Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
പോലെ തന്നെ നേരത്തെ വരുമെന്ന് ഭദ്ര തറപ്പിച്ചു പറഞ്ഞു…….പോരാത്തത്തിന് പെണ്ണ് ആ പേരും പറഞ്ഞ് ഏട്ടത്തിയോട് ബെറ്റും വച്ചു…..എന്നെ നന്നായി അറിയാവുന്നതു കൊണ്ട് ബെറ്റിൽ താൻ തന്നെ ഈസിയായി ജയിക്കുമെന്നുള്ള വിശ്വാസത്തിലാണ് ഏട്ടത്തി ഇരുന്നിരുന്നത്….പാവത്തിന്റെ ആ വിശ്വാസമാണ് ഞാൻ ഇന്ന് തകർത്തത്…..ആ ദേഷ്യം പതിവ് പോലെ തന്നെ എന്റെ ചെവിയിൽ നുള്ളിയും നടുംപുറം നോക്കി മുഷ്ടി ചുരുട്ടി ഇടിച്ചും പുള്ളിക്കാരിത്തി തീർത്തു….. കല്യാണത്തിന് ശേഷം എന്റെ സ്വഭാവത്തിൽ നല്ല മാറ്റം വന്നു എന്നും അനുസരണ ശീലമൊക്കെ തുടങ്ങിയെന്നും പറഞ്ഞ് ആളെന്നെ ശരിക്കൊന്നു വാരി….സംഭവം എന്തെന്ന് വച്ചാൽ ബെറ്റ് തോറ്റ പൈസ ഭദ്ര ചോദിച്ചപ്പോൾ പുള്ളിക്കാരിത്തി നൈസ് ആയിട്ട് വിഷയം മാറ്റിയതാണ്……പക്ഷെ ഭദ്രയ്ക്ക് കാര്യം മനസ്സിലായതോടെ അവൾ
ഏട്ടത്തിയെ വിടാതെ പിടിച്ചു….ഒടുക്കം ””എനിക്ക് വേണ്ടി കാശ് എന്റെ അനിയൻകുട്ടൻ തരു’’’മെന്ന് പറഞ്ഞ് അത് എന്റെ തലയിൽ ഇട്ട് പുള്ളിക്കാരിത്തി സൂത്രത്തിൽ രക്ഷപ്പെട്ടു അവിടുന്ന്………
അമ്പലത്തിലേക്ക് പോകാൻ നേരം കുളിച്ച് ഡ്രസ്സ് ചെയ്ത് മുടി ചീകി കൊണ്ട് നിൽക്കവേ ആണ് ഭദ്ര മുറിയിലേക്ക് വന്നത്….കാബോർഡിൽ നിന്നും ഗോൾഡൻ യെല്ലോ കളർ ബോർഡർ ഉള്ള സെറ്റ് സാരിയും ബ്ലൗസും എടുത്ത് തിരിയവേ ഞാൻ പെണ്ണിന്റെ ഇടുപ്പിലൊന്ന് നുള്ളിക്കൊണ്ട് അവളെ കെട്ടിപ്പിടിക്കാൻ നോക്കിയെങ്കിലും പെട്ടെന്ന് വെളിയിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോൾ അമ്മ ഇങ്ങോട്ട് വരുവാണെന്ന് കരുതി പെണ്ണെന്നെ വിട്ട് മാറി കണ്ണുരുട്ടികൊണ്ട് ഗൗരവം നടിച്ചു…..മുടി ചീകിയൊതുക്കി തിരിഞ്ഞു നോക്കുമ്പോഴും ഭദ്ര ഡ്രസ്സ് മാറാതെ എന്നെത്തന്നെ നോക്കി നിൽപ്പാണ്….. ഞാൻ എന്തേ എന്ന ഭാവത്തിൽ പുരികമുയർത്തിയതും അവളെന്നെ നോക്കി ഇളിച്ചു കാണിച്ചു…..
“”ഏട്ടാ എനിക്ക് ഡ്രസ്സ് മാറണം….. “”“”ഹാ മാറണം…. വേഗം മാറി റെഡിയാകാൻ നോക്ക്.. താഴെ എല്ലാവരും നമ്മളെ കാത്തു നിൽക്കാകും…. ഹ്മ്മ് പെട്ടെന്നാവട്ടെ…’’
ഭദ്രയെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഞാൻ ബെഡിൽ ഇരുന്നു…..
“”അല്ല അനന്തേട്ടനൊന്ന് റൂമിന്റെ പുറത്തേക്ക് നിന്നിരുന്നേൽ എനിക്ക് ഡ്രസ്സ് മാറായിരുന്നു…””
തെല്ലു മടിച്ചാണെങ്കിലും ഭദ്ര എന്നോട് കെഞ്ചിപ്പറഞ്ഞു…..
“’ഞാനെന്തിനാ പുറത്തു പോണേ….ഭാര്യ ഡ്രസ്സ് മാറുമ്പോൾ ഭർത്താവ് റൂമിൽ നിന്നും പോണോ????? നീ വേഗം ഡ്രസ്സ്
💬 Comments
View all comments