0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2004
ചെയ്തതോടെ അയാൾ നിലംപരിശായി….ഈ സമയം ഒരുത്തൻ എന്നെ പുറകിൽ നിന്നും കഴുത്തിൽ ലോക്ക് ചെയ്ത് നിർത്തിയപ്പോൾ നാലാമത്തെയാൾ എന്റെ നെഞ്ചിലേക്ക് നല്ല കനത്തിൽ രണ്ടു തവണ പഞ്ച് ചെയ്തു….എന്നിട്ടവൻ എന്നെ ചവിട്ടിയതോടെ പിന്നിലേക്ക് മലച്ചു പോയ ഞാൻ പെട്ടന്ന് തന്നെ ബാലൻസ് വീണ്ടെടുത്ത്‌ എന്റെ കഴുത്തിൽ ലോക്ക് ഇട്ടവന്റെ കൈയ്യിൽ മുറുകെ പിടിച്ച് ഇടതു കാൽ നിലത്തൂന്നി കൊണ്ട് വലതു കാൽ ചുഴറ്റി മുന്നിൽ നിന്നവനെ അവന്റെ തലയ്‌ക്കൊപ്പം ഉയർന്ന് ചാടി തൊഴിച്ചു വീഴ്ത്തി…..കഴുത്തിൽ ലോക്ക് ചെയ്തവന്റെ കോളറിൽ പിടിച്ച് കൊണ്ട് ഞാൻ അവനെ എന്റെ തോളിൽ താങ്ങി മലർത്തിയടിച്ചതും പെട്ടന്ന് നില തെറ്റി വീഴാൻ പോയ എന്നെ അപ്പോഴെക്കും പുറകിൽ നിന്നും ഒരാൾ നിഷ്പ്രയാസം ചവിട്ടി വീഴ്ത്തിയിരുന്നു….റോഷനായിരുന്നു അത്….. ഞാൻ വീഴുന്നത് കണ്ടതും കാറിൽ നിന്നും ഇറങ്ങി എന്റെ അരികിലേക്ക് ഓടി വന്ന ഭദ്രയെ റോഷൻ തടഞ്ഞു നിർത്തി…കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്ന റോഷന്റെ കൈകൾ വിടുവിക്കാൻ വേണ്ടി അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും റോഷൻ അവളെ വിട്ടില്ല….എന്നാൽ നേരത്തെ എന്റെ പ്രഹരം നൽകിയ വേദനയിൽ റോഷനെ അപ്പോഴും മുരളുന്നുണ്ടായിരുന്നു……നിലത്ത് വീണു കിടന്നിരുന്ന എന്നെ അവന്റെ ആൾക്കാരിൽ രണ്ട് പേർ പിടിച്ചു എഴുന്നേൽപ്പിച്ചു തടഞ്ഞു നിർത്തി…..മഴയുടെ കാഠിന്യം പതിയെ കുറഞ്ഞിരുന്നു……
അവന്റെ ആൾക്കാരുടെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് ഞാൻ കുതറിയെങ്കിലും അവർ എന്നെ വിടാതെ പിടിച്ചു……“”വിട്….. വിടെന്നെ…….. അനന്തേട്ടാ……”” റോഷന്റെ ബലിഷ്ട്ടമായ കൈപ്പത്തി തന്റെ കൈത്തണ്ടയിൽ അമർന്ന് മുറുകവേ ഭദ്ര കുതറി മാറിക്കൊണ്ട് എന്റെ അരികിലേക്ക് ഓടി വരുവാൻ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു……പിന്നിലേക്കൊന്ന് ആഞ്ഞു ചുവട് വച്ച ഞാൻ ശക്തമായി ദേഹമൊന്നു ചലിപ്പിച്ചതും ഒരാളുടെ പിടുത്തം അയഞ്ഞു…. തൊട്ടടുത്ത നിമിഷം ഞാനയാളുടെ മുഖത്തേക്ക് കൈമുട്ട് മടക്കി പഞ്ച് ചെയ്തു….. അയാളുടെ മൂക്കിനിട്ടായിരുന്നു അത് കിട്ടിയത്…നില തെറ്റി പിന്നിലേക്ക് മലച്ച അയാളെ ഞാൻ അനായാസം ചവിട്ടി വീഴ്ത്തി…. ശേഷം ഒന്ന് വെട്ടിത്തിരിഞ്ഞു അടുത്തയാളുടെ നെഞ്ചിനും അടിവയറിനുമിട്ട് ഞാൻ മാറി മാറി മുഷ്ട്ടി ചുരുട്ടി ഇടിച്ചു….ഒടുക്കം താടിയെല്ലിനേറ്റ പ്രഹരത്തോടെ അയാൾ പുറകിലേക്ക് മലച്ചു വീണു…അപ്പോഴേക്കും എഴുന്നേറ്റു വന്ന ബാക്കി രണ്ട് പേരെയും ഞാൻ നിലംപരിശാക്കിയിരുന്നു….. എല്ലാവരും വീണതോടെ ഭദ്രയെ വിട്ട് എന്റെ നേരെ പാഞ്ഞു വന്ന റോഷന്റെ ആദ്യത്തെ പഞ്ചിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും തൊട്ടടുത്ത നിമിഷം മുഷ്ടി ചുരുട്ടി വായുവിൽ ഉയർന്ന് വന്ന അവന്റെ ഇടതു കയ്യിന്റെ വേഗത ജഡ്ജ്

💬 Comments

View all comments