0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2006
ചെയ്യുന്നതിൽ എനിക്ക് പാളിച്ച പറ്റി…. നെഞ്ചിനു താഴെയായി ഏറ്റ ആ പ്രഹരം നന്നായി വേദനിപ്പിച്ചുവെങ്കിലും വെട്ടിയൊഴിഞ്ഞു മാറി വന്ന് അടുത്ത നിമിഷം തന്നെ എന്റെ വലതു കാൽ റോഷന്റെ അടിവയറിൽ ആഞ്ഞു പതിച്ചു…..ഇരുകയ്യും വയറിൽ അമർത്തികൊണ്ട് പിന്നിലേക്ക് വേച്ചു പോയ റോഷന്റെ നെഞ്ചിനു മുകളിലായി ഞാൻ വീണ്ടും ചവിട്ടിയതും അവൻ പുറകിലേക്ക് മലർന്ന് ജീപ്പിന്റെ ബോണറ്റിൽ പുറമിടിച്ചു വീണു…പതിയെ ഊർന്ന് നിലത്തു ജീപ്പിനോട് ചാരി അവശനായി ഇരുന്നിരുന്ന റോഷന്റെ നെഞ്ചു നോക്കി ഞാൻ വീണ്ടും ആഞ്ഞു ചവിട്ടി…..അവന്റെ മർമ്മഭാഗത്ത് എന്റെ കാലുകൾ ആഞ്ഞു പതിച്ചു…..വേദന കൊണ്ട് പുളഞ്ഞ അവന്റെ നിലവിളി അവിടെ മൊത്തം മുഴങ്ങി കേട്ടു……കലിയടങ്ങാതെ പിന്നെയും അവനെ പ്രഹരിക്കാൻ തുനിഞ്ഞ എന്നെ ഭദ്ര ഓടി വന്ന് ബലമായി പിടിച്ചു മാറ്റി…….. “”മതി ഏട്ടാ…..ഇനി വേണ്ടാ…..അയാളെ ഇനി തല്ലണ്ട….…..”” ഭദ്രയുടെ പിടുത്തം വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് കുതറിമാറിയ എന്നെ മുറുകെപ്പിടിച്ചു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു….. “”വേണ്ട ഏട്ടാ…ഞാനല്ലേ പറയണേ…ഇനി തല്ലണ്ട…അയാളെ വിട്ടേക്ക്…. “” കലിയടങ്ങാതെ അടിമുടി ദേഹം വെട്ടിവിറച്ചു നിന്നിരുന്ന എന്നെ നെഞ്ചിലും വയറിലുമായി ചുറ്റിപ്പിടിച്ചു കൊണ്ട് ഭദ്ര ദയനീയമായി അപേക്ഷിച്ചു..,..പേടിച്ചരണ്ട എന്റെ പെണ്ണിന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിലോടെയുള്ള അപേക്ഷ എന്നെ പതിയെ ശാന്തനാക്കി……. എന്റെ നെഞ്ചിൽ മുഖമമർത്തി നിന്ന ഭദ്രയെ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ റോഷനെ നോക്കി…..പൊടുന്നനെയാണ്‌ പോലീസ് ജീപ്പിന്റെ സൈറൺ ശബ്ദം അവിടെ മുഴങ്ങി കേട്ടത്….ഞങ്ങളുടെ നേരെ പാഞ്ഞു വരുന്ന പോലീസ് ജീപ്പുകൾ ഞാൻ കണ്ടു… “”കാറിലിരുന്നപ്പോൾ ഞാൻ ഏട്ടന്റെ ഫോണിൽ നിന്നും രാജശേഖർ സാറിന്റെ ഫോണിലേക്ക് വിളിച്ചു…. “” എന്റെ നെഞ്ചിൽ നിന്നും മുഖമടർത്തിയ ഭദ്ര കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ……ഭയന്ന് വിറച്ചു നിൽക്കുന്ന എന്റെ പെണ്ണിന്റെ നെറുകയിൽ തലോടി കൊണ്ട് അവളെ ഞാൻ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു….
“”എല്ലാം…എല്ലാം ഇവിടെ വച്ച് അവസാനിപ്പിച്ചോളണം….. ഭദ്ര എന്റെ പെണ്ണാ…ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്…ഇവളുടെ നിഴൽ വെട്ടത്ത് പോലും നിന്നെ ഇനി കണ്ട് പോകരുത്…. ഇനിയും നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ, പിന്നെ നമ്മളിലൊരാളെ ജീവനോടെ ഉണ്ടാകൂ…. അതെന്തായാലും നീയായിരിക്കില്ല………””” വേദന സഹിക്കാനാകാതെ അവശനായി കിടക്കുന്ന റോഷന്റെ കോളറിൽ കുത്തിപ്പിടിച്ചു അത്രയും പറഞ്ഞു കൊണ്ട് ഞാൻ അവന്റെ അരികിൽ നിന്നും പിന്മാറി…….അപ്പോഴേക്കും രണ്ട് പോലീസ് ജീപ്പ്കൾ അവിടേക്കു ഇരച്ചെത്തിയിരുന്നു..... ***************** സിറ്റി ഹോസ്പിറ്റൽ....അടുത്ത ദിവസം രാവിലെ 10 മണി….>>> അരമണിക്കൂർ ആകുന്നു ഹോസ്പിറ്റൽ വരാന്തയിലെ ഈ ഇരുപ്പ്

💬 Comments

View all comments