0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2083
മുന്നേ പ്രോഗ്രാം അവതരിപ്പിച്ചത് പെട്ടെന്ന് തട്ടിക്കൂട്ടിയ ഒന്നാണെന്നും അന്ന് കാര്യമായി പ്രാക്ടീസ് ചെയ്യാൻ പറ്റാത്തതിനാൽ ആ പെർഫോമൻസിൽ താൻ ഒട്ടും സംതൃപ്തയല്ലന്നാണ് ഭദ്ര പറയുന്നത്…..അമ്മയുടെ ആവശ്യപ്രകാരമായിരുന്നു ഭദ്ര ചെറുപ്പത്തിലെ നൃത്തം പഠിച്ചു തുടങ്ങിയത്…പിന്നെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെല്ലാം അവളെ നൃത്തത്തിൽ നിന്നും ആകറ്റിയെങ്കിലും ഇടക്കാലത്ത് പിന്നീടും ഭദ്ര നൃത്തപഠനം ആരംഭിച്ചു…എന്നാൽ അവിടെയും വല്ല്യമ്മയുടെ എതിർപ്പിന് അവഗണിച്ചു കൊണ്ട് അത് വേണ്ട രീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ അവൾക്ക് സാധിച്ചിട്ടില്ലായിരുന്നു……വിവാഹശേഷം നൃത്തം പൂർണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന് ഭയന്നിരുന്ന ഭദ്രയ്ക്ക് എന്റെ പിന്തുണ വലിയൊരു പ്രചോദനവും ആശ്വാസവുമാണ്……. ഭദ്ര ഡാൻസ് പ്രോഗ്രാമിൽ തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നതിനാൽ അവൾ എന്നെ ശ്രദ്ധിക്കാൻ സാധ്യതയില്ലെന്ന് മനസ്സിലായത്കൊണ്ട് ഞാൻ സ്വൽപ്പം നിരാശയോടെ നോട്ടം മാറ്റി…….അങ്ങനെ അമ്പലത്തിലെ മറ്റ് കാഴ്ചകളിലേക്കും തിരക്കുകളിലേക്കും കണ്ണോടിക്കവേയാണ്‌ ഞങ്ങളുടെ നാട്ടുകാരായ വിലാസിനി ചേച്ചിയും മകൾ ഗംഗയും അങ്ങോട്ടേക്ക് വന്നത്……അച്ഛന്റെ സുഹൃത്ത് വാസുദേവൻ മാഷിന്റെ ഭാര്യയും മകളും ആണ് അത്…….അവരെ കണ്ടപ്പാടെ ഞാൻ ആൽത്തറയിൽ നിന്നും എഴുന്നേറ്റു നിന്നു…….. വിലാസിനിയന്റി എന്നോട് വിശേഷങ്ങൾ ഓരോന്ന് ചോദിച്ചപ്പോൾ ഗംഗ പരിചയഭാവേന ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു……ഇപ്പൊഴും പഴയ അകൽച്ച ഗംഗയ്ക്ക് എന്നോട് ഉണ്ടോ എന്ന് ഞാൻ സംശയിച്ചു, അവളുടെ ആ പെരുമാറ്റം കണ്ടപ്പോൾ……അച്ഛന്റെ സുഹൃത്തിന്റെ കുടുംബം എന്നതിനുമപ്പുറമുള്ള ഒരു അടുപ്പം ഞങ്ങൾ ഇരുവീട്ടുകാർ തമ്മിലും ഉണ്ടായിരുന്നു…….എന്നാൽ പഴയത് പോലെ ഉണ്ടോ എന്ന് ചോദിച്ചാൽ മറുപടി പറയാൻ കുറച്ചു പ്രയാസമുണ്ട്……നല്ല രീതിയിൽ മുന്നോട്ട് പോയിരുന്ന ഞങ്ങൾ ഇരുവീട്ടുകാരുടെയും ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണം ഞാൻ തന്നെയാണ്…… ഞാൻ എന്ന് വച്ചാൽ, എന്റെ കല്യാണലോചന……എന്റെ വിവാഹലോചനകൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് അച്ഛന്റെ സുഹൃത്തിന്റെ മകൾ എന്ന നിലയ്ക്ക് സ്വാഭാവികമായി ഗംഗയുടെ പ്രൊപോസൽ എനിക്ക് വരുന്നത്……പരസ്പരം അറിയാവുന്നവരായത് കൊണ്ട് ഇരുവീട്ടുകാർക്കും ആ ആലോചനയിൽ താല്പര്യം ഉണ്ടായിരുന്നു…..
കുഞ്ഞുനാളുമുതൽ മുതൽ കണ്ട് പരിചയിച്ച എനിക്കും ഗംഗയ്ക്കും ഈ വിവാഹലോചനയിൽ എതിർപ്പ് ഉണ്ടാകില്ലന്ന് വീട്ടുകാർ ഊഹിച്ചു…..പ്രതീക്ഷിച്ച പോലെ ഗംഗ വിവാഹത്തിന് സമ്മതം അറിയിച്ചപ്പോൾ അന്നും കല്യാണത്തിന് വലിയ താല്പര്യം കാണിക്കാതെ ബാച്‌ലർ ലൈഫും അടിച്ചു പൊളിച്ച് നടന്നിരുന്ന ഞാൻ ഓരോ മുടന്തൻ കാരണവും

💬 Comments

View all comments