0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2080
മാറാൻ നോക്കിയെ അമ്മു….. “” ഒന്നുമറിയാത്ത ഭാവത്തിൽ ഞാൻ നിഷ്ക്കുവായി നിന്നെങ്കിലും എന്റെ മുഖത്തെ കുസൃതി ചിരി കണ്ട ഭദ്രയ്ക്ക് ഞാനങ്ങനെയൊന്നും റൂമിൽ നിന്ന് പോവില്ലന്ന് ഉറപ്പായി….കല്യാണം കഴിഞ്ഞു കുറച്ചു നാളായിട്ടും ഒരുമിച്ചൊരു മുറിയിൽ കഴിഞ്ഞിട്ടും ഭദ്ര ഇത് വരെയും എന്റെ മുമ്പിൽ വച്ച് ഡ്രസ്സ്‌ മാറിയിട്ടില്ല…കാര്യം ഈ ദിവസങ്ങൾക്കിടയിൽ എന്റെ അർദ്ധനഗ്നമേനി പ്രദർശനം പല വട്ടം അവൾക്കു മുമ്പിൽ നടന്നിട്ടുണ്ടെങ്കിലും എന്റെ പെണ്ണിന്റെ നഗ്നമായ മേനിയഴക് ഇന്നുവരെയും എന്റെ മുന്നിൽ അനാവൃതമായിട്ടില്ല…അതിന് വേണ്ടി ഇന്ന് വരെയും ഒരു ഭർത്താവിന്റെ അവകാശമെന്നൊണമോ അല്ലെങ്കിൽ അധികാരത്തിലോ ഞാനവളെ സമീപിച്ചിട്ടില്ല എന്നത് തന്നെയാണ് സത്യം….അവളുടെ പൂർണസമ്മതത്തോടെയല്ലാതെ ഞാനതിനു മുതിരില്ലന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ചതാണ്……ഇപ്പോൾ പിന്നെ എന്റെ പെണ്ണിനെയൊന്നു വട്ട് കളിപ്പിക്കുക എന്നുള്ള ഉദ്ദേശമേ എനിക്കുള്ളൂ…..ഞാൻ പോകാൻ ഒരുക്കമല്ലന്ന് മനസ്സിലായതോടെ ഭദ്രയാകെ ഞെളിപിരി കൊള്ളാൻ തുടങ്ങി….പാവം പെണ്ണിന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് ചിരി പൊട്ടി….. “വേഗം ഡ്രസ്സ്‌ മാറി വായോ, ഞാൻ പോവാ… ഭദ്രയുടെ അവസ്ഥ മനസ്സിലായ ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞ് പുറത്തേക്ക് നടന്നു…എന്റെ പുറകെ വന്ന് ഡോർ ലോക്ക് ചെയ്യുമ്പോൾ ഭദ്രയുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി തെളിഞ്ഞിരുന്നു…റൂമിന്റെ പുറത്തിറങ്ങിയ ഞാൻ അവളെ നോക്കി ഒരു നിരാശ അഭിനയിച്ചെപ്പോൾ എന്നെ അശ്വസിപ്പിക്കാൻ എന്നോണം അവളെനിക്ക് ഒരു ഫ്ലയിങ് കിസ്സ് സമ്മാനിച്ചുകൊണ്ട് കണ്ണിറുക്കി കാണിച്ചു…. അത് കണ്ടതും ഞാൻ പെട്ടന്ന് അടയ്ക്കാൻ തുടങ്ങിയ വാതിൽ തള്ളിത്തുറന്ന് അകത്തേക്കു വരുന്നത് പോലെ കാണിച്ചതും ഭദ്ര പരിഭ്രമിച്ചു കൊണ്ട് വേഗം വാതിലടച്ചു കുറ്റിയിട്ടു……. അന്നേരത്തെ പെണ്ണിന്റെ വെപ്രാളവും ധൃതിയും കണ്ട് എനിക്ക് ചിരിയടക്കാനായില്ല…….ഞാൻ നേരെ ബാൽക്കണിയിലെ ചാരുകസേരയിൽ പോയി ഭദ്രയെയും കാത്തിരുന്നു….സാധാരണ ഞാൻ റൂമിലുള്ളപ്പോൾ ഭദ്ര ബാത് റൂമിൽ പോയി ഡ്രസ്സ്‌ മാറാറുണ്ട്…. ഇതിപ്പോൾ സെറ്റ് സാരിയായത് കൊണ്ട് ബാത്‌റൂമിൽ നിന്ന് ഉടുത്താൽ മുഷിഞ്ഞാലോ എന്ന് കരുതിയായിരിക്കും….. മുകളിലത്തെ നിലയിൽ ഞങ്ങളുടെ റൂം കൂടാതെ മറ്റൊരു റൂം കൂടി ഉണ്ട്…. വീട്ടിലേ ബാക്കിയെല്ലാവരുടെയും താമസം താഴ്ത്തെ നിലയിലെ റൂമുകളിൽ ആണ്…എന്നിരുന്നാലും ഞാൻ റൂമിലുള്ളപ്പോൾ ഭദ്ര ഡ്രസ്സ്‌ മാറാൻ വേണ്ടി
വേറെയൊരു റൂമിലേക്ക് പോകുന്നത്

💬 Comments

View all comments