനക്കെന്നെ,, മോഹിച്ചതെല്ലാം നേടിയാ റോഷന് ശീലം…. ഇവളുടെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും….. “’’
“”ഡാ……””
കലി പൂണ്ട ഞാൻ അവന്റെ നേരെ അലറി…..
“”നീ വെറുതെ ചൂടായിട്ട് കാര്യമൊന്നുമില്ല…. ഞാൻ പറഞ്ഞല്ലോ…. അവളെയെനിക്ക് വിട്ട് തന്നേക്ക്….. എന്നന്നേക്കുമായിട്ടൊന്നും വേണ്ടാ…. എന്റെ കൊതി തീരുന്ന വരെയേങ്കിലും…. കുറച്ചു ദിവസത്തേക്ക്….. ഇനി ഇപ്പൊ നീയായിട്ട് അവളെ എന്റെയൊപ്പം പറഞ്ഞയക്കുവാണെങ്കിൽ അത്രയും നല്ലത്…. ദേ അങ്ങനെയാണേൽ നമ്മൾ തമ്മിലുള്ള എല്ലാ പ്രശ്നവും ഇപ്പൊ ഇവിടെ വച്ച് തീരും….. എന്താ സമ്മതമാണോ…. പറഞ്ഞയ്ക്കുമോ നിന്റെ പെണ്ണിനെ എന്റെയൊപ്പം……”””
“”ആാാാഹ്……….. ഊഹ്ഹ്………. “””
പൊടുന്നനെ കോരിച്ചൊരിയുന്ന മഴയിൽ റോഷന്റെ നിലവിളി മുഴങ്ങി കേട്ടു….വലതു കാല് ഉയർത്തി അവന്റെ ഇരു കാലിനിടയിലേക്കും ഞാൻ ആഞ്ഞു തൊഴിച്ചിരുന്നു അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും…ജനനേന്ദ്രിയം നോക്കിയുള്ള എന്റെ കനത്ത പ്രഹരത്താൽ കുനിഞ്ഞു പോയ റോഷൻ മുട്ട് കാലിൽ കുത്തി ഇരുന്നു പോയ നിമിഷം അവന്റെ നെഞ്ചിലേക്ക് ഞാൻ ആഞ്ഞു ചവിട്ടി...... പിന്നിലേക്ക് മലർന്നടിച്ചു വീണ റോഷൻ റോഡിൽ കിടന്ന് വേദന സഹിക്കാനാവാതെ മുരണ്ടു……റോഷൻ വീണതും അവന്റെ ആൾക്കാർ എന്റെ നേരെ പാഞ്ഞു വന്നു….. അത് കണ്ട് ഭയന്ന ഭദ്ര ഡോർ തുറന്ന് കാറിൽ നിന്നും ഇറങ്ങാൻ നോക്കിയെങ്കിലും ഞാനവളെ കയ്യുയർത്തി തടഞ്ഞു……എന്റെ നേരെ മുഷ്ടി ചുരുട്ടി വീശിയ ആദ്യത്തെ ആളിൽ നിന്നും വെട്ടിയൊഴിഞ്ഞു മാറിക്കൊണ്ട് പുറകിലൂടെ വന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടിക്കൊണ്ട് ഞാൻ അവനെ വീഴ്ത്തി…മൂന്നാമത് വന്നവന്റെ പഞ്ച് ഇടതു കൈ കൊണ്ട് ബ്ലോക്ക് ചെയ്ത ഞാൻ അവന്റെ അടിവയറു നോക്കി കൊണ്ട് മുഷ്ടി ചുരുട്ടി ഇടിച്ചു….ഇടിയുടെ അഘാതത്താൽ കുനിഞ്ഞു പോയ അയാളുടെ തലയുടെ സൈഡിലേക് കാൽ മടക്കി കിക്ക്
💬 Comments
View all comments