0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2008
പതിയെ ശാന്തനാക്കി……. എന്റെ നെഞ്ചിൽ മുഖമമർത്തി നിന്ന ഭദ്രയെ മുറുകെപ്പിടിച്ചു കൊണ്ട് ഞാൻ റോഷനെ നോക്കി…..പൊടുന്നനെയാണ്‌ പോലീസ് ജീപ്പിന്റെ സൈറൺ ശബ്ദം അവിടെ മുഴങ്ങി കേട്ടത്….ഞങ്ങളുടെ നേരെ പാഞ്ഞു വരുന്ന പോലീസ് ജീപ്പുകൾ ഞാൻ കണ്ടു… “”കാറിലിരുന്നപ്പോൾ ഞാൻ ഏട്ടന്റെ ഫോണിൽ നിന്നും രാജശേഖർ സാറിന്റെ ഫോണിലേക്ക് വിളിച്ചു…. “” എന്റെ നെഞ്ചിൽ നിന്നും മുഖമടർത്തിയ ഭദ്ര കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു ……ഭയന്ന് വിറച്ചു നിൽക്കുന്ന എന്റെ പെണ്ണിന്റെ നെറുകയിൽ തലോടി കൊണ്ട് അവളെ ഞാൻ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു….
“”എല്ലാം…എല്ലാം ഇവിടെ വച്ച് അവസാനിപ്പിച്ചോളണം….. ഭദ്ര എന്റെ പെണ്ണാ…ഞാൻ താലി കെട്ടിയ എന്റെ പെണ്ണ്…ഇവളുടെ നിഴൽ വെട്ടത്ത് പോലും നിന്നെ ഇനി കണ്ട് പോകരുത്…. ഇനിയും നീ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നാൽ, പിന്നെ നമ്മളിലൊരാളെ ജീവനോടെ ഉണ്ടാകൂ…. അതെന്തായാലും നീയായിരിക്കില്ല………””” വേദന സഹിക്കാനാകാതെ അവശനായി കിടക്കുന്ന റോഷന്റെ കോളറിൽ കുത്തിപ്പിടിച്ചു അത്രയും പറഞ്ഞു കൊണ്ട് ഞാൻ അവന്റെ അരികിൽ നിന്നും പിന്മാറി…….അപ്പോഴേക്കും രണ്ട് പോലീസ് ജീപ്പ്കൾ അവിടേക്കു ഇരച്ചെത്തിയിരുന്നു..... ***************** സിറ്റി ഹോസ്പിറ്റൽ....അടുത്ത ദിവസം രാവിലെ 10 മണി….>>> അരമണിക്കൂർ ആകുന്നു ഹോസ്പിറ്റൽ വരാന്തയിലെ ഈ ഇരുപ്പ് തുടങ്ങിയിട്ട്……..കൂടെ ശരത്തും വിനുവും ഉണ്ട്….. ഇന്നലെ രാത്രി സംഭവസ്ഥലത്തു നിന്നും കസ്റ്റഡിയിലെടുത്ത റോഷനെയും കൂട്ടരെയും ഹോസ്പിറ്റലിലേക്കാണ് പോലീസ് കൂട്ടിക്കൊണ്ട് വന്നത്……കൂടെയുള്ളവന്മാരുടെ പരിക്ക് സാരമില്ലാത്തതിനാൽ അവരെ രാത്രി തന്നെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി…. റോഷന്റെ കണ്ടീഷൻ കുറച്ചു മോശമായിരുന്നത് അവൻ ഇപ്പൊഴും ഇവിടെ ഹോസ്പിറ്റലിൽ തന്നെയുണ്ട്……കസ്റ്റഡിയിൽ എടുക്കുമ്പോൾ പരസഹായമില്ലാതെ നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവൻ......അവന്റെ സാമാനം അതിനും മാത്രം ഞാൻ ചവിട്ടിക്കലക്കിയിരുന്നു……മറ്റ് പരിക്കുകളൊന്നും സാരമുള്ളതല്ല…..പേടിക്കാനൊന്നുമില്ലന്നും മർമ്മഭാഗത്തെ പരിക്ക് കുറച്ചു ദിവസമെടുത്ത് സാവാധാനം ഭേദമായികൊള്ളുമെന്നാണ് പരിശോധിച്ച ഡോക്ടർ പറഞ്ഞത്…..ഇന്നലെ വന്ന പോലീസ് ഫോഴ്‌സിൽ സുദേവന്റെ കേസന്വേഷണസംഘത്തിലുള്ള ഇൻസ്‌പെക്ടറും ഉണ്ടായിരുന്നു…. റോഷനും ഞാനുമായുള്ള പഴയ പ്രശ്നങ്ങളെല്ലാം അറിയാകുന്ന രാജശേഖർ സാറിനോട് അവൻ ഭദ്രയോട് മുൻപ് ഒരിക്കൽ മോശമായി പെരുമാറിയിട്ടുള്ളതും ഒപ്പം അവനും രേഷ്മയും തമ്മിലുള്ള affair ഞാൻ അറിഞ്ഞതിൽ രണ്ട് പേർക്കും എന്നോടുള്ള നീരസത്തേക്കുറിച്ചും ഞാൻ സൂചിപ്പിച്ചു…..രാത്രി തന്നെ സാർ

💬 Comments

View all comments