0%

Chapter Title : ❤️അനന്തഭദ്രം 7❤️ [രാജാ]

Author : രാജാ Read All Parts 2086
എന്നെ വേട്ടയാടിയിട്ടുണ്ട്…….. ആ സംഭവത്തിന്‌ ശേഷം വളരെ കുറച്ചു നാളുകളെ ഗംഗ നാട്ടിൽ ഉണ്ടായിരുന്നുള്ളു…….ബാങ്കിന്റെ കോട്ടയം ടൌൺ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ വാങ്ങിച്ചു ഗംഗ പോയി…….കുറെ നാളുകൾ കഴിഞ്ഞു പിന്നെ ഇപ്പോഴാണ് തമ്മിൽ കാണുന്നത്…….എന്നാൽ വീട്ടുകാർ തമ്മിൽ പിണക്കം ഉണ്ടാകാൻ കാരണം മറ്റൊന്നു കൂടിയുണ്ട്…….ജാതകദോഷം ഉണ്ടെങ്കിലും ഗംഗയെ ഞാൻ വിവാഹം കഴിക്കുന്നതിൽ പേടിക്കേണ്ടതില്ലന്നും വിവാഹശേഷം കുറച്ചു കാലത്തേക്ക് ചില വഴിപാടുകൾ കഴിക്കുകയും നിർദ്ദേശിക്കുന്ന പരിഹാരകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ മതിയെന്ന് ജ്യോൽസ്യൻ പറഞ്ഞിരുന്നു……..അത് കേട്ടതോടെ ഗംഗയുടെ വീട്ടുകാർ കല്യാണം നടത്താൻ താല്പര്യം പ്രകടിപ്പിച്ചുവെങ്കിലും തികഞ്ഞ ഈശ്വരവിശ്വാസികളായ എന്റെ അമ്മയും മേമയും അമ്മായിയുമെല്ലാം വിവാഹത്തിന് എതിരായിരുന്നു……
ജാതകത്തിലെല്ലാം അകമഴിഞ്ഞ് വിശ്വസിക്കുന്ന അമ്മയ്ക്ക് എന്റെ ജീവിതം വച്ച് ഒരു പരീക്ഷണം നടത്താൻ നല്ല ഭയമുണ്ടായിരുന്നു…….ഗംഗയുടെ വീട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് അച്ഛനും ഏട്ടനുമെല്ലാം അമ്മയോട് കുറെ പറഞ്ഞു നോക്കിയെങ്കിലും അമ്മ വഴങ്ങിയില്ല…….പോരാത്തതിന് ഗംഗയുടെ അകന്ന ബന്ധത്തിലുള്ള ഒരു സ്ത്രീയെ അമ്മയ്ക്ക് മുൻപരിചയമുണ്ടായിരുന്നു…….’ഗംഗയുടെ ജാതകദോഷം വീട്ടുകാർക്ക് നേരത്തെ അറിയാവുന്നതായിരുന്നു എന്നും അവർ അത് മറച്ചു വച്ച് കല്യാണം നടത്താനുള്ള ശ്രമത്തിലായിരുന്നു ആദ്യം’ എന്നുകൂടി ആ സ്ത്രീ പറഞ്ഞ് അറിഞ്ഞതോടെ അമ്മയ്ക്ക് ഗംഗയുടെ വീട്ടുകാരോട് അകൽച്ച തോന്നാൻ കാരണമായി……..എന്നാൽ അതിലൊന്നും സത്യമില്ലെന്ന് ഗംഗയുടെ വീട്ടുകാർ വാദിച്ചെങ്കിലും അമ്മ വിശ്വസിച്ചില്ല…… എന്റെ ബന്ധുക്കളിൽ ഭൂരിഭാഗവും അമ്മയുടെ നിലപാടിനെ ന്യായീകരിച്ചപ്പോൾ അച്ഛനും ചേട്ടനും നിസ്സഹായനായി………ഭക്തിയിലും ദൈവവിശ്വാസത്തിലും ഒട്ടും പുറകിൽ അല്ലാത്ത ഏട്ടത്തിയും അമ്മയെ അനുകൂലിച്ചു അന്ന്.. ജ്യോത്സ്യൻ അങ്ങനെയൊക്ക പറഞ്ഞിട്ടും വിവാഹം നടക്കാതെ പോയത് അമ്മയുടെ കടുംപിടുത്തവും വാശിയും കാരണമാണെന്ന് ഗംഗയുടെ വീട്ടുകാരും ആരോപിച്ചു…….ഗംഗയുടെ അമ്മ വിലാസിനിയാന്റിക്കായിരുന്നു കല്യാണം നടക്കാതെ പോയതിൽ ഏറ്റവും നീരസം……….എന്റെ മനസ്സിലുള്ളത് അറിയാവുന്ന ഗംഗ, അതിന്റെ പേരിൽ അപ്പോഴും എന്നെ മറ്റുള്ളവരുടെ മുന്നിൽ എന്നെ കുറ്റപ്പെടുത്തിയില്ലായിരുന്നു……എന്തിന് സ്വന്തം വീട്ടുകാരോട് പോലും അവൾ ഒന്നും പറഞ്ഞില്ല……അതെല്ലാമാണ് എന്നിൽ ഒരു കുറ്റബോധം ബാക്കിയാക്കുന്നത്……..ആ സംഭവത്തിന്‌ ശേഷം അമ്മയും വിലാസിനിയാന്റിയും തമ്മിൽ നല്ല പിണക്കത്തിലായിരുന്നു…..പിന്നെ ഈയടുത്ത കാലത്താണ് അവർ തമ്മിൽ വീണ്ടും മിണ്ടിത്തുടങ്ങിയത്…….അതും അച്ഛന്റെയും വാസുദേവൻ അങ്കിൾന്റെയും ഇടപെടൽ കാരണം…..വിവാഹലോചന മുടങ്ങിയെങ്കിലും അവർ തമ്മിൽ പ്രശ്ങ്ങളൊന്നുമില്ലായിരുന്നു…..ഭാര്യമാർ തമ്മിലുള്ള സൗന്ദര്യപ്പിണക്കം തങ്ങളുടെ സൗഹൃദത്തെ

💬 Comments

View all comments