Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]
മാപ്പ് ചോദിച്ചാണ് മടങ്ങിയത്….റോഷനു മായുള്ള പ്രശ്നങ്ങൾ
അവസാനിച്ചത് എല്ലാവരെയും സന്തോഷിപ്പിച്ചു….. അവൻ എന്നെ എങ്ങനെയെങ്കിലും അപായപ്പെടുത്തുമോ എന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു….സുദേവന്റെ കൊലപാതകത്തെപ്പറ്റിയുള്ള കേസന്വേഷണം പുരോഗമിക്കുന്നുണ്ട്…. പ്രാഥമിക അന്വേഷണത്തിനിടയിലല്ലാതെ കേസ് സംബന്ധിച്ച് നടേശനെ ഇത് വരെയും പോലീസിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല….അയാളിപ്പോൾ വിദേശത്താണ്…ഫോണിൽ ബന്ധപ്പെട്ടെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല……സുദേവനെപ്പറ്റിയുള്ള സത്യാവസ്ഥകൾ അറിഞ്ഞതോടെ അവന്റെ അങ്കിളിനും മറ്റു ബന്ധുക്കൾക്കും അന്വേഷണത്തിൽ വലിയ താല്പര്യമൊന്നുമില്ലാത്ത മട്ടാണ്…..അന്വേഷണത്തോട് അവർ വേണ്ട രീതിയിൽ സഹകരിക്കാത്തത് പോലീസിനെയും വല്ലാതെ മടുപ്പിക്കുന്നുണ്ട്ന്ന് രാജശേഖർ സാർ അറിയിച്ചു……സെലിനുമായി ഇടയ്ക്ക് ഫോണിൽ സംസാരിക്കാറുണ്ട്…. അവളുടെ മമ്മിയെ ഓപ്പറേഷന് വേണ്ടി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു….ഭദ്രയും സെലിനും തമ്മിൽ ഇപ്പോൾ പരിചയമായി…അവർ തമ്മിൽ ഫോണിൽ സംസാരിച്ചു…..സെലിന് എന്നോടുണ്ടായിരുന്ന പ്രേമവും മറ്റും ഞാൻ ഭദ്രയെ അറിയിച്ചിരുന്നു…എന്നാൽ അതെല്ലാം കഴിഞ്ഞു പോയ കാര്യങ്ങൾ എന്ന നിലയിൽ ലാഘവത്തോടെ എടുത്ത ഭദ്ര അതിനുമപ്പുറം ഞങ്ങൾക്കിടയിലെ സൗഹൃദത്തെ മനസ്സിലാക്കുകയും അതിനെ വില കൽപ്പിക്കുകയും ചെയ്തിരുന്നു……വിസ പ്രോസസ്സിംങ്ങിലെ ഫോർമാലിറ്റീസ് എല്ലാം കംപ്ലീറ്റ് ചെയ്ത് രേഷ്മ മിഥുൻറെ അടുത്തേക്ക്, ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്….. അന്ന് സ്റ്റേഷനിൽ നിന്ന് കണ്ട് പിരിഞ്ഞതിനു ശേഷം ഞാനോ ഭദ്രയോ അവളെ കണ്ടിട്ടില്ല…….ഒന്ന് രണ്ട് തവണ ഭദ്രയെ ഫോണിൽ വിളിച്ച് മാപ്പു ചോദിക്കുകയും തമ്മിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു….ഭദ്ര താല്പര്യമില്ലലെന്ന് അറിയിച്ചതോടെ അവൾ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞുവെങ്കിലും ഭദ്ര അത് വിലക്കി….ഓസ്ട്രേലിയയിലേക്ക് പോകുന്നതിനു മുൻപ് എന്തായാലും ഒരിക്കലെങ്കിലും കാണണമെന്ന് രേഷ്മ ആവശ്യപ്പെട്ടു….അത് ഒരു കണക്കിന് ശരിയാണ്….തമ്മിൽ കാണാതയോ യാത്ര പറയാതയോ പോയാൽ അത് മറ്റുള്ളവരിൽ സംശയമുണ്ടാക്കാനും ഇടയുണ്ട്….എന്ത് തന്നെയാലും അക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം എനിക്ക് വിട്ട് തന്നിരിക്കുന്നവാണ്
💬 Comments
View all comments