0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2082
ഉറക്കം വരുന്നുണ്ടായിരുന്നു…സാധാരണ ഞാൻ കൊഞ്ചിക്കുമ്പോൾ കളിയും ചിരിയുമൊക്കെയായി നല്ല ബഹളമായിരിക്കും കുറുമ്പിപെണ്ണ്…. ഇതിപ്പോൾ ഇന്നെന്താ ഉറങ്ങാനുള്ള മൈൻഡ് ആണെന്ന് തോന്നുന്നു…..ആൾക്ക് ഒരു ഉഷാറുമില്ല….ഇടയ്ക്ക് ഏട്ടത്തിയെ കാണണമെന്ന് പറഞ്ഞു വാശിപിടിച്ചെങ്കിലും ഞാനവളെ ആശ്വസിപ്പിച്ച് തോളത്തു കിടത്തി….കുറച്ചു കഴിഞ്ഞു അച്ഛൻ വന്നപ്പോൾ ദേവൂട്ടി അച്ഛന്റെ മടിയിലേക്ക് കേറിയിരുന്നു….. ഏകദേശം പിന്നെയും അരമുക്കാൽ മണിക്കൂർ കഴിഞ്ഞാണ് ഞങ്ങളുടെ ഭഗവതിമാർ അങ്ങോട്ടേക്ക് എഴുന്നള്ളിയത്……വന്നപാടെ തന്നെ വിവിധ വഴിപാടുകളുടെ പ്രസാദം തൊടുവിച്ചു എന്റെ നെറ്റി മുഴുവൻ ഭദ്ര ഫിൽ ചെയ്തു…..പിന്നെയും എന്തോ തൊടുവിക്കാൻ അവൾ വിരലിൽ എടുത്ത് കൊണ്ട് എന്റെ നെറ്റിയിലേക്ക് അടുപ്പിച്ചപ്പോൾ ‘ഇനി അവിടെ സ്ഥലമില്ല മോളെ,, ബാക്കി ഇനി അവിടം ഫ്രീ ആകുമ്പോൾ തൊടീച്ചാൽ മതി’യെന്ന് പറഞ്ഞ് അച്ഛൻ അവളെ
കളിയാക്കി….പാവം ഭദ്ര അച്ഛന്റെ ആ ഡയലോഗിൽ എല്ലാവരും ചിരിച്ചപ്പോൾ ചെറുതായൊന്നു ചൂളിപ്പോയി……എങ്കിലും വിരലിലെ ചന്ദനം അവൾ ചെറുതായൊന്നു എന്റെ നെറ്റിയിൽ തൊടുവിച്ച് ബാക്കി എന്റെ കഴുത്തിലും തൊട്ട് തന്നു……നവരാത്രി ഉത്സവത്തോടനുബന്ധിച്ച് അമ്പലത്തിൽ കലാപരിപാടികളെല്ലാം ഉണ്ടായിരുന്നു….കുറച്ചു നേരം അതെല്ലാം ഇരുന്നു കണ്ടിട്ട് വീട്ടിൽ പോകാമെന്ന് അമ്മ പറഞ്ഞപ്പോൾ അച്ഛന് വലിയ താല്പര്യമൊന്നു ഇല്ലായിരുന്നെങ്കിലും ഏട്ടത്തിയും ഭദ്രയും നിർബന്ധിച്ചപ്പോൾ ആള് മറുത്തൊന്നും പറഞ്ഞില്ല……അമ്മയും ഏട്ടത്തിയും ഭദ്രയും സ്റ്റേജിന്റെ മുന്നിലെ സദസ്സിലേക്ക് പോയപ്പോൾ ദേവൂട്ടിയും അവരുടെ കൂടെപ്പോയി….ഞാനും അച്ഛനും ചേട്ടനും ആൽത്തറയിൽ തന്നെ ഇരുന്നു…….അവിടെയിരുന്നാലും സ്റ്റേജിലേക്ക് നോട്ടം കിട്ടുന്നത് കണ്ട് പരിപാടികൾ ഞങ്ങൾക്ക് കാണാമായിരുന്നു…..പക്ഷെ ഞാൻ പരിപാടിയൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു……… എന്റെ ശ്രദ്ധ മുഴുവൻ സദസ്സിലെ അഞ്ചാമത്തെ നിരയിലെ ഇടത്തു നിന്നും മൂന്നാമത് ഇരിക്കുന്ന പെങ്കൊച്ചിലായിരുന്നു……നിങ്ങൾ വെറുതെ സംശയിക്കേണ്ട,,,,, ആ ഇരുന്നിരുന്നത് എന്റെ പെണ്ണാ…….എന്റെ ഭദ്ര…………സ്റ്റേജിൽ നടക്കുന്ന നൃത്തപരിപാടിയിൽ ആസ്വദിച്ചു മുഴുകിയിരിക്കുവാണ് കക്ഷി….ആ തലയൊന്ന് ചരിച്ച്‌ എന്നെയൊന്ന് നോക്കിയിരുന്നവെങ്കിൽ, ഒന്ന് പുഞ്ചിരിച്ചിരുന്നെവെങ്കിൽ എന്നൊക്കെ കുറെ ഞാൻ ആശിച്ചു….പക്ഷെ എവിടുന്ന്,,,, നിരാശയായിരുന്നു ഫലം….അവളാണെങ്കിൽ പ്രോഗാം കാണുന്നതിൽ തന്നെ മുഴുകിയിരിപ്പാണ്……സ്റ്റേജിൽ പിന്നെ അവളുടെ സ്വന്തം കലാപരിപാടിയാണല്ലോ അരങ്ങേറുന്നത്…..ക്ലാസിക്കൽ ഡാൻസ്……പിന്നെയെങ്ങനെ അവളുടെ ശ്രദ്ധ മാറും……. നൃത്തപഠനം മുടക്കേണ്ടന്നും ഇടയ്ക്ക് പ്രോഗ്രാമെല്ലാം ചെയ്യണമെന്നും ഞാൻ അവളോട് ആവശ്യപ്പെട്ടിട്ടുണ്ട്……കുറെകാലമായി പ്രാക്ടീസ് കുറവാണെന്നും ഇനി പ്രോഗ്രാം ചെയ്യുമ്പോൾ നന്നായി തയ്യാറെടുക്കണമെന്നാണ് ഭദ്ര പറയുന്നത്……അന്ന് രണ്ട് മാസം

💬 Comments

View all comments