Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
ഹോസ്പിറ്റലിൽ വന്നിരുന്നു…..എന്നോടുള്ള വൈരാഗ്യത്തിന്റെ പേരിൽ സുദേവന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എന്നെക്കുറിച്ച് ഭദ്രയുടെ മനസ്സിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയത് രേഷ്മയാണെന്നും ഞാൻ സാറിനോട് പറഞ്ഞു….മാത്രമല്ല സാഹചര്യങ്ങൾ വച്ച് നോക്കിയാൽ സുദേവന്റെ കൊലപാതകത്തിൽ റോഷനും രേഷ്മയ്ക്കും ഉണ്ടാകാൻ സാധ്യതയുള്ള ഇൻവോൾവ്മെന്റ്നെക്കുറിച്ചും ഞാൻ സാറിന്റെ അടുത്ത് സംശയം പ്രകടിപ്പിച്ചു……എന്റെ സംശയം ന്യായമായതിനാൽ അതിനെപ്പറ്റി അന്വേഷിക്കാമെന്ന് സാർ അറിയിച്ചു…….. ഭദ്രയെ ഞാൻ രാത്രി തന്നെ വീട്ടിൽ കൊണ്ടാക്കി….റോഷനുമായി പ്രശ്നങ്ങൾ ഉണ്ടായതും മറ്റും വീട്ടിൽ പറഞ്ഞു…..ഞാനുമായി റോഷനുണ്ടായിരുന്ന മുമ്പത്തെ പ്രശ്നങ്ങളെല്ലാം അപ്പോഴാണ് ഭദ്ര അറിയുന്നത്……അത് അവളിൽ കൂടുതൽ ഭയമുണ്ടാക്കി……സുദേവന്റെ കേസിൽ ഉണ്ടായ വഴിത്തിരിവുകളും അവന്റെ യഥാർത്ഥ പശ്ചാത്തലത്തെപ്പറ്റിയുമെല്ലാം ഞാൻ വീട്ടുകാരോട് പറഞ്ഞു….ഭദ്രയുടെ വീട്ടിലും അച്ഛൻ ഫോൺ വിളിച്ചു കാര്യങ്ങൾ പറഞ്ഞു….എന്നാൽ സാർ സംശയമെന്നോണം പറഞ്ഞ ഭദ്രയുടെ കാര്യത്തിലുള്ള ഭീഷണി ഞാൻ വീട്ടുകാരെ അറിയിച്ചില്ല….സാഹചര്യവശാൽ ശേഖർ സാറിന് തോന്നിയ ഒരു സ്വാഭാവിക സംശയം മാത്രം എന്ന നിലയ്ക്ക്, അക്കാര്യം വീട്ടുകാർ അറിഞ്ഞാൽ അവർ കൂടുതൽ പരിഭ്രാന്തരാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് അത് പറയാതിരുന്നത്…..സാറിന്റെ നിർദ്ദേശവും അത്
തന്നെയായിരുന്നല്ലോ…….എന്നാൽ എന്റെയും സാറിന്റെയും പെരുമാറ്റത്തിലെ അസ്വാഭാവികത മനസ്സിലാക്കിയ ഭദ്ര വീട്ടിലേക്ക് വരും വഴി എന്നെ വിടാതെ നിർബന്ധിച്ചു ചോദിച്ചപ്പോൾ എനിക്ക് മറ്റ് നിവൃത്തിയില്ലാതെ ആ കാര്യം ഭദ്രയോട് പറയേണ്ടി വന്നു…..എന്നാൽ താൻ കാരണം എനിക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുമോ എന്ന ഭയമായിരുന്നു ആ പാവത്തിനെ അലട്ടിയിരുന്നത്……..രാത്രി മുഴുവൻ ഓരോന്ന് ആലോചിച്ച് ഉറങ്ങാതെ ആകെ പേടിച്ച് വിറച്ച് പതം പറഞ്ഞിരുന്ന ഭദ്രയെ ‘ഒന്നും സംഭവിക്കില്ലന്നും യാഥാർഥ്യങ്ങൾ മനസ്സിലാക്കിയപ്പോൾ നമ്മൾ കുറച്ചു മുൻകരുതൽ എടുക്കുന്നതാണെന്നും’ പറഞ്ഞു ബോധ്യപ്പെടുത്തി കൊണ്ട് ഞാൻ അവളെ ആശ്വസിപ്പിച്ചു…….. അന്ന് രാത്രി മുഴുവൻ ഭദ്രയുടെ ഒപ്പം സമയം ചിലവഴിച്ച ഏട്ടത്തി അവളുടെ അസ്വസ്ഥത മുഴുവൻ മാറ്റിയെടുത്തു…… രാവിലെ രാജശേഖർ സാർ വിളിപ്പിച്ചതനുസരിച്ചു ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങവേ ഞാൻ ശരത്തിനെയും വിനുവിനെയും വിവരങ്ങൾ വിളിച്ചു പറഞ്ഞു….ഹോസ്പിറ്റലിലേക്ക് അവന്മാരെയും കൂടെ കൂട്ടി…..ചേട്ടൻ കൊച്ചിയിൽ പോയിരിക്കുകയായിരുന്നു..,. സംഭവിച്ചതെല്ലാം ഏട്ടത്തി അവനെ ഫോൺ വിളിച്ചു അറിയിച്ചിരുന്നു…….വിവരമറിഞ്ഞ് MLA ആയ റോഷന്റെ അങ്കിൾ രാവിലെ തന്നെ ഹോസ്പിറ്റലിൽ എത്തിയിട്ടിട്ടുണ്ട്……..പത്തു മിനിറ്റ് മുന്പാണ് റോഷന്റെ ഡാഡി എത്തിയത്…….വിവരമറിയുമ്പോൾ ഹൈദരാബാദിൽ ഉണ്ടായിരുന്ന
💬 Comments
View all comments