0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 7.5K
ഓൺ ചെയ്തു….. “”ഇതെന്താ അനന്തേട്ടന്റെ ദേഹത്തു ഈ പാടുകൾ….നഖം പോറിയ പോലെ….. “” പതിയെ എന്റെ നെഞ്ചിലും തോളിലും വിരലുകൾ ഓടിക്കവേ ഭദ്ര ചോദിച്ചു……ഞാനും സെലിനും മാത്രമുള്ളപ്പോഴുള്ള നിമിഷങ്ങളിൽ അവൾ എനിക്ക് സമ്മാനിച്ച അടയാളങ്ങളായിരുന്നു അവ…ഒരിക്കൽ പ്രണയത്തിന്റെയും ഇപ്പോൾ സൗഹൃദത്തിന്റെയും മധുരം നിറഞ്ഞ നോവുള്ള പാടുകൾ…പതിയെ ഉണങ്ങിത്തുടങ്ങിയ ആ പാടുകളിലൂടെ വിരലോടിക്കവേ മനസ്സെപ്പോഴോ സെലിനൊപ്പമുള്ള അനിർവചനീയമായ ആ മനോഹരനിമിഷങ്ങളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു……. “”അത് അമ്മു…അത് ഞാൻ ഉറക്കത്തിൽ അറിയാതെ സ്വയം മാന്തിയതാ…”” മറുപടിയിലെ വിളർച്ച സസൂക്ഷ്മം മനസ്സിലാക്കിയ ഭദ്രയുടെ കണ്ണുകളിൽ സംശയത്തിന്റെ ലാഞ്ചന ഞാൻ കണ്ടു….. “”അനന്തേട്ടാ..…വേണ്ടാട്ടോ….. എന്നോട് കള്ളം പറയരുതെന്ന് ഞാൻ പറഞ്ഞതല്ലേ…മര്യാദയ്ക്ക് സത്യം പറഞ്ഞെ…. അന്ന് വീട്ടിൽ പോകാൻ നേരം ഏട്ടൻ കുളിച്ചിറങ്ങി വന്ന സമയത്ത് ഞാൻ ഈ പാടുകൾ ശ്രദ്ധിച്ചതാ….ഇത് ആരാ ചെയ്തേ.. പറയ്‌ ഏട്ടാ….. “” ഉള്ളിലെ സംശയം മനസ്സിൽ തന്നെ വയ്ക്കാതെ ഭദ്ര എന്നോട് തുറന്നു ചോദിച്ചു….. “”അത് സെലിൻ…എന്റെ ഫ്രണ്ടാ…ഓഫീസിൽ എന്റെയൊപ്പം വർക്ക്‌ ചെയ്യുന്നതാ….സെലിനും ഞാനും തമ്മിൽ നല്ല കൂട്ടാണ്….ഇടയ്ക്ക് സംസാരത്തിനിടയിൽ അവൾ ചുമ്മാ തമാശയ്ക്ക് ചെയ്തതാ….. “” എന്തോ എനിയ്ക്ക് അറിയില്ല,, സെലിനെപ്പറ്റി പറയുമ്പോൾ എന്റെ ശബ്ദം പതറിയിരുന്നു…എന്നെത്തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ഭദ്രയുടെ കണ്ണിൽ നോക്കി സംസാരിക്കാൻ ഞാനാദ്യമായി മടിക്കുന്നത് പോലെ… “”ഹ്മ്മ്…കിടക്കാം…”” കൂടുതലൊന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ അത്രമാത്രം പറഞ്ഞു കൊണ്ട് ഭദ്ര എന്റെ അരികിലായി കിടന്നു…ലൈറ്റ് അണച്ചു കൊണ്ട് കിടന്നതും നെഞ്ചിനു താഴെ വരെ ബ്ലാങ്കെറ്റ് വലിച്ചിട്ട് ഭദ്ര എനിക്ക് നേരെ ചരിഞ്ഞു കിടന്നു……അവൾ എന്റെ നെഞ്ചിൽ പതിയെ തലോടി……മുറിയിലെ അരണ്ട വെളിച്ചത്തിലും ഭദ്രയുടെ മുഖത്തെ

💬 Comments

View all comments